17 രാജ്യങ്ങളിലെ മികച്ച തൊഴിലുടമ; ഈ ഐ ടി കമ്പനിയുടെ ഓഹരികൾ പരിഗണിക്കാം

ഇൻഫോസിസ്, വിപ്രോ, ടി സി എസ് തുടങ്ങിയ ഐ ടി വമ്പൻ മാർക്ക് ഒപ്പം മുൻ നിര വിഭാഗത്തിൽ (Tier 1 ) പെട്ട കമ്പനിയാണ് ശിവ് നാടാർ നാലു പതിറ്റാണ്ടു മുൻപ് സ്ഥാപിച്ച എച്ച് സി എൽ ടെക്‌നോളജീസ്‌. ഓസ്‌ട്രേലിയ, അമേരിക്ക, ബ്രസീൽ, കാനഡ തുടങ്ങി 17 രാജ്യങ്ങളിൽ മികച്ച തൊഴിലുടമ എന്ന സ്ഥാനം 2022 ജനുവരി മാസത്തിൽ കൈവരിക്കാൻ സാധിച്ചു. 2021 ൽ അമേരിക്കയിൽ എൻജിനിയറിംഗ് സേവന രംഗത്ത് മികച്ച കമ്പനിയായി തെരെഞ്ഞെടുക്കപ്പെട്ടു.


ഐ ടി ആൻറ് ബിസിനസ് സർവീസസ്, എഞ്ചിനീയറിംഗ്- ഗവേഷണ സേവനങ്ങൾ,ഉൽപന്നങ്ങളും പ്ലാറ്റ് ഫോമുകളും എന്നീ മൂന്ന് ബിസിനസ് വിഭാങ്ങളായിട്ടാണ് എച്ച് സി എൽ പ്രവർത്തിക്കുന്നത്. ഐ ടി സേവനങ്ങളുടെ ബിസിനസ് 5 % വളർച്ച 2021-22 ൽ കൈവരിച്ച് 10 ശതകോടിയിലധികം ഡോളർ നേടി.

ഉൽപ്പന്നങ്ങളും പ്ലാറ്റ് ഫോമുകളും വിഭാഗത്തിൽ ലൈസൻസിങ് സംവിധാനത്തിൽ നിന്ന് സബ്‌സ്‌ക്രിപ്ഷൻ മാതൃകയിലേക്ക് മാറിയപ്പോൾ വരുമാന വളർച്ച കുറഞ്ഞ് 1.3 ശതമാനമായി. ഈ വിഭാഗത്തിൽ മെച്ചപ്പെട്ട വളർച്ച 2022-23 ൽ പ്രതീക്ഷിക്കുന്നു. 2021 -22 ൽ 23,000 പുതിയ ജീവനക്കാരെ നിയമിച്ച സ്ഥാനത്ത് 2022-23 ൽ 35,000 പേരെയാണ് പുതുതായി നിയമിക്കുന്നത്.

2021-22 ൽ നാലാം പാദത്തിൽ വിറ്റ് വരവ് 22,597 കോടി രൂപ, നികുതിക്ക് ശേഷമുള്ള ലാഭം 3593 കോടി രൂപ, ക്യാഷ് 12,636 കോടി രൂപ എന്നിവ ഏറ്റവും ഉയർന്ന നിലയിലാണ്. വലിയ ഓർഡറുകളും, എഞ്ചിനീയറിംഗ്-ഗവേഷണ രംഗത്ത് പുതിയ ഓർഡറുകളും, പുതിയ കരാറുകളിൽ ഏർപെട്ടതും വരും വർഷങ്ങളിൽ സാമ്പത്തിക വളർച്ച മെച്ചപ്പെടാൻ സഹായിക്കും.

നിക്ഷേപകർകുള്ള നിർദേശം : ശേഖരിക്കുക (Accumulate)

ലക്ഷ്യ വില 1247 രൂപ

നിലവിലെ വില 1102 രൂപ


(Share recommendation by Nirmal Bang Research )


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it