പ്രതിസന്ധിയിലും വലിയ ഓര്‍ഡറുകള്‍ കരസ്ഥമാക്കി ഈ ഐ ടി വമ്പന്‍, ഓഹരി 15% ഉയരാം
ഐ ടി മേഖല പ്രതിസന്ധി നേരിടുമ്പോഴും എച്ച്.സി.എല്‍ ടെക്‌നോളോജിസ് (HCL Technologies) വലിയ ഓര്‍ഡറുകള്‍ കരസ്ഥമാക്കി നിക്ഷേപകര്‍ക്ക് ശുഭ പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ഓഹരി വില 2.1 ഇരട്ടി വര്‍ധിച്ചിട്ടുണ്ട്. 2022 -23 മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ട ശേഷം ഓഹരിയില്‍ നേരിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഈ ഓഹരി തുടര്‍ന്നും മുന്നേറാനുള്ള സാധ്യതകളെ കുറിച്ച് അറിയാം:
1. മാര്‍ച്ച് പാദത്തില്‍ 13 വലിയ ഓര്‍ഡറുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്- ക്ലൗഡ് ടെക്‌നൊളജിസ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്‍ റ്റെ നേട്ടങ്ങള്‍ 2023-24 ആദ്യ പാദത്തിലെ പ്രവര്‍ത്തന ഫലത്തില്‍ പ്രതിഫലിക്കും.
2. വരുമാനം 17.7% വര്‍ധിച്ച് 26,606 കോടി രൂപയായി. നികുതിക്കും പലിശക്കും മുന്‍പുള്ള (EBITDA margin) മാര്‍ജിന്‍ 1.5% കുറഞ്ഞു - 18.1%.
3.കമ്പനി അഭിമുഖീകരിച്ച പ്രധാന വെല്ലുവിളികള്‍ -സോഫ്റ്റ്‌വെയർ ബിസിനസ് കുറഞ്ഞത് കൊണ്ട് 1.25 % മാര്‍ജിന്‍ ഇടിവ്. എന്‍ജിനിയറിംഗ് ഗവേഷണ വികസന പദ്ധതികളില്‍ കുറവ് ഉണ്ടായത് 0.5% മാര്‍ജിന്‍ കുറയാന്‍ കാരണമാക്കി.
4 . വെര്‍ട്ടികലുകളില്‍ സാമ്പത്തിക സേവനം, ജീവ ശാസ്ത്രം എന്നിവയില്‍ വളര്‍ച്ച ഉണ്ട് എന്നാല്‍ ഉല്‍പ്പാദന എന്‍ജിനിയറിംഗ് വെര്‍ട്ടികലുകളില്‍ ബിസിനസ് കുറഞ്ഞു.
5. ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ എല്ലാ വിപണികളിലും നേരിടുമ്പോഴും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച തുടക്കം കുറിക്കാന്‍ സാധിച്ചിട്ടുണ്ട്. പുതിയ ഓര്‍ഡറുകള്‍, വിവിധ രാജ്യങ്ങളില്‍ ബിസിനസ് വികസനം, വില്‍പന വര്‍ധിപ്പിക്കാനുള്ള നിക്ഷേപം എന്നിവയുടെ പിന്‍ബലത്തില്‍ വരുമാനത്തില്‍ 2022-23 മുതല്‍ 2024-25 കാലയളവില്‍ വരുമാനത്തില്‍ 9.8% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കുമെന്ന് കരുതുന്നു.
6. യൂറോപ്യന്‍ വിപണിയില്‍ ഉപഭോക്താക്കള്‍ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാന്‍ വൈകുന്നത് കൊണ്ട് ഓര്‍ഡറുകള്‍ ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നുണ്ട്.
7. നാലാം പാദത്തില്‍ ജീവനക്കാരുടെ എണ്ണം 3674 വര്‍ധിച്ചിട്ടുണ്ട്. 2022 -23 ല്‍ മൊത്തം 26734 ഫ്രഷേഴ്സിന് എടുത്തിട്ടുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 1220 രൂപ
നിലവില്‍ - 1051
Stock Recommendation by ICICI Direct Research
(Equity investing is subject to market risk. Always do your own research before investing.)