ആറു ശതമാനം കയറ്റം പ്രതീക്ഷിക്കാവുന്ന ഒരു ഓട്ടോ ഓഹരി

ഉത്സവ സീസൺ ഡിമാൻഡ് വർധിച്ചു, പുതിയ വൈദ്യുത വാഹനം പുറത്തിറക്കി
ആറു ശതമാനം കയറ്റം പ്രതീക്ഷിക്കാവുന്ന ഒരു ഓട്ടോ ഓഹരി
Published on

1984 ൽ ഹീറോ ഗ്രൂപ്പും ജപ്പാനിലെ ഹോണ്ട കമ്പനിയുമായി സംയുക്ത സംരംഭത്തിൽ ഹീറോ ഹോണ്ട മോട്ടോർസ് ലിമിറ്റഡ് സ്ഥാപിച്ചു. ആദ്യ വാഹനം ഹോണ്ട സി ഡി 100 മോട്ടോർ ബൈക്ക് 1985 പുറത്തിറങ്ങി. തുടര്ന്നുള്ള 15 വർഷം പുതിയ ബൈക്ക് മോഡലുകൾ പുറത്തിറക്കി ഇന്ത്യൻ വിപണിയിൽ ശക്തി തെളിയിച്ചു. 2001 ൽ ഇരു കമ്പനികളും സംയുക്ത സംരംഭത്തിൽ നിന്ന് മാറി സ്വന്തം ഉൽപ്പാദനം ആരംഭിച്ചു.

പ്രമുഖ വ്യവസായി ബ്രിജ് മോഹൻ മുഞ്ചൽ സ്ഥാപിച്ച ഹീറോ മോട്ടോ കോർപ് ലിമിറ്റഡ് (Hero Motocorp Ltd) പുതിയ സ്‌കൂട്ടർ, മോട്ടോർ ബൈക്കുകൾ പുറത്തിറക്കി ഇരു ചക്ര വാഹന വിപണിയിൽ മുന്നേറുകയാണ്. വിദാ വി1 (Vida V1) എന്ന പേരിൽ പ്രീമിയം വിഭാഗത്തിൽ പുതിയ വൈദ്യുത സ്‌കൂട്ടർ ഈ വർഷം പുറത്തിറക്കി. ജർമനിയിലെയും, ജയ്‌പൂരിലെയും ഗവേഷണ വിഭാഗത്തിലാണ് പുതിയ വാഹനം രൂപകൽപ്പന ചെയ്തത്.

ഉത്സവ സീസൺ ഡിമാൻഡ് വർധിച്ചത് കൊണ്ട് ഒരു മാസം കൊണ്ട് 20 % വിൽപ്പന കൂടി കോവിഡിന് മുൻപുള്ള സ്ഥിതിയിലേക്ക് എത്താൻ സാധിച്ചു. നല്ല കാലവർഷം ലഭിക്കുന്നത് കൊണ്ട് ഗ്രാമീണ മേഖലയിൽ ഡിമാൻഡ് വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. XTec വിഭാഗത്തിൽ പുതിയ പ്രീമിയം ബ്രാൻഡുകൾ ഇറക്കിയതിൽ കമ്പനിക്ക് പ്രതീക്ഷയുണ്ട്.

ബാറ്ററി സ്വാപ്പിങ് (battery swapping) ബിസിനസ് നടത്താൻ തായ്‌വാൻ കമ്പനിയുമായി ധാരണയിൽ എത്തിയിട്ടുണ്ട്. വൈദ്യുത വാഹനങ്ങളുടെ വിതരണം ഡിസംബറിൽ ഡൽഹി, ജയ്‌പൂർ, ബാംഗ്ളൂർ എന്നി നഗരങ്ങളിൽ ആരംഭിക്കും.

2022-23 രണ്ടാം പാദത്തിൽ അറ്റ വിറ്റുവരവ് 7.4 % വർധിച്ച് 9075.4 കോടി രൂപയായി. നികുതിക്കും, പലിശക്കും മറ്റും മുൻപുള്ള വരുമാനം (EBITDA) 2.6 % കുറഞ്ഞ് 1038.3 കോടി രൂപയായി. അറ്റാദായം 9 % കുറഞ്ഞ് 716.1 കോടി രൂപയായി. സ്പെയർ പാർട്ടുകളുടെ വിറ്റുവരവ് (2022 -23 ഏപ്രിൽ-സെപ്റ്റംബർ) വർധിച്ച് 2300 കോടി രൂപയായി. സ്പെയർ പാർട്സ്, അക്ക്സസറികൾ, ആഫ്റ്റർ മാർക്കറ്റ് എന്നി വിഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുകയാണ്. മൊത്തം വിറ്റുവരവിൻറ്റെ 15 % ഈ വിഭാഗത്തിൽ നിന്നാണ്.

രാസവസ്തുക്കളുടെയും ഘടകങ്ങളുടെയും വില കുറയുന്നത് മാർജിൻ മെച്ചപ്പെടാൻ സഹായിക്കും. രൂപയുടെ മൂല്യ തകർച്ച മൂലമുള്ള പ്രശ്നങ്ങൾ നേരിടാൻ ഉൽപ്പാദന ചെലവ് കുറച്ചും വാഹനങ്ങളുടെ വില വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

2021 -22 മുതൽ 2023-24 കാലയളവിൽ വിൽപനയിൽ, വരുമാനം 11 %, EBITDA 15 %, അറ്റാദായം 16 % സംയുക്ത വാർഷിക വളർച്ച കൈവരിക്കും.

നിക്ഷേപകർക്കുള്ള നിർദേശം: നിലനിർത്തുക (Hold) 

(Stock Recommendation by Systematix Institutional Equities) 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com