അലുമിനിയം, ചെമ്പ് ബിസിനസില്‍ മികച്ച വരുമാനം; പരിഗണിക്കണോ ഈ ഓഹരി?

അസംസ്‌കൃത വസ്തുക്കളില്‍ സ്വയം പര്യാപ്തത, കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നു
Aluminium Factory
Image by Canva
Published on

ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ ആഗോള അലുമിനിയം, ചെമ്പ് നിര്‍മാണ കമ്പനിയാണ് ഹിന്‍ഡാല്‍കോ. കമ്പനിക്ക് 100 ശതമാനം ഓഹരികളുള്ള അമേരിക്കയിലെ നോവലിസ് എന്ന ഉപകമ്പനി ലോകത്തെ ഏറ്റവും വലിയ അലൂമിനിയം ഫ്‌ളാറ്റ് റോള്‍ഡ് ഉത്പന്നങ്ങളുടെ നിര്‍മാതാക്കളാണ്. കാര്‍ബണ്‍ പുറന്തള്ളുന്നത് 2025-26 കാലയളവില്‍ 30 ശതമാനം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നു. പിന്നോക്ക സംയോജനം, മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രികരിക്കും.

1. അലൂമിനിയം, ചെമ്പ് ബിസിനസില്‍ മികച്ച നേട്ടം ഉണ്ടാക്കാന്‍ സാധിച്ചു. ഏകീകൃത ലാഭം 71 ശതമാനം വര്‍ധിച്ച് 2,331 കോടി രൂപയായി. ചെമ്പ് ബിസിനസില്‍ റെക്കോഡ് പാദാധിഷ്ഠിത വളര്‍ച്ച കൈവരിച്ചു -നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 20 ശതമാനം വര്‍ധിച്ച് 656 കോടി രൂപയായി.

2. അസംസ്‌കൃത വസ്തുക്കളില്‍ സ്വയം സ്വയം പര്യാപ്തത കൈവരിക്കാന്‍ സാധിച്ചത് ലാഭക്ഷമത വര്‍ധിപ്പിക്കും. കല്‍ക്കരി, ബോക്‌സൈറ്റ്, അലുമിന എന്നിവയാണ് പ്രധാനപെട്ട അസംസ്‌കൃത വസ്തുക്കള്‍. അലൂമിനിയം ഡിമാന്‍ഡ് വര്‍ധന കമ്പനിക്ക് നേട്ടമാകും. അലൂമിനിയം ഡൗണ്‍ സ്ട്രീം ഉത്പന്നങ്ങള്‍ മാര്‍ജിന്‍ കൂട്ടാന്‍ സഹായിക്കും. മൊത്തം വില്‍പ്പനയുടെ 27 ശതമാനം ഡൗണ്‍ സ്ട്രീം ഉത്പന്നങ്ങളിയിരുന്നു

3. കേന്ദ്ര സര്‍ക്കാരിന്റെ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് പദ്ധതി പ്രകാരം ഏറ്റെടുത്ത പോളിക്യാബ് കമ്പനിയായ റൈകെര്‍ ചെമ്പ് കുഴലുകളുടെ നിര്‍മാണം ആരംഭിക്കും. കാസറ്റ് റോഡുകളുടെ (Cast Rods) നിര്‍മാണത്തില്‍ കൂടുതല്‍ മാര്‍ജിന്‍ ലഭിക്കുന്നുണ്ട്.

4. 2022ല്‍ 61 കോടി ഡോളര്‍ മൂലധന ചെലവില്‍ അഞ്ചുവര്‍ഷത്തെ വികസന പ്രവര്‍ത്തനനത്തിന് തുടക്കം കുറിച്ചിരുന്നു. അതില്‍ അമേരിക്കയിലെ ഉപകമ്പനി നോവലിസിന് 49 കോടി ഡോളറാണ് അനുവദിച്ചത്. ഗുജറാത്തില്‍ വഡോദരയില്‍ ചെമ്പ് ട്യൂബ് നിര്‍മാണ കേന്ദ്രം സ്ഥാപിക്കും. ഹരിത ഊര്‍ജ ഉപയോഗം വര്‍ധിപ്പിച്ചും ലോഹ മാലിന്യങ്ങള്‍ പുനരുപയോഗിക്കുന്നത് വര്‍ധിപ്പിച്ചും കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ സാധിക്കും.

വികസന പദ്ധതികള്‍, ആഗോള വിപണികളില്‍ സാന്നിധ്യം, പുതിയ മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ എന്നിവയുടെ പിന്‍ബലത്തില്‍ കമ്പനിക്ക് കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക (Buy)

ലക്ഷ്യ വില- 693 രൂപ

നിലവില്‍ വില- 526 രൂപ

Stock Recommendation by Systematix Institutional Equities.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com