എഫ്എംസിജി വിപണി മുന്നേറുന്നു, ഹിന്ദുസ്ഥാന്‍ ലീവര്‍ ഓഹരി വാങ്ങാം
ഇന്ത്യയിലെ മുന്‍ നിര ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി) കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ (Hindustan Unilever Ltd) 20 വിഭാഗങ്ങളിലായി 35 ബ്രാന്‍ഡുകള്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 2022 -23 ഡിസംബര്‍ പാദത്തില്‍ വരുമാനം 16.2 % വര്‍ധിച്ച് 14,986 കോടി രൂപയായി.
നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങള്‍
സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍, വ്യക്തി പരിചരണം, ഭവന പരിചരണം എന്നി വിഭാഗങ്ങളില്‍ ശക്തമായ വളര്‍ച്ച കൈവരിച്ചു. ഭവന പരിചരണ വിഭാഗത്തില്‍ 31.6% വളര്‍ച്ച കൈവരിച്ച് 5518 കോടി രൂപയായി. വില്‍പ്പനയില്‍ ഇരട്ട അക്ക വളര്‍ച്ച കൈവരിച്ചു.
സൗന്ദര്യ, വ്യക്തി പരിചരണ ഉല്‍പ്പന്നങ്ങളുടെ വിറ്റുവരവ് 10.5 % വര്‍ധിച്ച് 5718 കോടി രൂപയായി. ഭക്ഷ്യ-ലഘു ഭക്ഷണ ബിസിനസില്‍ വിറ്റുവരവ് 6.8% ഉയര്‍ന്നു. ഐസ്‌ക്രീം, കാപ്പി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപണി മെച്ചപ്പെട്ടു.
എഫ് എം സി ജി വിപണി മികച്ച മുന്നേറ്റം നടത്തുന്നുണ്ട്. ഡിസംബര്‍ പാദത്തില്‍ 8% വളര്‍ച്ച കൈവരിച്ചു. ഗ്രാമീണ മേഖലയില്‍ വില്‍പ്പന വര്‍ധിച്ചിട്ടുണ്ട്. ഭക്ഷ്യ ഉല്‍പ്പാദനം വര്‍ധിച്ചതും, കര്‍ഷക വരുമാനം വര്‍ധിച്ചതും എഫ്എംസിജി വ്യവസായത്തിന് സഹായകരമായി.
മാതൃ കമ്പനിയായ യൂണിലിവറിന് നല്‍കേണ്ട റോയല്‍റ്റി ഫീസ് പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. മൊത്തം വിറ്റുവരവിന്റെ നിശ്ചിത ശതമാനമാണ് നല്‍കുന്നത്. റോയല്‍റ്റി 2.65 % മുതല്‍ 3.45 % വരെ വര്‍ധിക്കും. ഈ വര്‍ധനവ് രണ്ടോ മൂന്നോ വര്‍ഷ ത്തെ കാലയളവിലാണ് നടപ്പാകുന്നത്. എങ്കിലും മാര്‍ജിനില്‍ കുറവ് ഉണ്ടാകാന്‍ കാരണമാകും.
അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞത് കൊണ്ട് ഉല്‍പ്പാദന ചെലവും കുറയും. പ്രീമിയം ഉല്‍പ്പന്നങ്ങളില്‍ നിന്ന് ആദായം മെച്ചപ്പെടും. എങ്കിലും സോഡാ കാരത്തിന്റെ വില 40 ശതമാനവും ബാര്‍ളിയുടെ വില 35 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. പാം ഓയില്‍ വില 30 ശതമാനം ഇടിഞ്ഞത് കമ്പനിക്ക് ആശ്വാസം നല്‍കുന്നു.
ഉല്‍പന്നങ്ങള്‍ക്ക് വില കുറച്ച് ഗ്രാമീണ ഡിമാന്‍ഡ് വര്‍ധിപ്പിക്കാന്‍ കഴിയും, വരുമാനത്തില്‍ ശക്തമായ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും. സുസ്ഥിരമായ മാര്‍ജിനും നേടാന്‍ കഴിയും.
മുന്‍ ആഴ്ചയില്‍ ഓഹരിയില്‍ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. അത് തുടരുമെന്ന് പ്രതീക്ഷിക്കാം
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 2900 രൂപ
നിലവില്‍ - 2600 രൂപ
( Stock Recommendation by Geojit Financial Services )
(Equity investing is subject to market risk. Always do your own research before investing)