ഇന്നത്തെ ഓഹരി - ഐസിഐസിഐ ബാങ്ക് (ICICI Bank Limited)
1994 ല്‍ ധനകാര്യ സ്ഥാപനമായ ഐ സി ഐ സി ഐ ലിമിറ്റഡ് സ്ഥാപിച്ച ഐ സി ഐ സി ഐ ബാങ്ക് നൂതന സാങ്കേതിക വിദ്യകള്‍ ബാങ്കിംഗ് രംഗത്ത് കൊണ്ടു വരുന്നതില്‍ മറ്റു ന്യ ജെന്‍ ബാങ്കുകള്‍ക്ക് എന്നും വഴികാട്ടിയാണ്.
ജൂണ്‍ മാസത്തില്‍ കാമ്പസ് പവര്‍ എന്ന പേരില്‍ വിദേശത്ത് പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വികസിപ്പിച്ചു.
ഇതിലൂടെ വിദേശ നാണയ ഇടപാടുകള്‍, വായ്പകള്‍, കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്നതും സുഗമമാക്കി. ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ കാര്‍ഡ് ഇല്ലാതെ മാസ തവണ അടക്കാനുള്ള (Cardless EMI) പുതിയ സംവിധാനം ഒരു ഫിന്‍ ടെക്ക് കമ്പനിയുടെ സഹകരണത്തോടെ നടപ്പാക്കി.
10 ലക്ഷം രൂപവരെ ഓണ്‍ലൈനില്‍ വാങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് പാന്‍ നമ്പറും ഒ ടി പി യും ഉപയോഗിച്ച് തിരിച്ചടവ് മാസ വ്യവസ്ഥയിലാക്കാന്‍ സാധിക്കും.
2021-22 മുതല്‍ 2023-24 കാലയളവില്‍ 21 % സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കും. 2021 -22 ലെ നാലാം പാദത്തില്‍ പലിശയില്‍ നിന്നുള്ള വരുമാനവും, നികുതിക്ക് മുമ്പുള്ള ലാഭവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. ഈട് വെച്ചു കൊണ്ടുള്ള വായ്പകള്‍ (mortgage loans) മൊത്തം വായ്പകളുടെ 34 ശതമാനമാണ്.
2021-22 പ്രവര്‍ത്തന ലാഭം 22 % വര്‍ധിച്ച് 38347 കോടി രൂപയായി. നാലാം പാദത്തില്‍ ഫീസ് ഇനത്തില്‍ വരുമാനം 14 % ഉയര്‍ന്ന് 4366 കോടി രൂപയായി. ഉപഭോക്താക്കളുടെ നിക്ഷേപങ്ങള്‍ 14 % വര്‍ധിച്ച് 10,645,72 കോടി രൂപ യായി. ക്രെഡിറ്റ് കാര്‍ഡിലൂടെ ഉപഭോക്താക്കള്‍ ചെലവാക്കിയ തുക 77 % ഉയര്‍ന്നു.
ഈട് വെച്ചു കൊണ്ടുള്ള വായ്പകള്‍ (mortgage loans) മൊത്തം വായ്പകളുടെ 34 ശതമാനമാണ്. കോര്പറേറ്റ് വായ്പകളില്‍ നിഷ്‌ക്രിയ ആസ്തികള്‍ കുറക്കാന്‍ സാധിച്ചിട്ടുണ്ട്. ആസ്തികളില്‍ നിന്നുള്ള ആദായം 2 ശതമാനമായി ഉയര്‍ത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
റീറ്റെയ്ല്‍, കോര്പറേറ്റ്, ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള വായ്പകള്‍ വര്‍ധിക്കുന്നതും, നിഷ്‌ക്രിയ ആസ്തി കുറക്കാന്‍ സാധിക്കുന്നതും, കൂടുതല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കിയും ഐ സി ഐ സി ബാങ്കിന്റെ പ്രവര്ത്തനം മെച്ചപ്പെടുമെന്ന് കരുതാം.