സ്റ്റോക്ക് ബ്രോക്കിംഗ്, ധനകാര്യ സേവനങ്ങളില്‍ ശക്തി തെളിയിച്ച ഈ കമ്പനിയുടെ ഓഹരി വാങ്ങാം

ഐ ഐ സി ഐ ബാങ്കിന്റെ സബ്‌സിഡിയറി സ്ഥാപനമായ ഐ സി ഐ സി ഐ സെക്യൂരിറ്റീസ് (ICICI Securities Ltd) സ്റ്റോക്ക് ബ്രോക്കിംഗ് വെല്‍ത്ത് മാനേജ്മന്റ്, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ്, ധനകാര്യ ഉല്‍പന്നങ്ങളുടെ വിതരണം എന്നീ മേഖലകളില്‍ മികച്ച സേവനങ്ങള്‍ നല്‍കുന്ന ധനകാര്യ സ്ഥാപനമാണ്.

2021-22 ല്‍ എല്ലാ ബിസിനസിലും ശക്തമായ വളര്‍ച്ച കൈവരിക്കാനും ഡിജിറ്റലായി സംയോജിക്കപെട്ട ധനകാര്യ വിപണിയായി മാറാനുള്ള ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുകയാണ്.

മൊത്തം വരുമാനത്തില്‍ 33 % വാര്‍ഷിക വളര്‍ച്ച കൈവരിച്ച് 3438 കോടി രൂപ നേടി. സ്റ്റോക്ക് ബ്രോക്കിങ് (26 %), ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റീസ് (24 %), ധനകാര്യ ഉല്‍പന്നങ്ങളുടെ വിതരണത്തില്‍ (43 %), സ്വകാര്യ വെല്‍ത്ത് മാനേജ്മന്റ് (105 %), അഡൈ്വസറി (83 %) എന്നിങ്ങനെയാണ് വരുമാന വളര്‍ച്ച.

മൊത്തം 76 ലക്ഷം ഉപഭോക്താക്കളില്‍ 22.7 ലക്ഷം 2021-22 ല്‍ നേടി എടുത്തതാണ്. 80 % പുതിയ ഉപഭോക്താക്കളും ഐ സി ഐ സി ബാങ്കിന്റെ അല്ലാത്ത ചാനലിലൂടെയാണ്. ഉപഭോക്താക്കളുടെ ആസ്തി 48% വര്‍ധിച്ച് 5.6 ലക്ഷം കോടി രൂപയായി.

ഐ സി ഐ സി ഐ ഡയറക്ട് മാര്‍ക്കറ്റ്‌സ്, മണി ആപ്പ്‌സ് എന്നി ഡിജിറ്റല്‍ സേവനങ്ങളിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താന്‍ കഴിയിന്നുണ്ട്

മ്യൂച്വല്‍ ഫണ്ടുകള്‍, ലോണുകള്‍, കോര്‍പ്പറേറ്റ് കടപ്പത്രങ്ങള്‍, വിവിധ നിക്ഷേപങ്ങള്‍, പോര്‍ട്ട് ഫോളിയോ മാനേജ്മന്റ് എന്നിവയുടെ വിതരണത്തിലും മികച്ച വരുമാന വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. 879 ശതകോടി രൂപയുടെ ആദ്യ ഓഹരി വില്‍പന (കജഛ) ഇടപാടുകളിലൂടെ ഈ സാമ്പത്തിക വര്‍ഷം അധിക വരുമാനം നേടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഓഹരികളില്‍ ക്യാഷ് വിഭാഗത്തില്‍ വളര്‍ച്ച നേടിയെങ്കിലും ഡെറിവേറ്റിവ്സ് വിഭാഗത്തില്‍ വളര്‍ച്ച കുറഞ്ഞത് നേരിടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു വരുന്നു. ട്രേഡര്‍മാരുടെ നിരക്കുകള്‍ കുറച്ചും, ഇടപാടുകള്‍ വേഗത്തിലാക്കാന്‍ സാങ്കേതിക നവീകരണങ്ങള്‍ ആവിഷ്‌കരിച്ചും മുന്നേറ്റത്തിന് ശ്രമിക്കുകയാണ്

എല്ലാ വിഭാഗത്തിലും വരുമാന വളര്‍ച്ചയും, കൂടുതല്‍ ഉപഭോക്താക്കളെ നേടാന്‍ കഴിയുന്നതും, സാങ്കേതിക നവീകരണത്തിന് ഊന്നല്‍ നല്‍കുന്നതും ഐ സി ഐ സി ഐ സെക്യൂരിറ്റീസിന്റെ വളര്‍ച്ചക്ക് സഹായകരമാകും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം : വാങ്ങുക (Buy)

ലക്ഷ്യ വില: 780 രൂപ

നിലവിലെ വില : 581 രൂപ

(Stock Recommendation by Motilal Oswal Financial Services).

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it