വാണിജ്യ മേഖല കൂടാതെ മുന്‍ഗണന മേഖലയ്ക്കും താങ്ങായി, ഈ ബാങ്ക് ഓഹരി ഉയരുമോ?

പ്രമുഖ പൊതുമേഖല ബാങ്കായ ഇന്ത്യന്‍ ബാങ്ക് (Indian Bank) 2023-24 മാര്‍ച്ച് പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലം പുറത്തു വിട്ടതോടെ ഈ ഓഹരിയില്‍ പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്.

1. മുന്‍ഗണന മേഖലകള്‍ക്ക് റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാന്‍ ബാങ്കിന് സാധിച്ചു. കൃഷി, എം.എസ്.എം.ഇ, ദുര്‍ബല വിഭാഗങ്ങള്‍ക്കും കൂടുതല്‍ വായ്പകള്‍ അനുവദിച്ചു.
2. 2023-24ല്‍ പലിശ വരുമാനം 24 ശതമാനം വര്‍ധിച്ച് 55,615 കോടി രൂപയായി. അറ്റ പലിശ വരുമാനം 15 ശതമാനം വര്‍ധിച്ച് 23,274 കോടി രൂപയായി. അറ്റാദായം 53 ശതമാനം വര്‍ധിച്ച് 8,063 കോടി രൂപയായി. ഫീസ് വരുമാനം 11 ശതമാനം വര്‍ധനയോടെ 3,298 കോടി രൂപയായി.
3. നടപ്പ് സാമ്പത്തിക വര്‍ഷം വായ്പയില്‍ 12-13 ശതമാനം വര്‍ധന ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അറ്റ പലിശ മാര്‍ജിന്‍ 3.4-3.5 ശതമാനം നേടുമെന്ന് കരുതുന്നു. റീറ്റെയ്ല്‍, കൃഷി, കോര്‍പ്പറേറ്റ് വിഭാഗങ്ങളില്‍ മികച്ച വായ്പാ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.
4. ചെലവ് വരുമാന അനുപാതം മാര്‍ച്ച് പാദത്തില്‍ 48 ശതമാനമായിരുന്നത് 44 ശതമാനായി കുറക്കാന്‍ ശ്രമിക്കും.
5. മൊത്തം നിക്ഷ്‌ക്രിയ ആസ്തികള്‍ 4 ശതമാനം, അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.40 ശതമാനം നിലയിലേക്ക് താഴ്ന്നിട്ടുണ്ട്. റിട്ടയര്‍മെന്റ്, പെന്‍ഷന്‍ അനൂകൂല്യങ്ങള്‍ വര്‍ധിച്ചത് കൊണ്ട് പ്രവര്‍ത്തന ചെലവ് വര്‍ധിച്ചു.
6. 2023-24ല്‍ 6,636 കോടി രൂപയുടെ വായ്പകള്‍ കിട്ടാകടമായി മാറി. അതില്‍ കൃഷി, എം.എസ്.എം.ഇ, റീറ്റെയ്ല്‍ വിഭാഗത്തിലാണ് കിട്ടാകടങ്ങള്‍ വര്‍ധിച്ചത്.
7. ലാഭകരമായ വളര്‍ച്ച കൈവരിക്കാനാണ് ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആസ്തികളില്‍ നിന്നുള്ള ആദായം 1.3 ശതമാനം, ഓഹരിയില്‍ നിന്നുള്ള നേട്ടം 17.7 ശതമാനം എന്നിങ്ങനെ കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)
ലക്ഷ്യ വില- 625 രൂപ
നിലവില്‍ വില- 530 രൂപ
Stock Recommendation by Motilal Oswal Financial Services.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it