വായ്പകളിലും, നിക്ഷേപങ്ങളിലും മികച്ച വളര്‍ച്ച, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരി പരിഗണിക്കാം
പ്രമുഖ സ്വകാര്യ വാണിജ്യ ബാങ്കായ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (Indusind Bank) 2022 -23 ല്‍ മെച്ചപ്പെട്ട സാമ്പത്തിക ഫലം പുറത്തുവിട്ടു. തുടര്‍ന്ന് ഓഹരിയില്‍ 28 ശതമാനം മുന്നേറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനുള്ള കാരണങ്ങള്‍ അറിയാം:
1. 2022-23 മാര്‍ച്ച് പാദത്തില്‍ വരുമാനത്തില്‍ 27 ശതമാനം വളര്‍ച്ച കൈവരിച്ചു-10,020.71 കോടി രൂപ. അറ്റാദായത്തില്‍ 49 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി-2040.51 കോടി രൂപ.
2. അറ്റ പലിശ മാര്‍ജിന്‍ 4.28 ശതമാനമായി വര്‍ധിച്ചു. മൊത്തം വായ്പ വിതരണത്തില്‍ 21 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. നിശ്ചിത പലിശ നിരക്കുള്ള വായ്പകള്‍ മൊത്തം വായ്പകളുടെ 51 ശതമാനമാണ്. റീറ്റെയ്ല്‍ വായ്പകള്‍ 7 ശതമാനം വര്‍ധിച്ചു. കോര്‍പറേറ്റ് വായ്പകള്‍ കൂടുതലായി നല്‍കിയത്- രത്നങ്ങളും ആഭരണങ്ങളും, വൈദ്യുതി, പെട്രോളിയം, സേവന വ്യവസായങ്ങള്‍ക്കാണ്. കോര്‍പ്പറേറ്റ് വായ്പകളില്‍ 23 ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചു.
3. 222 പുതിയ ബ്രാഞ്ചുകള്‍ തുറന്നത് കൊണ്ട് ചെലവ് വരുമാന അനുപാതം 44.93 ശതമാനമായി വര്‍ധിച്ചു. മൊത്തം ബ്രാഞ്ചുകളുടെ എണ്ണം 2606.
4. മൊത്തം നിക്ഷേപങ്ങള്‍ 15 ശതമാനം വര്‍ധിച്ചു അതില്‍ റീറ്റെയ്ല്‍ നിക്ഷേപങ്ങളുടെ വിഹിതം 43 ശതമാനമായി ഉയര്‍ന്നു. എന്‍.ആര്‍.ഐ നിക്ഷേപങ്ങള്‍ 28 ശതമാനം വര്‍ധിച്ച് 34.300 കോടി രൂപയായി. വാഹന, മൈക്രോഫിനാന്‍സ് ബിസിനസും മെച്ചപ്പെട്ടിട്ടുണ്ട്.
5. ഫീസ് ഇനത്തില്‍ വായ്പ പ്രോസസ്സിംഗ് ഫീസ്, വിതരണം, കാര്‍ഡ് ഫീസ് എന്നിവയില്‍ നിന്നാണ് കൂടുതല്‍ വരുമാനം നേടിയത്. ഫീസ് ഇനത്തില്‍ 27 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു.
6. കമ്പനി ലക്ഷ്യമിടുന്ന വളര്‍ച്ച നിരക്ക്-വായ്പ 18-23 ശതമാനം, ബ്രാഞ്ചുകളുടെ എണ്ണം 3250 -3750, 50 ദശലക്ഷത്തില്‍ അധികം ഉപഭോക്താക്കള്‍. റീറ്റെയ്ല്‍ വായ്പ വിഹിതം 55-60 ശതമാനം.
7. പ്രൊമോട്ടര്‍മാര്‍ കമ്പനിയിലെ സ്വന്തം ഓഹരി വിഹിതം വര്‍ധിപ്പിക്കാനായി ആര്‍.ബി.ഐ അനുമതി തേടിയിട്ടുണ്ട്. കമ്പനിയിലുള്ള ആത്മ വിശ്വാസത്തിന്റെ സൂചനയാണ്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -1410
നിലവില്‍ 1121
Stock Recommendation by Yes Securities.
(Equity investing is subject to market risk. Always do your own research before investing.)