Begin typing your search above and press return to search.
മികച്ച വളര്‍ച്ച, ഐ.ടി.സി ഓഹരി 11% ഉയരാന്‍ സാധ്യത
അതിവേഗം വിറ്റഴിയുന്ന ഉപഭോക്തൃ ഉത്പന്നങ്ങള്‍ (എഫ്.എം.സി.ജി), ഹോട്ടല്‍, പുകയില, ഭക്ഷ്യ ഉത്പന്നങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ബിസിനസുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് ഐ.ടി.സി ഗ്രൂപ്പ്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ വിഭാഗത്തിലും മികച്ച വളര്‍ച്ച കൈവരിച്ച സാഹചര്യത്തില്‍ ഓഹരിയില്‍ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. തുടര്‍ന്നും ഓഹരി വില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. അതിനുള്ള അനുകൂല ഘടകങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
1. എഫ്.എം.സി.ജി വിഭാഗത്തില്‍ മികച്ച വളര്‍ച്ച നേടാന്‍ സാധിച്ചിട്ടുണ്ട്. ആശിര്‍വാദ് ബ്രാന്‍ഡ് 7.4 കോടി വീടുകളില്‍ എത്തുന്നുണ്ട്. മറ്റ് എഫ്.എം.സി.ജി ഉത്‌പന്നങ്ങൾ 23 കോടി വീടുകളില്‍ എത്തുന്നുണ്ട്. അതില്‍ പ്രധാന ബ്രാന്‍ഡുകള്‍ ക്രീം ബിസ്‌കറ്റ് (സണ്‍ ഫീസ്റ്റ്), പുസ്തകങ്ങള്‍ (ക്ളാസ് മേറ്റ്), നൂഡില്‍സ് (Yippee) എന്നിവയാണ്.
2. സിഗരറ്റ് വില്‍പ്പന 17.5% ഉയര്‍ന്നു, കാര്‍ഷിക ബിസിനസില്‍ പുകയില വില്‍പ്പന 49% വര്‍ധിച്ചു. 22 സംസ്ഥാനങ്ങളില്‍ നിന്ന് കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിച്ച് 22 മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ പുറത്തിറക്കി.
3. ഹോട്ടല്‍ ബിസിനസും വികസിപ്പിച്ചു. 2022-23 ല്‍ 12 പുതിയ ഹോട്ടലുകള്‍ കൂടി ഉള്‍പ്പെടുത്തി ബിസിനസ് വിപുലപ്പെടുത്തി. നിലവില്‍ 120 ഹോട്ടലുകള്‍ നടത്തുന്നുണ്ട്.
4. 2022-23ല്‍ മൊത്തം മൂലധന ചെലവ് 1,650 രൂപയായിരുന്നു. അതില്‍ 45% പേപ്പര്‍ ബിസിനസിനും, 25% മറ്റ് എഫ്.എം.സി.ജി ബിസിനസ് വിപുലപ്പെടുത്താനും ഉപയോഗപ്പെടുത്തി.
5. കോവിഡ് മൂലം വിപണിയില്‍ ഇടിവ് ഉണ്ടായതില്‍ നിന്നാണ് 2020-21 മുതല്‍ 2022-23 കാലയളവില്‍ സിഗരറ്റ് വിഭാഗത്തില്‍ 17% സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിച്ചത്. അധികാരികള്‍ അനധികൃത സിഗരറ്റ് കച്ചവടം തടയാന്‍ എടുത്ത നടപടികളും സ്ഥിരമായ നികുതികളും സിഗരറ്റ് വിഭാഗത്തില്‍ മികച്ച വളര്‍ച്ച നേടാന്‍ സഹായകരമായി.
6. പേപ്പര്‍ ബോര്‍ഡ്, പേപ്പര്‍, പേപ്പര്‍ പാക്കേജിംഗ് വിഭാഗത്തില്‍ 18.8% വരുമാന വളര്‍ച്ച നേടി. വികസന പദ്ധതികള്‍ നടപ്പാക്കിയതിലൂടെ കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും.
7. 2022-23ല്‍ മൊത്തം വരുമാനം 17.6%, നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള വരുമാനം (EBITDA ) 26.5%, അറ്റാദായം 24.5% വര്‍ധിച്ചു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 525 രൂപ
നിലവില്‍ - 472 രൂപ
Stock Recommendation by Emkay Research
(Equity investing is subject to market risk. Always do your own research before investing)
Next Story
Videos