പ്രകൃതി വാതക വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നു, ഓഹരിയില്‍ 21% മുന്നേറ്റ സാധ്യത

ഗെയിലിന്റെ (GAIL) ഉടമസ്ഥതയിലുള്ള വാതക വിതരണ കമ്പനിയാണ് മഹാനഗര്‍ ഗ്യാസ് ലിമിറ്റഡ് (Mahanagar Gas Ltd). സി.എന്‍.ജി, പൈപ്പ് വഴിയുള്ള പ്രകൃതി വാതകം (പി.എന്‍.ജി) എന്നിവയുടെ വില്‍പ്പനയില്‍ മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചത് ഈ ഓഹരിയില്‍ പ്രതീക്ഷ വര്‍ധിച്ചു. വളര്‍ച്ചാ സാധ്യതകള്‍ നോക്കാം.

1. 2023-24 മാര്‍ച്ച് പാദത്തില്‍ അറ്റ വരുമാനം 48.2% വര്‍ധിച്ച് 1,610.48 കോടി രൂപയായി. സി.എന്‍.ജി വില്‍പ്പന 5.8%, പി.എന്‍.ജി 7.8% എന്നിങ്ങനെ വര്‍ധന രേഖപ്പെടുത്തി.
2. രാജ്യത്ത് ഇനിയും പ്രകൃതി വാതക ശൃംഖല എത്താത്ത പല സ്ഥലങ്ങളിലും വിതരണ ശൃംഖല മെച്ചപ്പെടുത്തുകയാണ് കമ്പനി. പുതുതായി 92,274 പി.എന്‍.ജി ഉപയോക്താക്കളെ നേടാന്‍ സാധിച്ചു. മൊത്തം ഉപ
യോ
ക്താക്കളുടെ എണ്ണം 22 ലക്ഷമായി. 115 പുതിയ വ്യാവസായിക, വാണിജ്യ ഉപയോക്താക്കളെ ലഭിച്ചു.
3. 12 പുതിയ സി.എന്‍.ജി സ്റ്റേഷനുകള്‍ ആരംഭിച്ചു. ഇതോടെ മൊത്തം 313 എണ്ണമായി. മാര്‍ച്ചില്‍ 531 കോടി രൂപക്ക് വാതക വിതരണ ശൃംഖല സ്ഥാപിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്ന യൂണിസണ്‍ എന്‍വിറോ എന്ന കമ്പനിയെ ഏറ്റെടുത്തു. ഇതിലൂടെ വിതരണ ശൃംഖല അതിവേഗം വികസിപ്പിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
4 . വിതരണ ശൃംഖല വികസിപ്പിക്കുന്നത് വഴി കൂടുതല്‍ ഉപയോക്താക്കളെ നേടാന്‍ സാധിക്കും. ഈ വര്‍ഷം 30-40 പുതിയ സി.എന്‍.ജി സ്റ്റേഷനുകള്‍ ആരംഭിക്കും.
5. റായ്ഗഡ് ജില്ലയില്‍ പി.എന്‍.ജി ശൃംഖല വിപുലപെടുത്തുകയാണ്. പ്രകൃതി വാതക വില്‍പ്പന 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 5.5% വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
6. വാതക വില കുറയുന്നത് കമ്പനിയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കാം. 2022ല്‍ ഇന്ത്യയില്‍ വാതക ഉപയോഗം 6% കുറഞ്ഞു. വില വര്‍ധനവാണ് കാരണം. എന്നാല്‍ ജനുവരി 2023 ല്‍ വില കുറഞ്ഞപ്പോള്‍ ഡിമാന്‍ഡ് 14% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന വര്‍ധിച്ചാല്‍ സി എന്‍ ജി ഡിമാന്‍ഡ് കുറയാം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 1,306 രൂപ
നിലവില്‍ - 1,077 രൂപ
Stock Recommendation by CD Equisearch Pvt Ltd.

(Equity investing is subject to market risk. Always do your own research before investing)

Related Articles
Next Story
Videos
Share it