സി.എന്‍.ജി ഡിമാന്‍ഡ് ഉയരുന്നു, ഇപ്പോള്‍ നിക്ഷേപത്തിന് പരിഗണിക്കാം ഈ പൊതുമേഖല ഓഹരി

ഗെയിലിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതി വാതക കമ്പനിയാണ് മഹാനഗര്‍ ഗ്യാസ് ലിമിറ്റഡ് (Mahanagar Gas Ltd). ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ 2023 ജൂലൈ 4ന് നല്‍കിയിരുന്നു. (Stock Recommendation by CD Equisearch Pvt Ltd) അന്നത്തെ ലക്ഷ്യ വിലയായ 1,306 രൂപ ഭേദിച്ച് 2024 മാര്‍ച്ച് 5ന് 52 ആഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ ഓഹരി എത്തി -1579 രൂപ. തുടര്‍ന്ന് വില ഇടിവ് ഉണ്ടായി.

1. വിവിധ വാഹനങ്ങളില്‍ സി.എന്‍.ജി ഉപയോഗം വര്‍ധിക്കുന്നുണ്ട്. 2023-24ല്‍ 36 പുതിയ സി.എന്‍.ജി സ്റ്റേഷനുകള്‍ ആരംഭിച്ചു. 2024-25ല്‍ 60 പുതിയ സി.എന്‍.ജി സ്റ്റേഷനുകള്‍ ആരംഭിക്കും.
2. മഹാരാഷ്ട്രയില്‍ പൊതു ഗതാഗതത്തിന് 350 പുതിയ സി എന്‍ ജി ബസുകള്‍ പുറത്തിറക്കി. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുമായി സഹകരിച്ച് ബസ് ഡിപ്പോകളില്‍ സി.എന്‍.ജി സ്റ്റേഷനുകള്‍ സ്ഥാപിക്കും.
3. മൊത്തം 3,30,000 പൈപ്ഡ് പ്രകൃതി വാതക കണക്ഷനുകള്‍ നല്‍കി. ഉപകമ്പനിയായ യൂണിസെന്‍ എന്‍വിറോ പ്രൈവറ്റ് ലിമിറ്റഡില്‍ ഓഹരി പങ്കാളിത്തം 100 ശതമാനമായി ഉയര്‍ത്തി. രാജ്യത്ത് ഏറ്റവും അധികം പൈപ്ഡ് പ്രകൃതി വാതകം നല്‍കുന്ന കമ്പനിയാണ് മഹാനഗര്‍ ഗ്യാസ്.
4. 2024-25 സാമ്പത്തിക വർഷത്തില്‍ 800 കോടി രൂപ മൂലധന ചെലവ് പ്രതീക്ഷിക്കുന്നു. സി.എന്‍.ജി സ്റ്റേഷനുകള്‍ നിര്‍മിക്കാനും സ്റ്റീല്‍, പ്ലാസ്റ്റിക് പൈപ്പുകള്‍ വാങ്ങാനും പ്രവര്‍ത്തന മൂലധനത്തിനാണ് ഇത്രയും തുക വിനിയോഗിക്കുന്നത്.
5. വ്യാവസായിക പൈപ്ഡ് പ്രകൃതി വാതകത്തിന് പുതിയ ഉപഭോക്താക്കളെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ഒപ്പം നിലവിലുള്ള ഉപഭോക്താക്കള്‍ കൂടുതല്‍ പ്രകൃതി വാതകം വാങ്ങുന്നുണ്ട്.
6. മഹാനഗര്‍ എല്‍.എന്‍.ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന ഉപകമ്പനിയില്‍ ഓഹരി പങ്കാളിത്തം 51 ശതമാനമാണ്. കൂടാതെ മുച്ചക്ര വൈദ്യുത പാസഞ്ചര്‍, കാര്‍ഗോ വാഹനങ്ങള്‍ നിര്‍മിക്കുന്ന സ്വകാര്യ കമ്പനിയില്‍ ഓഹരി നിക്ഷേപം നടത്തിയിട്ടുണ്ട്.
7. രാജ്യത്ത് ഏറ്റവും വിലകുറച്ച് പ്രകൃതി വാതകം വില്‍ക്കുന്ന സാഹചര്യത്തിലും കമ്പനിക്ക് മികച്ച മാര്‍ജിന്‍ (സ്റ്റാന്‍ഡേര്‍ഡ് കുബിക്ക് മീറ്ററിന് 13 രൂപ) ലഭിക്കുന്നുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക (Buy)
ലക്ഷ്യ വില- 1536 രൂപ
നിലവില്‍ വില- 1279.30 രൂപ
Stock Recommendation by Nirmal Bang Research.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക.)


Related Articles
Next Story
Videos
Share it