Begin typing your search above and press return to search.
വൈദ്യുത വാഹനങ്ങള്‍ക്ക് മികച്ച പ്രതികരണം, മഹീന്ദ്ര ഓഹരി നിക്ഷേപകര്‍ക്ക് നേട്ടം സമ്മാനിക്കുമോ?
മഹീന്ദ്ര & മഹീന്ദ്ര (Mahindra And Mahindra Ltd) 2022-23 ഡിസംബര്‍ പാദത്തില്‍ ഏകീകൃത വരുമാനം 30% വര്‍ധിച്ച് 30,620 കോടി രൂപയായി. അറ്റാദായം 35% വര്‍ധിച്ച് 2677 കോടി രൂപയായി. എസ് യു വി വില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തില്‍ ഡിസംബര്‍ പാദത്തില്‍ ഏറ്റവും അധികം വിഹിതം ലഭിച്ചത് മഹീന്ദ്രക്കാണ് (20.6 %).
ഓഹരിയുടെ മറ്റു വിശദാംശങ്ങള്‍:
- വൈദ്യത എസ് യു വി മോഡലുകളായ എക്‌സ് യു വി 400,700 എന്നിവക്ക് വിപണിയില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചു. ജനുവരി 26 ന് പുറത്തിറക്കിയ എക്‌സ് യു വി 400 ന് 13 ദിവസങ്ങള്‍ക്കുള്ളില്‍ 15,000 ബുക്കിംഗ് ലഭിച്ചു.
- എസ് യു വി കളുടെ ബുക്കിംഗ് ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ വിപണിയിലെ ആധിപത്യം കഴിഞ്ഞ നാലു ത്രൈമാസങ്ങളില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. വാഹനങ്ങളുടെ വില്‍പ്പന 45 % വര്‍ധിച്ചിട്ടുണ്ട്, പ്രവര്‍ത്തന മാര്‍ജിന്‍ 1.3 % ഉയര്‍ന്ന് 13 ശതമാനമായി.
- മഹീന്ദ്രയ്ക്കു കീഴിലുള്ള കാര്‍ഷിക ഉപകരണങ്ങളുടെ വില്‍പ്പനയും കുതിക്കുകയാണ്, 41.4 % വിപണി വിഹിതം ഉണ്ട്. ഡിസംബര്‍ പാദത്തില്‍ ഒരു ലക്ഷത്തില്‍ അധികം ഉപകരണങ്ങള്‍ വിറ്റു.
- യൂട്ടിലിറ്റി വാഹനങ്ങളുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നതിനാല്‍ ഉല്‍പ്പാദന ശേഷി 29000 നിന്ന് 39 000 മായി വര്‍ധിപ്പിക്കുകയാണ്. സാമ്പത്തിക അച്ചടക്കം പാലിച്ചും പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിച്ചും മാര്‍ജിന്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞു.
- വൈദ്യുത മുച്ചക്ര വാഹങ്ങളിലും വിപണിയില്‍ മുന്നില്‍ എത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഈ വിഭാഗത്തില്‍ 63.5 % വിപണി വിഹിതം ഉണ്ട്.
- ട്രാക്ടര്‍ വിപണിയില്‍ 40 % വിപണി വിഹിതം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. കാര്‍ഷിക ഉപകരണങ്ങളുടെ വിപണനത്തിന് 120 വിതരണക്കാരെ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
- വൈദ്യുത വാഹനങ്ങളുടെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാനായി തെലങ്കാന സര്‍ക്കാരുമായി ധാരണയായിട്ടുണ്ട്. നാലു ചക്ര, മുച്ചക്ര വാഹനങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കും. ലഖു വാണിജ്യ വാഹനങ്ങളുടെ വിപണിയില്‍ വളര്‍ച്ച കുറഞ്ഞിട്ടുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 1575 രൂപ
നിലവില്‍ - 1379 രൂപ
Stock Recommendation by Nirmal Bang Research.
(Equity investing is subject to market risk. Always do your own research before Investing)
Next Story
Videos