മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പ്രധാന ബിസിനസ് വിഭാഗങ്ങള്‍ ട്രാക്റ്റര്‍, പിക്കപ്പ് യൂട്ടിലിറ്റി വാഹനങ്ങള്‍, പാസഞ്ചര്‍ യൂട്ടിലിറ്റി വാഹനങ്ങള്‍ എന്നിവയാണ്. 2016-17 വരെ എസ്.യു.വി വിപണിയില്‍ 29 ശതമാനം ഓഹരി വിഹിതം ഉണ്ടായിരുന്നതാണ്. കിയ, എം.ജി ഹെക്റ്റര്‍, ടാറ്റ മോട്ടോര്‍സ്, മാരുതി സുസുക്കി തുടങ്ങിയ കമ്പനികളില്‍ നിന്ന് കടുത്ത മത്സരം ഉണ്ടായതിനെ തുടര്‍ന്ന് 2021-22ല്‍ ഇത് 15 ശതമാനമായി കുറഞ്ഞു. 2023ല്‍ സ്‌കോര്‍പിയോ-എന്‍, ഥാര്‍, എക്‌സ്.യു.വി 700 എന്നിവയ്ക്ക് മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട്. അതോടെ വീണ്ടും 29% വിഹിതത്തിലേക്ക് (വരുമാന അടിസ്ഥാനത്തില്‍) തിരിച്ചെത്തി എസ്.യു.വി വിപണിയുടെ രാജാവായി. തുടര്‍ന്ന് ഓഹരിയില്‍ മുന്നേറ്റ സാധ്യത വര്‍ധിച്ചു.
1. എസ്.യു.വി ഡിമാന്‍ഡ് കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ 14 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. അതെ കാലയളവില്‍ മറ്റ് പാസഞ്ചര്‍ വാഹനങ്ങളുടെ വളര്‍ച്ച ഒരു കുറഞ്ഞു. വരുമാന വര്‍ധന, നഗരവത്കരണം, വായ്പാ ലഭ്യത തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് എസ്.യു.വി വിപണി ശക്തമായ വളര്‍ച്ച കൈവരിച്ചത്.
2. മഹീന്ദ്രയുടെ എസ്.യു.വി മോഡലുകള്‍ക്ക്
2023 നവംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം 2,86,000 ബുക്കിംഗ് ലഭിച്ചിട്ടുണ്ട്.
ബുക്കിംഗ് റദ്ദാക്കപ്പെടുന്നത് 8 ശതമാനത്തില്‍ താഴെ മാത്രം. 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ യൂട്ടിലിറ്റി വാഹനങ്ങളില്‍ വില്‍പ്പനയില്‍ 14 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എക്‌സ്.യു.വി 400 മോഡല്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയപ്പോൾ തുടക്കത്തില്‍ മികച്ച പ്രതികരണം ലഭിച്ചു, അതിന്റെ പരിഷ്‌കരിച്ച മോഡല്‍ താമസിയാതെ പുറത്തിറക്കും.
3. പിക്ക് അപ്പ് വാഹനങ്ങളുടെ (2 മുതല്‍ 3.5 ടണ്‍) വിഭാഗത്തില്‍ മഹീന്ദ്രക്ക് ആധിപത്യം നേടാന്‍ സാധിച്ചിട്ടുണ്ട്. 62.5 ശതമാനമാണ് നിലവില്‍ വിപണി വിഹിതം (2020-21 56.8%). ബൊലേറോ മാക്സ് പിക് അപ്പ് 2023 പുറത്തിറക്കിയതിന് മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട്. ഭാരം കുറഞ്ഞ കാര്‍ഗോ വാണിജ്യ വാഹന വിഭാഗത്തില്‍ മൊത്തത്തില്‍ 45 ശതമാനം വിപണി വിഹിതം ഉണ്ട്.
4. മഴയുടെ ലഭ്യത കുറവും ഉത്സവങ്ങളുടെ സമയത്തില്‍ വന്ന മാറ്റങ്ങളും ട്രാക്റ്റര്‍ വിൽപ്പനയെ ബാധിച്ചു. എന്നാല്‍ പ്രതിസന്ധികള്‍ മറികടന്ന് മഹിന്ദ്ര ട്രാക്റ്റര്‍ വില്‍പ്പനയില്‍ 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ മൂന്ന് ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും. പുതിയ ട്രാക്റ്റര്‍ മോഡലുകളായ സ്വരാജ്, ഓജ എന്നിവ വിപണിയില്‍ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷയുണ്ട്.
5. ഉപകമ്പനിയായ മഹീന്ദ്ര ഇലക്ട്രിക്ക് ഓട്ടോമോട്ടീവില്‍ 1,200 കോടി രൂപയുടെ വിദേശ നിക്ഷേപം ലഭിക്കാന്‍ ധാരണയായി. നേരത്തെ 1,925 കോടി രൂപ മറ്റൊരു വിദേശ നിക്ഷേപ സ്ഥാപനത്തില്‍ നിന്ന് ലഭിച്ചിരുന്നു. വൈദ്യുത വാഹന രംഗത്ത് ശക്തമാകാനും മഹീന്ദ്ര ലക്ഷ്യമിടുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 2,005 രൂപ
നിലവില്‍ വില - 1,656 രൂപ
Stock Recommendation by Motilal Oswal Financial Services.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)