ഇത് 70% ആദായം നല്‍കിയ ഓഹരി, ഇനിയും 10% ഉയർന്നേക്കാം

തലമുടിക്കുള്ള എണ്ണ, ഭക്ഷ്യ എണ്ണ, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന പ്രമുഖ എഫ് എം സി ജി (പെട്ടെന്ന് വിറ്റഴിയുന്ന നിത്യോപയോഗ വസ്തുക്കള്‍) കമ്പനിയാണ് മാരികോ (Marico Ltd).

ഓഹരി സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍:

  • പാരഷൂട്ട്, സഫൊള, നിഹാര്‍, ലിവോണ്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ സ്വന്തമായിട്ടുണ്ട്. 56 ലക്ഷം റീറ്റെയ്ല്‍ ഔട്ട്ലെറ്റുകളില്‍ വില്‍പ്പന നടത്തുന്നുണ്ട്, 59,000 ഗ്രാമങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.

  • 2022-23 ഡിസംബര്‍ പാദത്തില്‍ വരുമാനം 3% വര്‍ധിച്ച് 2470 കോടി രൂപയായി (മൂന്ന് വര്‍ഷത്തെ സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് 11 %). പലിശക്കും നികുതിക്കും മുന്‍പുള്ള ആദായം 456 കോടി രൂപ (6% വളര്‍ച്ച). അറ്റാദായം 6% വര്‍ധിച്ചു -328 കോടി രൂപ. ആഭ്യന്തര വിപണിയില്‍ 4% വളര്‍ച്ച , അന്താരാഷ്ട്ര വിപണിയില്‍ 8% വളര്‍ച്ച.

  • വെളിച്ചെണ്ണയില്‍ ഉണ്ടാക്കുന്ന പാരഷൂട്ട് കേശ എണ്ണയുടെ വില്‍പ്പന വളര്‍ച്ച കുറഞ്ഞു. കൊപ്രയുടെ വില വര്‍ധിച്ചതോടെ 0.3% വിപണി വിഹിതം വര്‍ധിച്ചു.

  • മൊത്തം മാര്‍ജിന്‍ 45 -50 % വരെ ഉയര്‍ന്നതു കൊണ്ട് വിറ്റു വരവിന്റെ 8-9% വരെ പരസ്യങ്ങള്‍ക്ക് ചെലവാക്കാന്‍ കഴിയുന്നുണ്ട്. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, ഡിജിറ്റല്‍ ബ്രാന്‍ഡുകള്‍, ഭക്ഷ്യ എണ്ണ എന്നിവയില്‍ മികച്ച വളര്‍ച്ച നേടിയിട്ടുണ്ട്. അതിനാല്‍ കേശ എണ്ണയില്‍ ഉണ്ടായ വളര്‍ച്ച കുറവ് കമ്പനിയെ ബാധിച്ചിട്ടില്ല.

  • ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ വിറ്റുവരവ് 2023 -24 ല്‍ 850 -1000 കോടി രൂപയാകും. ഭക്ഷ്യ എണ്ണയുടെ വില കുറഞ്ഞതോടെ സഫൊളയുടെ വില്‍പ്പന വളര്‍ച്ച ഇരട്ട അക്കത്തില്‍ എത്തി. തുടര്‍ന്നും മികച്ച വളര്‍ച്ച ഉണ്ടാകാന്‍ സാധ്യതയുണ്ട്.

  • മൂല്യ വര്‍ധിത കേശ എണ്ണകളുടെ വിപണിയില്‍ വളര്‍ച്ച കുറഞ്ഞിട്ടുണ്ട് -എങ്കിലും മിഡ് -പ്രീമിയം വിഭാഗത്തില്‍ മെച്ചപ്പെട്ട വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

  • ഭക്ഷ്യ ബിസിനസില്‍ 31% വളര്‍ച്ച നേടി - അതില്‍ സഫൊള ഓട്‌സ് 20% വളര്‍ച്ച കൈവരിച്ചു. വിവിധ ബ്രാന്‍ഡുകളില്‍ ലഘു ഭക്ഷണങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

  • പ്രീമിയം വ്യക്തിഗത പരിചരണ വിഭാഗത്തില്‍ 50 ശതമാനത്തില്‍ അധികം വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ താഴ്ന്ന അടിത്തറയില്‍ നിന്നായത് കൊണ്ടാണ് ഇത്രയും നേട്ടം ഉണ്ടായത്.

  • കമ്പനിക്ക് 18 -19 % മാര്‍ജിന്‍ നിലനിര്‍ത്താനാകും എങ്കിലും കേശ എണ്ണ വിപണിയെ കമ്പനി കൂടുതലായി ആശ്രയിക്കുന്നത് കൊണ്ട് ഭാവി വളര്‍ച്ചയെ ബാധിച്ചേക്കാം.
  • ഈ ഓഹരിയില്‍ നിന്ന് കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ (2018-2023) 70% ആദായം ഈ ഓഹരിയില്‍ നിന്ന് നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടുണ്ട്.


നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം: നിലനിര്‍ത്തുക (Hold)

ലക്ഷ്യ വില- 555 രൂപ

നിലവില്‍ - 497.65 രൂപ

( Stock Recommendation by ICICI Direct Research )


(Equity investing is subject to market risk. Always do your own research before Investing)

Related Articles

Next Story

Videos

Share it