അമേരിക്കയിലും യൂറോപ്പിലും ബിസിനസ് വ്യാപിപ്പിക്കുന്ന ഈ ഐ ടി കമ്പനിയുടെ ഓഹരികൾ വാങ്ങാം

ക്ലൗഡ് കമ്പ്യൂട്ടിങ്, നിർമിത ബുദ്ധി (artificial intelligence) , ബ്ലോക്ക് ചെയിൻ തുടങ്ങിയ അത്യാധുനിക ഐ ടി സേവനങ്ങൾ നൽകുന്ന പ്രമുഖ കമ്പനിയാണ് എംഫസിസ് (MPhasis Ltd). ബാങ്കിങ് ഫിനാൻസ് കമ്പനികൾക്ക് സേവനങ്ങൾ നൽകുന്നതിൽ നിന്നാണ് അധികം വരുമാനം ലഭിക്കുന്നത് (63 %). അമേരിക്കയിൽ ഫെഡറൽ റിസേർവ് പലിശ നിരക്കുകൾ ഉയർത്തുന്ന സാഹചര്യത്തിൽ ഈ കമ്പനിയുടെ ബാങ്കിംഗ് സേവന ബിസിനസുകളെ ബാധിക്കില്ലെന്ന് മാനേജ്‌മന്റ് വിശ്വസിക്കുന്നു. ബാങ്കിംഗ് ഫിനാൻസ് മേഖലയിൽ ക്ലൗഡ്, നിർമിത ബുദ്ധി അധിഷ്ടിതമായ സേവനങ്ങൾക്ക് ഡിമാന്റ് വര്ധിക്കുന്നുണ്ട്. ഗതാഗതം , ലോജിസ്റ്റിക്സ്, ടെക്നോളജി, മീഡിയ, ടെലികോം (TMT) എന്നി മേഖലകളിൽ നിന്നും കരാറുകൾ ലഭിക്കുന്നണ്ട്.

2021-22 ലെ നാലാം പാദത്തിൽ 347 ദശലക്ഷം ഡോളറിന്റെ പുതിയ കരാറുകൾ കരസ്ഥമാക്കി. 2021 സെപ്റ്റംബറിൽ അമേരിക്കയിലെ ബ്ലിങ്ക് എന്ന ഐ ടി യൂസർ എക്സ്പീരിയൻസ് കമ്പനിയെ 694 കോടി രൂപക്ക് ഏറ്റെടുത്തു. ഇതിലൂടെ ടെക്‌നോളജി, മീഡിയ ടെലികോം സേവന രംഗത്ത് എംഫസിസിനു ശക്തമാകാൻ സാധിക്കുമെന്ന് കരുതുന്നു. ഗതാഗതം, ലോജിസ്റ്റിക്സ് സേവനങ്ങളിൽ നിന്ന് 20 % വാർഷിക വളർച്ച കൈവരിച്ചിട്ടുണ്ട്.

2020-21 ൽ യൂറോപ്പിൽ നിന്നുള്ള ബിസിനസ്സിൽ 25 % വളർച്ച കൈവരിച്ചു, യു കെ കാനഡ എന്നീ രാജ്യങ്ങളിൽ സെയിൽസ് ടീമിനെ ശക്തി പെടുത്തുണ്ട്.

നിക്ഷേപകർക്കുള്ള നിർദേശം : വാങ്ങുക (Buy)

ലക്ഷ്യ വില: 4150 രൂപ

നിലവിൽ: 2699 രൂപ


(Stock Recommendation by Anand Rathi Share and Stock Brokers)

(ഇതൊരു ധനം സ്‌റ്റോക്ക് റെക്കമെന്റേഷന്‍ അല്ല)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it