സ്വര്‍ണവായ്പ ഡിമാന്‍ഡ് വര്‍ധിക്കുന്നു; മുത്തൂറ്റ് ഫിനാന്‍സ് ഓഹരി 39 ശതമാനം വരെ ഉയരാം

മൈക്രോ ഫിനാൻസ് ബിസിനസിൽ വളർച്ചാ സാധ്യത
സ്വര്‍ണവായ്പ ഡിമാന്‍ഡ് വര്‍ധിക്കുന്നു; മുത്തൂറ്റ് ഫിനാന്‍സ് ഓഹരി 39 ശതമാനം വരെ ഉയരാം
Published on

ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് മുത്തൂറ്റ് ഫിനാന്‍സ്. ഫെബ്രുവരിയില്‍ 1000 രൂപയ്ക്ക് മുകളില്‍ എത്തിയ ഓഹരി വില നിലവില്‍ 970 രൂപയിലേക്ക് താഴ്ന്നു. എങ്കിലും 2022 -23 ഡിസംബര്‍ പാദത്തില്‍ പലിശ വരുമാനവും അറ്റാദായവും കുറഞ്ഞെങ്കിലും, മുന്നോട്ടുള്ള വളര്‍ച്ച സാധ്യതകള്‍ കണക്കിലെടുത്താല്‍ ഈ ഓഹരി 39% വരെ ഉയരാം,അനുകൂല  ഘടകങ്ങൾ  ഇവയാണ്.

1. ഡിസംബര്‍ പാദത്തില്‍ സ്വര്‍ണ വായ്പ 5% വര്‍ധിച്ച് 56,800 കോടി രൂപയായി. ത്രൈമാസ അടിസ്ഥാനത്തില്‍ അറ്റ പലിശ മാര്‍ജിന്‍ 1% വര്‍ധിച്ചു.

2. ഫണ്ട് ചെലവുകള്‍ 0.2 % മാത്രമാണ് വര്‍ധിച്ചത്-അതിനാല്‍ മൊത്തം ആദായം ഉയര്‍ന്നു.

3. ഉപഭോക്താക്കളുടെ സ്വര്‍ണപ്പണയ ശേഖരം 2% കുറഞ്ഞ് 175 ടണ്ണായി. സ്വര്‍ണ വില വര്‍ധിച്ചതാണ് ശേഖരം കുറയാന്‍ കാരണം. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് നല്‍കിയ വായ്പയില്‍ വര്‍ധനവ് ഉണ്ടായി.

4. അടുത്ത രണ്ടു മാസം സ്വര്‍ണ വായ്പ ഡിമാന്‍ഡ് ഇരട്ട അക്കത്തില്‍ വളര്‍ച്ച ഉണ്ടാകുമെന്ന് കമ്പനി കരുതുന്നു. 2023 -24 ല്‍ സ്വര്‍ണ വായ്പ വളര്‍ച്ച 10 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

5. ബാങ്കുകള്‍, ഫിന്‍ ടെക്ക് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് മുത്തൂറ്റ് കടുത്ത മത്സരം നേരിടുന്നുണ്ട്. എങ്കിലും ലാഭക്ഷമത കൈവിട്ടുള്ള മത്സരത്തിന് കമ്പനി മുതിരുന്നില്ല.

6. അതിവേഗം വളരുന്ന മൈക്രോ ഫിനാന്‍സ് മേഖലയില്‍ മുത്തൂറ്റ് ഫിനാന്‍സ് സാന്നിധ്യം ശക്തിപ്പെടുത്തുകയാണ്. 2016 ല്‍ ബെല്‍ സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന കമ്പനിയില്‍ 13.93 ശതമാനം ഓഹരി പങ്കാളിത്തം നേടിക്കൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് പങ്കാളിത്തം 19.50 ശതമാനമായി ഉയര്‍ത്തി. ഇപ്പോള്‍ 57% വരെ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ ബെല്‍ സ്റ്റാര്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ഉപ കമ്പനിയായി മാറി. ഈ കമ്പനിയുടെ കൈകാര്യം ചെയ്യുന്ന ആസ്തി 39% വര്‍ധിച്ച് 53,400 കോടി രൂപയായി.

7. സ്വര്‍ണ വായ്പ ഒഴികെയുള്ള ബിസിനസിലും വളര്‍ച്ചയുണ്ട്. മൊത്തം ആസ്തി 15 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

8. ബ്രാഞ്ചുകളുടെ വികസനത്തിലൂടെ കമ്പനി വിപണിയിലെ ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില -1350 രൂപ

നിലവില്‍ - 970 രൂപ

Stock Recommendation by Cholamandalam Securities 

Equity investing is subject to market risk. Always do your own research before investing 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com