

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാറ്റ്‌കോ ഫാർമ (Natco Pharma Ltd) ഗവേഷണത്തിന് ഊന്നൽ നൽകി വിവിധ മരുന്നുകൾ ആഭ്യന്തര വിപണിയിലും വിദേശത്തും പുറത്തിറക്കുന്ന മരുന്ന് കമ്പനിയാണ്. കൂടാതെ കാർഷിക രാസവസ്തുക്കൾ നിർമിക്കുന്ന വിഭാഗവം മികച്ച പ്രവർത്തനം നടത്തുന്നുണ്ട്.
2022 -23 ആദ്യ പകുതിയിൽ 67 % വരുമാനം വർധിച്ച് 1317 കോടി രൂപയായി. അർബുദ ചികിത്സ്‌ക്ക് ഉപയോഗിക്കുന്ന റെവ്ലിമിഡ് എന്ന ഔഷധത്തിൻറ്റെ വിൽപ്പന വർധിച്ചതാണ് വരുമാനം കൂടാനുള്ള പ്രധാന കാരണം. കാർഷിക രാസവസ്തുക്കളുടെ വിഭാഗത്തിൽ ക്ലോറാൻട്രാൻലിനിപ്രോൾ എന്ന ഉൽപ്പന്നം പുറത്തിറക്കിയത് കമ്പനിയുടെ വളർച്ച മെച്ചപ്പെടുത്തുമെന്ന് കരുതുന്നു. പലിശയ്ക്കും, നികുതിക്കും മുൻപുള്ള മാർജിൻ 14.36 % വർധിച്ച് 37 ശതമാനമായി.
കയറ്റുമതി ഫോർമുലേഷൻസ് ബിസിനസിൽ 204 % വളർച്ച നേടാൻ കഴിഞ്ഞു-1020 കോടി രൂപയുടെ വരുമാനം.
ആഭ്യന്തര ബിസിനസ് മെച്ചപ്പെടുത്താനായി ഒരു കമ്പനിയെ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്. കാനഡയിലും, ബ്രസീലിലും പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നത് വിപണി വിപുലീകരിക്കാൻ സഹായിക്കും. അപിക്‌സാബാൻ എന്ന മരുന്നിലൂടെ ബ്രസീൽ, കാനഡ വിപണിയിൽ ലാഭം വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ബി 2 ബി ബിസിനസിൽ നിന്ന് 50 -60 % വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്പെഷ്യാലിറ്റി ഫാർമ വിഭാഗത്തിൽ, അണുബാധയെ പ്രതിരോധിക്കാനുള്ള തന്മാത്രകൾ പുറത്തിറക്കുന്നു. മെച്ച പ്പെട്ട മഴ ലഭിച്ചതിനാൽ ഖാരിഫ്, റാബി സീസണിൽ കാർഷിക മേഖലയിൽ ഡിമാൻഡ് വർധിച്ചിട്ടുണ്ട്
കാർഷിക വിഭാഗത്തിൽ മികച്ച വളർച്ച, അമേരിക്കൻ വിപണിയിൽ മുന്നേറ്റം, ഗവേഷണത്തിലൂടെ പുതിയ തന്മാത്രകൾ കണ്ടെത്തുന്നതും നാറ്റ്‌കോ ഫാർമ തുടർന്നുള്ള വളർച്ചക്ക് സഹായകരമാകും.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -704 രൂപ
നിലവിൽ - 584 രൂപ
( Stock Recommendation by Geojit Financial Services )
Read DhanamOnline in English
Subscribe to Dhanam Magazine