Begin typing your search above and press return to search.
മികച്ച ബാങ്കിംഗ് ബ്രാന്‍ഡാകാന്‍ ലക്ഷ്യം, ആകര്‍ഷകമായ മൂല്യം, ഈ വാണിജ്യ ബാങ്ക് ഓഹരികള്‍ വാങ്ങാം
2001 ല്‍ ഒരു സൊസൈറ്റി രൂപീകരിച്ച് മൈക്രോ ഫിനാന്‍സ് സ്ഥാപനമായി ആരംഭിച്ചു. 2015 ല്‍ ഇന്ത്യയില്‍ ആദ്യമായി ഒരു മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന് സാര്‍വത്രിക ബാങ്കിംഗ് ലൈസെന്‍സ് ലഭിച്ചു. 2018 ല്‍ ബന്ധന്‍ ബാങ്ക് ലിസ്റ്റ് ചെയ്യപ്പെട്ടു. നിലവില്‍ അതിവേഗം വളരുന്ന വാണിജ്യ ബാങ്ക് -5644 ബാങ്കിംഗ് ഔട്ട് ലെറ്റുകള്‍ സ്ഥാപിച്ചു
ഒക്ടോബറില്‍ പ്രശസ്ത ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുത്തു. ഇതിലൂടെ ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച ബ്രാന്‍ഡ് ഇമേജ് ഉണ്ടാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു
2022 -23 സെപ്റ്റംബര്‍ പാദത്തില്‍ അറ്റ പലിശ വരുമാനം മുന്‍ ത്രൈമാസത്തെ അപേക്ഷിച്ച് 12.8 % കുറഞ്ഞ് 2193 കോടി രൂപയായി (വാര്‍ഷിക വളര്‍ച്ച 13.3 %). മൊത്തം വരുമാനം 3.1 % കുറഞ്ഞ് 4250 കോടി രൂപയായി. (വാര്‍ഷിക വളര്‍ച്ച 14.7 %).
-മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 7.19 %, അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 1.86 %.
-8 ലക്ഷം പുതിയ ഉപഭോക്താക്കളെ ലഭിച്ചു
-വായ്പകള്‍ 21.1 % വര്‍ധിച്ച് 90203 കോടി രൂപ
-നിക്ഷേപ ഡെപ്പോസിറ്റുകള്‍ 21.3 % വര്‍ധിച്ച് 99366 കോടി രൂപയായി.
സമ്പദ്ഘടനയിലെ ശക്തമായ വളര്‍ച്ച ബാങ്ക് വായ് പ്കള്‍, ഡെപ്പോസിറ്റുകള്‍ എന്നിവയില്‍ വര്‍ധനവ് വരുത്തും. നിലവില്‍ ഉത്സവങ്ങളും, വിവാഹങ്ങളും ബാങ്കിംഗ് ബിസിനസ് വര്‍ദ്ധവനവിന് സഹായകരമാകും. 2022 -23 ഡിസംബര്‍, മാര്‍ച്ച് പാദത്തില്‍ പ്രവര്‍ത്തന ഫലം മെച്ചപ്പെടും.
നടപ്പ് സാമ്പത്തിക വര്‍ഷം വായ്പകളിലും, ഡെപ്പോസിറ്റുകളിലും 20 -25 % വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വായ്പകള്‍ തിരിച്ചു പിടിക്കുന്നതിലുള്ള കാര്യക്ഷമത 98 ശതമാനമായി.
നിലവില്‍ ബന്ധന്‍ ബാങ്ക് ഓഹരിയുടെ ആകര്‍ഷകമായ വിലക്കാണ് വിപണനം നടക്കുന്നത് (52 ആഴ്ചത്തെ കുറഞ്ഞ നിലയില്‍).
പ്രവര്‍ത്തന ഫലം ശരാശരി യാണെങ്കിലും, വരും മാസങ്ങളില്‍ ബിസിനസ് മെച്ചപ്പെടുമെന്ന് മാര്‍ക്കറ്റ് അന ലിസ്റ്റുകള്‍ കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 282 രൂപ
നിലവില്‍ - 237 രൂപ.
(Stock Recommendation by Geojit Financial Services )
Next Story
Videos