Begin typing your search above and press return to search.
ഭവന നിര്‍മാണം, നവീകരണം എന്നിവയില്‍ വര്‍ധനവ്: സെറ സാനിറ്ററിവെയര്‍ ഓഹരികള്‍ പരിഗണിക്കാം
- 1980 ൽ സ്ഥാപിതമായ സെറ സാനിറ്ററിവെയർ (Cera Sanitaryware Ltd) അത്യാധുനിക നിർമാണ കേന്ദ്രങ്ങളിൽ നിന്ന് ഗുണമേൻമ ഉള്ള നൂതന സാനിറ്ററിവെയർ ഉൽപ്പന്നങ്ങൾ നിർമിച്ചു നൽകുന്ന കമ്പനിയാണ്. സാനിറ്ററി വെയർ, ഫാസെറ്റ്വെയർ, ഷവർ, ടൈലുകൾ, അടുക്കള സിങ്കുകൾ, കണ്ണാടി എന്നിവ ഉൽപാദിപ്പിച്ചു വിപണനം ചെയ്യുന്നു. കമ്പനിയുടെ ബ്രാൻഡുകൾ -സെറ, സെനറ്റർ (Senator), ഇസ്വിയ (Isvea). ബ്രാൻഡുകൾക്ക് മുൻ വർഷങ്ങളിൽ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
- 2022 -23 ജൂൺ പാദത്തിൽ വരുമാനം 73 % വർധിച്ച് 395.49 കോടി രൂപയായി. അറ്റാദായം 67.39 % വർധിച്ച് 39.63 കോടി രൂപയായി.
- ഭവന നിർമാണവും, നവീകരണവും വർധിക്കുന്നത് കൊണ്ടാണ് സാനിറ്ററി വെയർ ഡിമാൻഡ് കൂടുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില വർധനവ് നേരിടാൻ ആദ്യ പാദത്തിൽ സാനിറ്ററിവെയർ ഉൽപ്പന്നങ്ങൾക്ക് 3 ശതമാനവും, ഫാസെറ്റ്വെയർ (faucetware) ഉൽപ്പന്നങ്ങൾക്ക് 5 % വില വർധനവ് നടപ്പാക്കി. രണ്ടാം പാദത്തിൽ വില വർധനവ് ഉണ്ടായില്ല എങ്കിലും ഡിമാൻഡ് ഉയർന്നതു കൊണ്ട് വരുമാനം വർധിച്ചിട്ടുണ്ട്.
- 2021-22 മുതൽ മൂന്നര വർഷ കാലയളവിൽ സെറ യുടെ വിറ്റുവരവ് ഇരട്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരുമാനത്തിൽ 16.6 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷ. മുൻപ് നടപ്പിൽ വരുത്തിയ വില വർധനവും, ഡിമാൻഡ് കൂടുന്നതും സെറയുടെ മാർജിൻ 15 -16 ശതമാനമായി നിലനിർത്താൻ സഹായിക്കും.
- എല്ലാ ഉൽപ്പന്നങ്ങളിലും പുതിയ മോഡലുകൾ പുറത്തിറക്കിയിട്ടുണ്ട്. മത്സരക്ഷമത വർധിപ്പിക്കാനും, വരുമാനം കൂട്ടാനും ഇത് സഹായിക്കും.
- അസംസ്‌കൃത വസ്തുക്കളുടെ വില വർധനവ്, ഭവന വിപണിയിൽ മാന്ദ്യം തുടങ്ങിയ വെല്ലുവിളികൾ നേരിടേണ്ട സാഹചര്യം ഉണ്ടായാൽ മാത്രം കമ്പനിയുടെ പ്രവർത്തന ഫലം താഴേക്ക് പോകാം
- ശക്തമായ ബാലൻസ് ഷീറ്റ്, മികച്ച സാനിറ്ററി വെയർ ബ്രാൻഡുകൾ, ഭവന വിപണിയുടെ വളർച്ച എന്നിവ സെറയുടെ സാമ്പത്തിക ഫലം വരും വർഷങ്ങളിൽ മെച്ചപ്പെടാൻ സഹായകരമാകും. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ഈ ഓഹരിയുടെ വില 29 % മുന്നേറി.
നിക്ഷേപകർക്കുള്ള നിർദേശം - പോർട്ടഫോളിയോയിൽ ചേർക്കുക (Add)
ലക്ഷ്യ വില 6143 രൂപ
നിലവിൽ 5387 രൂപ
Stock Recommendation by ICICI Securities.
Next Story
Videos