മികച്ച ഇലക്ട്രിക്കൽ ബ്രാൻഡുകൾ സ്വന്തമാക്കുന്നതോടൊപ്പം വിതരണവും ശക്‌തിപ്പെടുത്തുന്നു; ഹാവെൽസ് ഓഹരികൾ വാങ്ങാം

ഇന്നത്തെ ഓഹരി - ഹാവെൽസ് ഇന്ത്യ ലിമിറ്റഡ് (Havells India Ltd)

  • 1958 ൽ വ്യാപാര സ്ഥാപനമായി ആരംഭിച്ച കമ്പനി 1972 ൽ ഹാവെൽസ് ബ്രാൻഡ് സ്വന്തമാക്കി. 1976 ൽ സ്വിച്ചുകൾക്കായി ഡൽഹിയിൽ ആദ്യ ഉൽപ്പാദന കേന്ദ്രം ആരംഭിച്ചു. സംയുക്ത സംരംഭങ്ങളിലൂടെയും, ഏറ്റെടുക്കലിലൂടെയും ഹാവെൽസ് രാജ്യത്തിലെ പ്രമുഖ എഫ് എം ഇ ജി (Fast Moving Electrical Goods) കമ്പനിയായി വളർന്നു. ക്രാബ് ട്രീ (crabtree) സ്റ്റാൻഡേർഡ് (standard), ലോയിഡ് (Lloyd) എന്നീ പ്രമുഖ ബ്രാൻഡുകളുടെ ഉടമസ്ഥർ.
  • ഏപ്രിൽ മാസത്തിൽ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ലോയിഡിൻറ്റെ (Lloyd) ബ്രാൻഡ് അംബാസഡറാക്കി. പ്രധാനമായും ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ വിപണി വികസിപ്പിക്കാനാണ് ലക്ഷ്യം.
  • എയർ കണ്ടീഷണർ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, എൽ ഇ ഡി ടി വി എന്നിവയാണ് ലോയിഡ് ബ്രാൻഡിൽ പുറത്തിറക്കുന്നത്.ലോയിഡിൻറ്റെ വരുമാനം 34 % വർധിച്ചു.
  • 2021-22 ൽ മൊത്തം വരുമാനം 33 % വർധിച്ചു. ഡിമാൻഡ് വർധനവ് കേബിൾ, വയറിംഗ്, സ്വിച്ച് ഗിയർ, കൺസ്യൂമർ ഡ്യുറബിൾസ്, ലൈറ്റിംഗ് തുടങ്ങി എല്ലാ ഉൽപ്പന്നങ്ങളിലും ഉണ്ടായി.
  • നിർമാണ മേഖലയിലെ പുനരുജ്ജീവനം ഹാവെൽസ് ഉൽപ്പന്നങ്ങളുടെ ഡിമാൻറ്റ് വർധിപ്പിച്ചു. നികുതിക്ക് മുൻപുള്ള ആദായം 12 % വർധിച്ചു. മാർജിൻ 2.4 % കുറഞ്ഞ് 12.7 ശതമാനമായി.
  • 2021-22 നാലാം പാദത്തിൽ മൊത്തം മാർജിൻ 8 % കുറഞ്ഞ് 29.3 ശതമാനമായി.നികുതിക്ക് ശേഷമുള്ള ലാഭം 17 % വാർഷിക വളർച്ച നേടി.
  • നിർമാണ മേഖലയിൽ ഉണർവ് ഉണ്ടായത് കൊണ്ട് ബി-ടു-ബി (B 2 B) ബിസിനസും കൺസ്യുമർ ബിസിനസും മെച്ചപ്പെടും. വില വർധനവും, ചെലവ് യുക്തിവൽക്കരിച്ചും മാർജിൻ ഇടിവ് തടയാൻ സാധിക്കും. എങ്കിലും 1.10 % ഇടിവ് പ്രതീക്ഷിക്കുന്നു.
  • 2021 -22 മുതൽ 2023-24 കാലയളവിൽ അറ്റാദായത്തിൽ 17 % വളർച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
  • 2021 -22 മുതൽ 2023-24 കാലയളവിൽ അറ്റാദായത്തിൽ 17 % വളർച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ശക്തമായ ഉൽപ്പന്ന പോർട്ട് ഫോളിയോ, മെച്ചപ്പെടുന്നു വിതരണ സംവിധാനം, വിപണി വിഹിത വർധനവ്, ശക്തമായ ബാലൻസ് ഷീറ്റ് എന്നീ കാരണങ്ങൾ കൊണ്ട് ഹാവെൽസ് ഇന്ത്യ യുടെ പ്രവർത്തനം മെച്ചപ്പെടും.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

ലക്ഷ്യ വില -1245 രൂപ

നിലവിൽ 1072 (കാലയളവ് 12 മാസം)


(Stock Recommendation by Geojit Financial Services)

Related Articles
Next Story
Videos
Share it