ഹിന്ദുസ്ഥാൻ സിങ്ക് ഓഹരി ഇടിയുന്നു, ഇനി എത്ര വരെ താഴും?

വരുമാനം 2.7 % കുറഞ്ഞു, ഉൽപ്പാദന ചെലവ് വർധിച്ചു, മാർജിൻ ഇടിവ് രേഖപ്പെടുത്തി
ഹിന്ദുസ്ഥാൻ സിങ്ക് ഓഹരി ഇടിയുന്നു, ഇനി എത്ര വരെ താഴും?
Published on

ഈയം, നാകം തുടങ്ങിയ നോൺ- ഫെറസ് അല്ലാത്ത ലോഹങ്ങൾ എന്നിവയുടെ ഖനനം നടത്തുന്ന പ്രമുഖ കമ്പനിയാണ് ഹിന്ദുസ്ഥാൻ സിങ്ക് (Hindustan Zinc Ltd).

ഓഹരി സംബന്ധിച്ച വിവരങ്ങൾ : 

  • 2022-23 ഡിസംബർ പാദത്തിൽ വരുമാനം 2.7 % ഇടിഞ്ഞ് 7628 കോടി രൂപയായി. ഏപ്രിൽ മുതൽ ഡിസംബർ വരെ ഉള്ള കാലയളവിൽ ലോഹങ്ങളുടെ ഖനനം ഏറ്റവും ഉയർന്ന നിലയിൽ എത്തി. എങ്കിലും ഉൽപ്പാദന ചെലവ് വർധിച്ചത് മൂലം നികുതിക്കും, പലിശക്കും മുൻപുള്ള ആദായം (EBITDA) 15.5 % കുറഞ്ഞ് 3707 കോടി രൂപയായി മാർജിൻ (EBITDA margin) 7.10 % കുറഞ്ഞ് 48.6 ശതമാനമായി.
  • നാകത്തിൻറ്റെ വില കുറഞ്ഞതും, വെള്ളി, ഈയം എന്നിവയുടെ വിൽപ്പന കുറഞ്ഞതും കമ്പനിയുടെ സാമ്പത്തിക ഫലത്തെ ബാധിച്ചു. എന്നാൽ അനുകൂലമായ വിദേശ നാണയ വിനിമയ നിരക്കും നാകത്തിൻ റ്റെ വിൽപ്പന കൂടിയതും കമ്പനിക്ക് ആശ്വാസമായി. ഈയം, വെള്ളി എന്നിവയുടെ വില വർധനവ് കമ്പനിക്ക് നേട്ടമായി. വിപണിയിലെ പ്രതികൂല സാഹചര്യങ്ങൾ കൊണ്ട് അറ്റാദായം 20 % കുറഞ്ഞു -2157 കോടി രൂപയായി.
  • അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്ത്വങ്ങൾ, പണപ്പെരുപ്പം എന്നിവ തുടർന്നും ഹിന്ദുസ്ഥാൻ സിങ്ക് കമ്പനിയുടെ പ്രവർത്തന ഫലത്തെ ബാധിക്കും.
  • മാതൃ സ്ഥാപനമായ വേദാന്ത യിൽ നിന്ന് 2.9 ശതകോടി ഡോളർ മുടക്കി ടി എച്ച് എൽ സിങ്ക് എന്ന കമ്പനി ഏറ്റെടുക്കുകയാണ്. ഇതിലൂടെ ആ കമ്പനിയുടെ ദക്ഷിണ ആഫ്രിക്കൻ ഖനികളിൽ നിന്നുള്ള ലോഹങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും. ഇടക്കാല ലാഭവീതമായി ഒരു ഓഹരിക്ക് 13 രൂപ നിക്ഷേപകർക്ക് നൽകും. ഇതിന് 5500 കോടി രൂപ ചെലവാകും.
  • അന്താരാഷ്ട്ര നാണയ നിധി യുടെ വിലയിരുത്തൽ പ്രകാരം 2023, 2024 കാലയളവിൽ ലോക സമ്പദ് ഘടനയിൽ മന്ദഗതിയിൽ ഉള്ള വളർച്ച യെ പ്രതീക്ഷിക്കാൻ കഴിയു. ഇത് ലോഹങ്ങളുടെ ഡിമാൻഡ് കുറയാൻ കാരണമാകും.
  • ഹിന്ദുസ്ഥാൻ സിങ്ക് ഓഹരി ഫെബ്രുവരി മാസം തുടക്കത്തിൽ 332 രൂപയിൽ നിന്ന് 346 ലേക്ക് ഉയർന്നെങ്കിലും വീണ്ടും ഇടിവിലാണ്.     ഈയത്തിനും, നാകത്തിനും ഡിമാൻഡ് വർധിക്കാൻ സാധ്യത ഉണ്ടെങ്കിലും ചെലവുകൾ കൂടിയ സാഹചര്യത്തിൽ കമ്പനിയുടെ സാമ്പത്തിക നില മെച്ചപ്പെടാനുള്ള സാധ്യത കുറവാണ്.

നിക്ഷേപകർക്കുള്ള നിർദേശം - ഓഹരി കുറയ്ക്കുക (reduce)

ലക്ഷ്യ വില -298 

നിലവിൽ-  334 

Stock Recommendation by Geojit Financial Services 

(Equity investing is subject to market risk. Always do your own research before Investing)

https://dhanamonline.com/investment/stock-market-technical-analysis-8th-feb-2023-1196481

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com