ഐ ടി സി ഓഹരി ബുള്ളിഷ്, ഇരട്ടിയിൽ കൂടുതൽ ഉയരാൻ സാധ്യത

പ്രമുഖ എഫ് എം സി ജി (പെട്ടെന്ന് വിറ്റഴിയുന്ന നിത്യോപയോഗ വസ്തുക്കള്‍) കമ്പനിയായ ഐ ടി സി (ITC Ltd) 2022-23 ഡിസംബര്‍ പാദത്തില്‍ മികച്ച സാമ്പത്തിക ഫലം പുറത്തുവിട്ടു. വരുമാനം 2.9% ഉയര്‍ന്ന് 17122 കോടി രൂപയായി. നികുതിക്കും പലിശക്കും മുന്‍പുള്ള ആദായം 22% വര്‍ധിച്ച് 6223 കോടി രൂപയായി. അറ്റാദായം 21% വര്‍ധിച്ച് 5031 കോടി രൂപയായി.

കൂടുതല്‍ വിവരങ്ങള്‍:
  • കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഐടിസി ഓഹരിയുടെ വില 77% വര്‍ധിച്ച് ഫെബ്രുവരി 6 ന് 388 രൂപയായി. ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഐ ടി സി ഓഹരിയുടെ വില 438 രൂപയിലേക്ക് ഉയരുമെന്ന് പ്രമുഖ ബ്രോക്കിംഗ്-ഗവേഷണ സ്ഥാപനമായ പ്രഭുദാസ് ലീലാധര്‍ അഭിപ്രായപ്പെട്ടു.
  • 2023-24 കേന്ദ്ര ബജറ്റില്‍ സിഗററ്റുകളുടെ നികുതി 16% വര്‍ധിച്ചെങ്കിലും ഐടിസി യുടെ സിഗററ്റ് ബിസിനസ് ശക്തമായ വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  • എഫ് എം സി ജി, ഹോട്ടല്‍ ബിസിനസിലും ഐ ടി സി മികച്ച വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.
  • കേന്ദ്ര സര്‍ക്കാര്‍ പരോക്ഷമായി ഐടിസി ഓഹരികളില്‍ നിക്ഷേപിച്ചിരിക്കുന്നത് വില്‍ക്കാന്‍ സാധ്യതയുണ്ട്. 2022-23 ല്‍ തന്നെ അത് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ എങ്കില്‍ ഓഹരി വിറ്റഴിക്കലിലൂടെ 50,000 കോടി രൂപ നേടാനുള്ള ലക്ഷ്യം സാക്ഷാത്കരിക്കപ്പെടും.
  • എസ് യു യു ടി ഐ (SUUTI) എന്ന സ്ഥാപനത്തിലൂടെയാണ് കേന്ദ്ര സര്‍ക്കാരിന് ഐ ടി സി യില്‍ 7.86 % പങ്കാളിത്തം ഉള്ളത്. അതായത് 7390 കോടി രൂപയുടെ ഓഹരി പങ്കാളിത്തം.
  • സര്‍ക്കാര്‍ 2 ശതമാനം ഓഹരികള്‍ വിറ്റാലും നിലവിലെ മാര്‍ക്കറ്റ് നിരക്കില്‍ 9500 കോടി രൂപ ലഭിക്കും.

ഓഹരി നിര്‍ദേശം- വാങ്ങികൂട്ടുക (Accumulate)
ലക്ഷ്യ വില- 438 രൂപ
നിലവില്‍- 371.10 രൂപ

Stock Recommendation by Prabhudas Lilladher

(Equity investing is subject to market risk. Always do your own research before Investing)


Related Articles

Next Story

Videos

Share it