ഇന്നത്തെ ഓഹരി: കെ ഈ ഐ ഇൻഡസ്ട്രീസ് (KEI Industries Ltd)
1968 ൽ വീടുകൾക്ക് റബർ വയറിംഗ് കേബിളുകൾ ഉൽപ്പാദിപ്പിച്ചുകൊണ്ട് പ്രവർത്തനം ആരംഭിച്ച കൃഷ്ണ ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് നിലവിൽ 45 ൽ പ്പരം രാജ്യങ്ങളിൽ വിവിധ തരം കേബിളുകൾ വ്യവസായങ്ങൾക്കും അടിസ്ഥാന സൗകര്യ പദ്ധതികൾക്കും കേബിളുകൾ നൽകുന്ന വമ്പൻ കമ്പനിയായ കെ ഈ ഐ ഇൻഡസ്ട്രീസ്-ായി (KEI Industries Ltd ) പരിണമിച്ചിരിക്കുന്നു.
400 ൽ അധികം കേബിൾ, വയറിംഗ് ഉൽപ്പന്നങ്ങൾ കെ ഇ ഐ നിർമിക്കുന്നുണ്ട്. ലോ ടെൻഷൻ (LT), ഹൈ ടെൻഷൻ (HT), എക്സ്ട്രാ ഹൈ വോൾട്ടജ് (EHV) കേബിളുകളുടെ ഉൽപ്പാദന ശേഷി വർധിപ്പിക്കുകയാണ്. 220 കെ വി ശേഷിയുള്ള EHV കേബിളുകൾ ഇന്ത്യയിൽ നിർമിക്കുന്ന ചുരുക്കം ചില കമ്പനികളിൽ ഒന്നാണ് കെ ഇ ഐ.
2021-22 നാലാം പാദത്തിൽ അറ്റ് വിറ്റ് വരവിൽ (net sales) 43.7 % വാർഷിക വളർച്ച കൈവരിച്ച് 1792 കോടി രൂപയായി. (ത്രൈ മാസ അടിസ്ഥാനത്തിൽ ഏറ്റവും ഉയർന്ന വരുമാനം) നികുതിക്കും പലിശക്കും മുൻപുള്ള വരുമാനം 25 % വർധിച്ച് 172 കോടി രൂപ യായി. മാർജിൻ മുൻ വർഷം 11 ശതമാനമായിരുന്നത് 9.6 ശതമാനമായി കുറഞ്ഞു.കേബിൾ, വയർ ബിസിനസിൽ നിന്നാണ് വരുമാനത്തിൻ റ്റെ 82 % ലഭിക്കുന്നത് ബാക്കി ടേൺ കീ (turn key) പദ്ധതികളിൽ നിന്നും.
വീടുകളിൽ ഉപയോഗിക്കുന്ന വയറുകൾ കേബിളുകൾ എന്നിവ വിവിധ സംസ്ഥാനങ്ങളിൽ വിതരണത്തിനായി ഡിസ്‌ട്രി ബ്യുട്ടർ ശൃംഖല സ്ഥാപിച്ചിട്ടുണ്ട്. കിഴക്ക്, തെക്ക് സംസഥാനങ്ങളിൽ വിതരണം ശക്തിപ്പെടുത്തും.
ഓസ്‌ട്രേലിയ, ഗാംബിയ, ദുബായ്, നൈജീരിയ, ദക്ഷിണ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ മാർക്കറ്റിംഗ് ഓഫിസുകൾ സ്ഥാപിക്കുക വഴി കയറ്റുമതി വർധിപ്പിക്കാൻ സാധിക്കുന്നു. എണ്ണ, പ്രകൃതി വാതകം, അടിസ്ഥാന സൗകര്യ മേഖല, വൈദ്യുതി, റിന്യുവബിൾ ഊർജം എന്നി വിഭാഗങ്ങൾക്കാണ് ഉൽപ്പന്നങ്ങൾ നൽകുന്നത്.
2016-20 കാലയളവിൽ 450 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തി. നിലവിൽ 800 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുന്നത്ത് 2023-24 ൽ പ്രവർത്തനക്ഷമമാകും.
കേന്ദ്ര സർക്കാറീൻറ്റെ വിവിധ അടിസ്ഥാന പദ്ധതികളെ നിക്ഷേപം, കൂടുതൽ ഭവന പദ്ധതികൾ നടപ്പാക്കുന്നതിലൂടെയും കേബിൾ, വയർ ഡിമാൻറ്റ് വർധിക്കും. ഇഇതിലേക്ക് ഉൽപ്പന്നങ്ങൾ നൽകുക വഴി കെ ഇ ഐ യുടെ വരുമാനം ഉയരാൻ സഹായിക്കും.
ആഭ്യന്തര-വിദേശ വിപണിയിൽ ശക്തമായ സാന്നിധ്യം, വർധിക്കുന്ന കേബിൾ, വയർ ഡിമാൻറ്റ്, വിപുലീകരണ പ്രവർത്തനങ്ങൾ എന്നി കാരണങ്ങൾ കൊണ്ട് കെ ഇ ഐ യുടെ പ്രവർത്തനം മെച്ചപ്പെടും.