ചവനപ്രാശത്തിന്റെ ശക്തിയും ഊര്‍ജവും: ഡാബര്‍ ഓഹരികള്‍ വാങ്ങി പോര്‍ട്ട്‌ഫോളിയോ ബലപ്പെടുത്താം
1884 ല്‍ ആയുര്‍വേദ മരുന്ന് ഉല്‍പാദിപ്പിക്കുന്ന സ്ഥാപനമായി ഡോ എസ് കെ ബര്‍മന്‍ ആരംഭിച്ച ഡാബര്‍ ഇന്ത്യ (Dabur India Ltd) ഇന്ന് 250 ല്‍ പ്പരം ഹെര്‍ബല്‍, ആയുര്‍വേദ ഉല്‍പന്നങ്ങള്‍ 120 രാഷ്ട്രങ്ങളില്‍ വിപണനം നടത്തുന്ന ഇന്ത്യയുടെ നാലാമത്തെ വലിയ എഫ് എം സി ജി കമ്പനിയായി മാറിയിരിക്കുന്നു. 2021-22 ല്‍ വിറ്റ് വരവ് 10,000 കോടി രൂപയില്‍ അധികമായി.
എട്ട് പവര്‍ ബ്രാന്‍ഡുകളാണ് ഡാബറിന് കരുത്ത് നല്‍കുന്നത് - ഡാബര്‍ ചവനപ്രാശം, ഡാബര്‍ ഹണി,ഡാബര്‍ പുടിന്‍ഹര, ഡാബര്‍ ലാല്‍ തേല്‍, ഡാബര്‍ ഹണിറ്‌സ്, ഡാബര്‍ ആംല, ഡാബര്‍ റെഡ് പേസ്റ്റ്, റിയല്‍, വാടിക എന്നിവ.
പ്രിയപ്പെട്ട റിയല്‍ പാനീയങ്ങളോടൊപ്പം ഉപഭോക്താക്കള്‍ക് ഇനി ആരോഗ്യകരമായ സ്നാക്സും കഴിക്കാം. വറുത്ത ചിയ വിത്തുകളും, മത്തങ്ങാ വിത്തുകളും ഈ വര്‍ഷം പുറത്തിറക്കിയത് 1000 കോടി റിയല്‍ ബ്രാന്‍ഡിന്റെ വളര്‍ച്ചക്ക് ശക്തി പകരും.
2021 -2022 നാലാം പാദത്തില്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍, പാനീയങ്ങള്‍ എന്നി വിഭാഗത്തിലാണ് കൂടുതല്‍ വളര്‍ച്ച കൈവരിച്ചത് -35 %.അസംകൃത വസ്തുക്കളുടെ വില വര്‍ധനവ് മൂലം മാര്‍ജിന്‍ ഒരു ശതമാനം കുറഞ്ഞ് 18 ശതമാനമായി. അന്താരാഷ്ട്ര ബിസിനസ് 8.7 % വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. ഹെല്‍ത്ത് സപ്പ്‌ളിമെന്റ്‌സ് വിഭാഗത്തിലും, ഹോം കെയര്‍ വിഭാഗത്തിലും മികച്ച വളര്‍ച്ച നേടാന്‍ കഴിഞ്ഞു.
മൊത്തം പരസ്യ ചെലവിന്റെ 23 % ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന് നല്‍കിയത് കൊണ്ട് ഇ-കൊമേഴ്സ് വിഭാഗത്തില്‍ 20 % വളര്‍ച്ച നേടാന്‍ കഴിയുമെന്ന് കമ്പനി വിശ്വസിക്കുന്നു. പുതിയ രുചിയോടെ ഡാബര്‍ ഹജ്മോളാ കാന്‍ഡി ദഹനക്കേട് അകറ്റാനും, ശരീര വേദന, ദഹനക്കേട് അകറ്റാന്‍ സുദര്‍ശന്‍ ഗന്‍ വതി എന്ന ഉല്‍പ്പന്നവും പുറത്തിറക്കി.
പണപ്പെരുപ്പം മൂലം ഉണ്ടാകുന്ന പ്രതിസന്ധികള്‍ അതിജീവിക്കാന്‍ ഡാബര്‍ ബ്രാന്‍ഡുകള്‍ക്ക് സാധിക്കും. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നതും ഡാബറിന് ഗുണകരമാകും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം : വാങ്ങുക
ലക്ഷ്യ വില : 560 രൂപ
നിലവില്‍: 500 രൂപ
(Stock Recommendation by Geojit Financial Services)
(ഇതൊരു ധനം ഓഹരി നിര്‍ദേശമല്ല)