Begin typing your search above and press return to search.
മികച്ച ടെക്നോളജി കമ്പനി, ശക്തമായ ഓർഡർ ബുക്ക്; മൈൻഡ് ട്രീ ഓഹരികൾ വാങ്ങാം
ഇന്നത്തെ ഓഹരി: മൈൻഡ് ട്രീ (Mindtree Ltd)
- 1999 ഐ ടി രംഗത്തെ പ്രശസ്തരായ അശോക് സൂട്ടാ, സുബ്രതോ ബഗ്ച്ചി, കൃഷ്ണകുമാർ നടരാജൻ, അഞ്ജൻ ലഹിരി തുടങ്ങിയവർ ചേർന്ന് സ്ഥാപിച്ച മൈൻഡ് ട്രീ (Mindtree Ltd) ഇന്ന് ടെക്‌നോളജി കൺസൾട്ടിങ് രംഗത്തെ ആഗോള തലത്തിൽ മികച്ച കമ്പനിയായി വളർന്നിരിക്കുന്നു. 2022 ഡിസംബറിൽ എൽ & ടി ഇൻഫോ ടെക്ക് ലയനം പൂർത്തിയാകുന്നതോടെ സംയുക്ത വരുമാനം 3.5 ശതകോടി ഡോളറാകും.
- 2019 ൽ എൽ & ടി ഇൻഫോ ടെക്ക് മൈൻഡ് ട്രീ യിൽ 61 ശതമാനം ഓഹരികൾ കരസ്ഥമാക്കി കമ്പനിയെ നിയന്ത്രിക്കുന്ന തലത്തിൽ എത്താൻ സാധിച്ചു.
- 2022-23 ആദ്യ പാദത്തിൽ വരുമാനം 5.5 % വർധിച്ച് 399.3 ദശലക്ഷം ഡോളറായി. തുടർച്ചയായി 6 ത്രൈ മാസങ്ങളിൽ 5 % വരുമാന വർദ്ധനവ് രേഖപ്പെടുത്തി.
- ആരോഗ്യം, ഇൻഷുറൻസ് ഓഡിയോ ടെക്‌നോളജി, വെൽത്ത് മാനേജ്മെൻറ്റ് മേഖലകളിൽ നിന്ന് 570 ദശലക്ഷം ഡോളറിൻറ്റെ ചില പ്രധാനപ്പെട്ട ഇടപാടുകൾ ആദ്യ പാദത്തിൽ കരസ്ഥമാക്കി. മുൻ വർഷത്തെ അപേക്ഷിച്ച് 13.1 % വർധനവ്.
- പ്രവർത്തന മാർജിൻ 1.44 % വർധിച്ച് 19.2 ശതമാനമായി. 2384 പുതിയ ജീവനക്കാരെ നിയമിച്ചു. ഫ്രഷർ മാരെ (freshers) നിയമിക്കുക വഴി വേതന ചെലവ് നിയന്ത്രിക്കാൻ സാധിച്ചു.
- 10 ദശലക്ഷം ഡോളറിൽ അധികം ബിസിനസ് നൽകുന്ന ഉപഭോക്താക്കളുടെ എണ്ണം 35 ( +3 ), 20 ദശലക്ഷം ഡോളറിൽ അധികം നൽകുന്നത് 18 എണ്ണം (+4). നിരവധി അന്താരാഷ്ട്ര അവാർഡുകൾ മൈൻഡ് ട്രീ 2022 ൽ കരസ്ഥമാക്കി.
- 2022 -23 ൽ 20 ശതമാനത്തിൽ അധികം മാർജിൻ നേടാൻ സാധിക്കുമെന്ന് കമ്പനി കരുതുന്നു. ശക്തമായ ഓർഡർ ബുക്ക്, എൽ & ടി യുമായി ലയനം പൂർത്തിയാകുന്നത്, മാർജിൻ നിലനിർത്താൻ സാധിക്കുമെന്ന് ആത്മ വിശ്വാസം തുടങ്ങി കാരണങ്ങളാൽ മൈൻഡ്ട്രീയുടെ സാമ്പത്തിക ഫലം മെച്ചപ്പെടും.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -4365 രൂപ
നിലവിൽ -2830
(Stock Recommendation by Choice Equity Broking).
Next Story
Videos