രാസപദാര്‍ത്ഥങ്ങളില്‍ പുതിയ സാധ്യതകള്‍ തേടുന്ന നിയോജെന്‍ കെമിക്കല്‍സ് ഓഹരികള്‍ വാങ്ങാം

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഐ ഐ ടി യില്‍ നിന്ന് കെമിക്കല്‍ എഞ്ചിനിയറിംഗ് ബിരുദം നേടിയ ഹരിദാസ് കനാനി സ്ഥാപിച്ച നിയോജെന്‍ കെമിക്കല്‍സ് (Neogen Chemicals Ltd) വികസനത്തിന്റെ പാതയിലാണ്. ഈ കമ്പനി ഉല്‍പാദിപ്പിക്കുന്ന ജൈവവും അജൈവവുമായ രാസപദാര്‍ത്ഥങ്ങള്‍ ഫാര്‍മ, കാര്‍ഷിക രാസവസ്തുക്കള്‍, എഞ്ചിനിയറിംഗ് ദ്രാവകങ്ങള്‍,സുഗന്ധങ്ങള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി 28 രാജ്യങ്ങളില്‍ ഉപയോഗപെടുത്തുന്നുണ്ട്.

നവി മുംബൈയിലും ഗുജറാത്തിലെ വഡോദരയിലും, ദഹേജിലും അത്യാധുനിക ഉല്‍പാദന കേന്ദ്രങ്ങള്‍ ഉണ്ട്. ഉല്‍പാദന ശേഷി വര്‍ധിപ്പിക്കാനായി 2022-23 ല്‍ 1.5 ശതകോടി രൂപയുടെ പദ്ധതി ദഹേജില്‍ നടപ്പാക്കുന്നു. ലിഥിയം ബിസിനസ് വികസിപ്പിക്കാനാണ് മൂലധന നിക്ഷേപത്തിന്റെ സിംഹ ഭാഗവും ചെലവാകുന്നത്.
ലിഥിയം ദ്രാവകങ്ങള്‍, അഡിറ്റീവുകള്‍, എലെക്ട്രോലൈറ്റുകള്‍ തുടങ്ങിയവ ഉല്‍പാദിപ്പിക്കാനുള്ള പൈലറ്റ് പ്ലാന്റ് സ്ഥാപിക്കുകയാണ് പ്രഥമ ലക്ഷ്യം. സ്‌പെഷാലിറ്റി ജൈവ രാസവസ്തുക്കളുടെ ഉല്‍പാദന ശേഷി 60,000 ലിറ്ററായും, അജൈവ ദ്രാവകങ്ങളുടെ ഉല്‍പാദന ശേഷി 2400 ദശലക്ഷം ടണ്ണായും ഉയര്‍ത്തും. പുതിയ മൂലധന നിക്ഷേപങ്ങളിലൂടെ പരമാവധി 3 ശതകോടി രൂപയുടെ വരുമാനം വരെ ലഭിക്കാം.
അജൈവ രാസവസ്തുക്കളുടെ അന്താരാഷ്ട്ര ബിസിനസ് മെച്ചപ്പെടുന്നുണ്ടെങ്കിലും ലിഥിയതിന്റെ വില വര്‍ധനവ് മാര്‍ജിനില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്. 2021-22 നാലാം പാദത്തില്‍ വരുമാനത്തില്‍ 69 % വാര്‍ഷിക വര്‍ധനവ് ഉണ്ടായി. അജൈവ രാസവസ്തുക്കളില്‍ 38 ശതമാനവും, അജൈവ രാസവസ്തുക്കളില്‍ നിന്ന് 176 ശതമാനവും വരുമാന വര്‍ധനവ് ഉണ്ടായി.
വികസന പദ്ധതികളും, ഉല്‍പ്പന്ന വൈവിധ്യവത്കരണത്തിലൂടെയും അടുത്ത 5 വര്‍ഷങ്ങളില്‍ ശരാശരിക്ക് മുകളില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധ്യത ഉണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം: വാങ്ങുക (Buy)

ലക്ഷ്യ വില : 1600 രൂപ

നിലവില്‍ : 1,393.85 രൂപ

(Stock Recommendation by Nirmal Bang Research)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it