ഊര്‍ജ ആവശ്യകത ഉയരുന്നു, എന്‍ റ്റി പി സി ഓഹരികള്‍ക്ക് നിക്ഷേപ സാധ്യത

ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുത ഉല്‍പ്പാദന കമ്പനിയാണ് പൊതുമേഖല സ്ഥാപനമായ എന്‍ റ്റി പി സി (NTPC Ltd). 2022 -23 മൂന്ന് പാദങ്ങളില്‍ മൊത്തം 295 ശതകോടി യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിച്ചു, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11 % വര്‍ധനവ്. ഈ ഓഹരി ഫെബ്രുവരിയില്‍ നേരിയ മുന്നേറ്റത്തിലായിരുന്നു. തുടര്‍ന്നും ഓഹരി വില ഉയരാന്‍ സാധ്യത ഉണ്ടെന്നാണ്

റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മറ്റു വിശദാംശങ്ങള്‍ ചുവടെ:


1. വൈദ്യുതി ഡിമാന്‍ഡ് ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നു. ഏറ്റവും ഉയര്‍ന്ന ഡിമാന്‍ഡ് 200 ഗിഗാ വാട്ട്. വേനല്‍ മാസങ്ങളില്‍ ഇരട്ട അക്ക വളര്‍ച്ച തുടരും. ഇത് എന്‍ റ്റി പി സി ക്ക് ഗുണകരമാണ്. എന്‍ ടി പി സി യുടെ പ്ലാന്റ്റ് ലോഡ് ഘടകം (PLF) 74.5 %. ദേശിയ ശരാശരി 63% മാത്രം.

2. 2020 ല്‍ പുനര്‍ നിര്‍മിക്കാവുന്ന വൈദ്യുതി ഉല്‍പ്പാദനം 100% പങ്കാളിത്തമുള്ള ഉപ കമ്പനിയുടെ കീഴിലാക്കി. എന്‍ റ്റി പി സി റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ്. ഇതിലെ ന്യൂനപക്ഷ ഓഹരികള്‍ (10 -20 %) വിറ്റ് മാര്‍ച്ച് മാസത്തില്‍ വിറ്റ് കൂടുതല്‍ വിഭവ സമാഹരണം നടത്തും.

ഈ കമ്പനിയുടെ ബാലന്‍സ് ഷീറ്റ് മൂല്യം 10,000 കോടി രൂപ. ഡിസംബര്‍ 2022 ല്‍ 3 ഗിഗാ വാട്ട് വൈദ്യുതി ഈ വിഭാഗത്തില്‍ ഉല്‍പ്പാദിപ്പിച്ചു. 2025 -26 ല്‍ 15 ഗിഗാ വാട്ട്, 2031 -32 ല്‍ 60 ഗിഗാ വാട്ട് ഉല്‍പ്പാദനം ലക്ഷ്യമിടുന്നു.

3. 2022 -23 മുതല്‍ 2024 -25 കാലയളവില്‍ പുതുതായി 6 ഗിഗാവാട്ട് ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കും. ഇതിലൂടെ അറ്റാദായത്തില്‍ 15% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കും. ഓഹരിയില്‍ നിന്നുള്ള ആദായം 12.23 % നിന്ന് 14.53 ശതമാനമായി ഉയരും. ഉപയോഗിച്ച മൂലധനത്തില്‍ നിന്നുള്ള ആദായം 7.92 ശതമാനത്തില്‍ നിന്ന് 10.46 ശതമാനമാകും.

4. കേന്ദ്ര സര്‍ക്കാര്‍ വിതരണ കമ്പനികള്‍ക്കായി 3 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരിത്തിയിട്ടുണ്ട്. അതിനാല്‍ എന്‍ ടി പി സിക്ക് വൈദ്യുതി വിതരണ കമ്പനികളില്‍ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക വരും വര്‍ഷങ്ങളില്‍ നേടിയെടുക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. ഇത് എന്‍ ടി പി സി യുടെ ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്തും. നിലവില്‍ വൈദ്യുതി ഉല്‍പ്പാദന കമ്പനികള്‍ക്ക് വിതരണ കമ്പനികളില്‍ നിന്ന് കുടിശ്ശികയായി ലഭിക്കേണ്ടത് 58,647 കോടി രൂപയാണ്.

കല്‍ക്കരിയുടെ ലഭ്യത കുറവ്, പുതിയ ഉല്‍പ്പാദന ശേഷി വാണിജ്യവല്‍ക്കരിക്കുന്നതില്‍ ഉണ്ടാകാവുന്ന കാലതാമസം, വിതരണ കമ്പനികളില്‍ നിന്ന് കുടിശ്ശിക കിട്ടാനുള്ള കാലതാമസം എന്നിവയാണ് കമ്പനിയുടെ മുന്നിലുള്ള തടസ്സങ്ങൾ.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില- 200 രൂപ

നിലവില്‍ - 177 രൂപ.


Stock Recommendation by Sharekhan by BNP Paribas.

(Equity investing is subject to market risk. Always do your own research before investing)

Related Articles

Next Story

Videos

Share it