വയർ, കേബിൾ, എഫ് എം ഇ ജി രംഗത്ത് മികച്ച വളർച്ച; പോളി കാബ് ഓഹരികൾ പരിഗണിക്കാം

ഇന്നത്തെ ഓഹരി: പോളി കാബ് ഇൻഡസ്ട്രീസ് (Polycab India Ltd)
  • 1983 ൽ ജയ് സിംഗാനി കുടംബാംഗങ്ങൾ സ്വകാര്യ പങ്കാളിത്ത സ്ഥാപനമായി ആരംഭിച്ച പോളി കാബ് ഇൻഡസ്ട്രീസ് (Polycab India Ltd) നിലവിൽ വയർ, കേബിൾ, വേഗം വിറ്റഴിയുന്ന വൈദ്യുത ഉപകരണങ്ങൾ (FMEG) വിപണിയിൽ എത്തിക്കുന്ന വലിയ സ്ഥാപനമായി മാറിയിരിക്കുന്നു.
  • 2022-23 ആദ്യ പാദത്തിൽ വരുമാനം 47.5 % വർധിച്ച് 2736.6 കോടി രൂപയായി. ത്രൈ മാസ അടിസ്ഥാനത്തിൽ ഇതു വരെ നേടിയതിൽ ഏറ്റവും ഉയർന്ന വരുമാനം. നികുതിക്ക് ശേഷമുള്ള ലാഭം 222.5 കോടി രൂപ യായി (+202 %) ബി ടു ബി (B 2B), B 2 C ബിസിനസിലും മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ഗ്രാമീണ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.
  • 2022-23 ൽ മൂലധന ചെലവ് 300 - 400 കോടി രൂപ വരെ പ്രതീക്ഷിക്കുന്നു. അതിൽ 100 കോടി ചെലവാക്കി കഴിഞ്ഞു. 2021-22 മുതൽ 2023-24 കാലയളവിൽ വരുമാനത്തിൽ 15.5% സംയുക്ത വാർഷിക വളർച്ച കൈവരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  • നികുതിക്കും, പലിശക്കും മുൻപുള്ള വരുമാനം (EBITDA) 135 % വർധിച്ച് 309.8 കോടി രൂപ യായി. EBITDA മാർജിൻ 4.2 % ഉയർന്ന് 11.3 ശതമാനമായി. 2026 ൽ 12 % മാർജിൻ കൈവരിക്കുമെന്ന് പ്രതീക്ഷ. പരസ്യ ചെലവുകൾ 148 % ഉയർന്ന് 19.5 കോടി രൂപ യായി.
  • എഫ് എം ഇ ജി ബിസിനസ് 59 % വർധിച്ച് 305.2 കോടി രൂപ. ലൈറ്റിംഗ്, സ്വിച്ച് ഗിയർ, ഫാൻ, പൈപ്പ്, സൗരോർജ ബിസിനസിൽ ആരോഗ്യ കരമായ വളർച്ച. 2026 ൽ കമ്പനി ലക്ഷ്യമിടുന്നത് 20,000 കോടി രൂപയുടെ വരുമാനമാണ്.
  • പോളി കാബ് കയറ്റുമതി ചെയ്യുന്നത് അമേരിക്ക. ഓസ്ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളിലാണ്. കയറ്റുമതിയിൽ 62 % വർധനവ് 2022-23 ഒന്നാം പാദത്തിൽ കൈവരിച്ചു. മൊത്തം വരുമാനത്തിൻറ്റെ 6.7 % കയറ്റുമതിയിൽ നിന്നാണ്.
  • വയറിംഗ്, കേബിൾ, എഫ് എം ഇ ജി വിഭാഗത്തിൽ മികച്ച ബ്രാൻഡുകൾ, പുതിയ പ്രീമിയം ഉൽപ്പന്നങ്ങൾ ശക്തമായ ബാലൻസ് ഷീറ്റ് എന്നി കാരണങ്ങൾ കൊണ്ട് പോളി കാബ് വരുമാനവും, ആദായം ഉയരുമെന്ന് പ്രതീക്ഷിക്കാം.

നിക്ഷേപകർക്കുള്ള നിർദേശം: വാങ്ങുക (Buy)

ലക്ഷ്യ വില -2625 രൂപ

നിലവിൽ 2198 രൂപ

(Stock Recommendation by Nirmal Bang Research)

Related Articles

Next Story

Videos

Share it