പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട്, റാലിസ് ഇന്ത്യ ഓഹരികൾ പരിഗണിക്കാം

ഇന്നത്തെ ഓഹരി: റാലിസ് ഇന്ത്യ (Rallis India Ltd)
  • കാർഷിക വിള സംരക്ഷണ ഉൽപ്പന്നങ്ങളായ കളനാശിനി, കീടനാശിനി കൂടാതെ ജൈവ വളങ്ങൾ, വിത്തുകൾ എന്നിവ ഉൽപ്പാദിപ്പിക്കുന്ന പ്രമുഖ ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് റാലിസ് ഇന്ത്യ (Rallis India Ltd). അഗ്രോ കെമിക്കൽസ് വിഭാഗത്തിൽ ശക്തമായ സാന്നിധ്യം ഇന്ത്യയിലും രാജ്യത്തിന് പുറത്തും നേടാൻ കഴിഞ്ഞിട്ടുണ്ട്. വിള സംരക്ഷണം, പോഷണം എന്നിവയിൽ ആഭ്യന്തര വിപണിയുടെ 6 % വിഹിതവും, വിത്തുകളിൽ 3 % വിഹിതവും ഉണ്ട്.
  • നിലവിൽ 65 % ബിസിനസ് ആഭ്യന്തര വിപണിയിൽ നിന്നും, ബാക്കി കയറ്റുമതിയിൽ നിന്നാണ് ലഭിക്കുന്നത്.
  • 2022-23 ൽ ആദ്യ പാദത്തിൽ വരുമാനം 16.5 % വർധിച്ച് 860 കോടി രൂപയായി. ആഭ്യന്തര വിള സംരക്ഷണ (crop care) ബിസിനസിൽ 17 %, അന്താരാഷ്ട്ര ബിസിനസിൽ 50 % വളർച്ച കൈവരിച്ചു. വിൽപ്പന കൂടിയതും, ഉൽപ്പന്ന വില വർധിപ്പിച്ചുമാണ് വളർച്ച നേടിയത്.
  • വിത്ത് ബിസിനസിൽ വിൽപ്പന്ന കുറഞ്ഞത് മാർജിനെ ബാധിച്ചു. കർഷകർ കാലാ കാലങ്ങളിൽ വിളകൾ മാറ്റി പുതിയ കൃഷിയിലേക്ക് പോകുന്നത് റാലിസ് ഇന്ത്യ യുടെ വിത്ത് ബിസിനസിൽ പ്രതിസന്ധി ഉണ്ടാക്കുന്നു. അനധികൃത പരുത്തി വിത്തുകൾ വിപണിയിൽ എത്തുന്നതും, മഴ വൈകിയതും ബിസിനസിനെ ബാധിച്ചു.
  • മൊത്തം മാർജിൻ 3.36 % കുറഞ്ഞ് 35.8 ശതമാനമായി വിപണിയിലെ അനിശ്ചിതത്ത്വവും, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവും മാർജിനെ ബാധിച്ചു. ഉൽപ്പന്ന വിലകൾ 4-5 % വർധിപ്പിച്ചെങ്കിലും ഉൽപ്പാദന ചെലവ് വർധിച്ചത് നേരിടാൻ അത് അപര്യാപ്‌ത മായിരുന്നു . മൊത്തം മാർജിൻ 3.36 % കുറഞ്ഞ് 35.8 ശതമാനമായി. വിപണിയിലെ അനിശ്ചിതത്ത്വവും, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവും മാർജിനെ ബാധിച്ചു.
  • ഇനി മുതൽ റാബി (rabi) വിളകൾക്കും പച്ചക്കറി വിത്തുകളും കൂടുതൽ ഉൽപ്പാദിപ്പിക്കും. മധ്യപ്രദേശ്, രാജസ്ഥാൻ എന്നി സംസ്ഥാനങ്ങളിൽ സോയാ ബിൻ, ഗോതമ്പ് എന്നിവക്ക് വേണ്ട കൃഷി ഉൽപ്പന്നങ്ങളുടെ വിപണി വിപുലീകരിക്കാൻ ശ്രമിക്കുന്നു.
  • ചൈനയിൽ നിന്നുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ആശ്രയിക്കാതെ ആഭ്യന്തര വിപണിയിൽ നിന്നാണ് വാങ്ങുന്നത്പു
  • തിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയും, പുതിയ വിപണികൾ കണ്ടെത്തിയും, ഉൽപ്പാദന ശേഷി വർധിപ്പിച്ചും റാലിസ് ഇന്ത്യ മാർജിനിൽ ഉണ്ടായ ഇടിവ് പരിഹരിക്കാൻ ശ്രമിക്കുന്നു.


നിക്ഷേപകർക്കുള്ള നിർദേശം : വാങ്ങുക (Buy)

ലക്ഷ്യ വില 260 രൂപ

നിലവിൽ 217

(Stock Recommendation by Anand Rathi Share & Stock Brokers)



Related Articles

Next Story

Videos

Share it