ടാറ്റ ഗ്രൂപ്പിലെ പ്രമുഖ കമ്പനിയായ ടാറ്റ കെമിക്കൽസ് ഡിറ്റർജെൻറ്റ് (Tata Chemicals), ഗ്ലാസ്, വ്യാവസായിക, കെമിക്കൽ മേഖലകൾക്ക് വേണ്ടിയുള്ള ഉൽപ്പന്നങ്ങളാണ് നിർമിക്കുന്നത്.ലോകത്തെ മൂന്നാമത്തെ വലിയ അലക്കു കാരം (soda ash ) നിർമിക്കുന്ന കമ്പനിയാണ്. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ ഉൽപ്പാദന കേന്ദ്രങ്ങൾ ഉണ്ട്.
2022-23 ആദ്യ പാദത്തിൽ ഏകീകൃത വരുമാനം 34.2 % വർധിച്ച് 3995 കോടി രൂപയായി. നികുതിക്കും, പലിശക്കും മറ്റും മുൻപുള്ള ആദായം (EBITDA) 68.8 % വർധിച്ച് 1015 കോടി രൂപയായി. EBITDA മാർജിൻ 5.2 % ഉയര്ന്ന 25.4 ശതമാനമായി. അറ്റാദായം 87.2 % കൂടി 641 കോടി രൂപ
അടിസ്ഥാന രാസവസ്തുക്കളിൽ നിന്നുള്ള വിറ്റുവരവ് 40.8 % വര്ധിച്ച് 3060 കോടി രൂപ യായി, സ്പെഷ്യാലിറ്റി കെമിക്കൽസ് വിഭാഗത്തിൽ 17.5 % വിറ്റുവരവ് ഉയർന്ന് 934 കോടി രൂപ നേടി. ആഭ്യന്തര വിപണിയിൽ 48 % വളർച്ച രേഖപ്പെടുത്തി -1119 കോടി രൂപ, അമേരിക്കൻ വിപണിയിൽ നിന്ന് ലഭിച്ചത് 1225 കോടി രൂപ.
ഉൽപ്പന്നങ്ങൾക്ക് വില കൂട്ടി വിൽക്കാൻ കമ്പനിക്ക് സാധിച്ചു. അലക്കു കാരത്തിന് ദൗർലഭ്യം ഉള്ളതിനാൽ തുടർന്നും ടാറ്റ കെമിക്കൽസിന് ഉൽപ്പന്ന വില വർധിപ്പിച്ച് വിറ്റു വരവ് മെച്ചപ്പെടടുത്താൻ സാധിക്കും. യു കെ ബിസിനസും ലാഭകരമായിട്ടുണ്ട്.
കാര്യക്ഷമമായ ചെലവ് മാനേജ് മെൻറ്റ്, ഉൽപ്പാദന ശേഷി വിനിയോഗം എന്നിവയിലൂടെ വിപണിയിലെ വെല്ലുവിളികൾ നേരിട്ട് മുന്നേറാൻ കമ്പനിക്ക് സാധിച്ചു. ആഗോള ഡിമാൻറ്റ് ശക്തമായി തുടരുന്നത് കമ്പനിക്ക് ശുഭകരമാണെന്ന് ടാറ്റ കെമിക്കൽസ് സി ഇ ഒ ആർ മുകുന്ദൻ അഭിപ്രായപ്പെട്ടു.
ഒരു വർഷത്തെ ആദായത്തിൻ റ്റെ അടിസ്ഥാനത്തിൽ ബി എസ് ഇ ഓഹരി സൂചികയേ ക്കാൾ 20 % മെച്ചപ്പെട്ട ആദായമാണ് ടാറ്റാ കെമിക്കൽസ് ഓഹരി ഉടമകൾക്ക് ലഭിച്ചത്.
അലക്കു കാരത്തിന് ഡിമാൻറ്റ് ഉയരുന്നതും, സ്പെഷ്യാലിറ്റി രാസവസ്തുക്കളിൽ മികച്ച വളർച്ച കൈവരിക്കാൻ സാധിക്കുന്നതും ടാറ്റ കെമിക്കൽസിൻ റ്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 1340 രൂപ
നിലവിൽ 1107
ട്രെൻഡ് ബുള്ളിഷ്
(Stock Recommendation by Geojit Financial Services )