വാഷിംഗ് മെഷീന്‍, എയര്‍ കൂളര്‍ ബിസിനസില്‍ നേട്ടം; ഈ ഓഹരി 14 ശതമാനം ഉയരാന്‍ സാധ്യത

ടാറ്റ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് കമ്പനിയാണ് വോള്‍ട്ടാസ് ലിമിറ്റഡ് (Voltas Ltd). 2023 -24 ജൂണ്‍ പാദത്തില്‍ മെച്ചപ്പെട്ട സാമ്പത്തിക നേട്ടം കൈവരിച്ചത് കൊണ്ട് ഓഹരിയില്‍ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. തുടര്‍ന്നുള്ള സാധ്യതകള്‍ അറിയാം:

1. 2023-24 ജൂണ്‍ പാദത്തില്‍ വരുമാനത്തില്‍ 21.7% വർധനയുണ്ടായി, 3,335 കോടി രൂപ. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള വരുമാനം (EBITDA) 4.7 % വര്‍ധിച്ച് 185 കോടി രൂപയായി. ശീതീകരണ ഉല്‍പ്പന്നങ്ങളില്‍ മികച്ച വരുമാനം, വില്‍പ്പന വളര്‍ച്ച എന്നിവ കൈവരിക്കാന്‍ സാധിച്ചു. വരുമാനം16.3% വര്‍ധിച്ച് 2,514 കോടി രൂപയായി. വില്‍പ്പനയില്‍ 15% വര്‍ധന. ഇലക്ട്രോ മെക്കാനിക്കല്‍ ഉല്‍പ്പന്ന-സേവന വിഭാഗത്തില്‍ വരുമാനം 49.3% വര്‍ധിച്ച് 679 കോടി രൂപയായി.

2 . ശീതീകരണ ഉല്‍പ്പന്നങ്ങള്‍ (ഫ്രിഡ്ജ് ,എയര്‍ കൂളര്‍, എ.സി) വോള്‍ട്ടാസ് ബെകോ ബ്രാന്‍ഡില്‍ വില്‍ക്കുന്നുണ്ട്. വാഷിംഗ് മെഷീന്റെ വിപണി വിഹിതം 5%, ഫ്രിഡ്ജിന്റെ വിപണി വിഹിതം 3.5 ശതമാനമായി ഉയര്‍ന്നു.

3. എയര്‍ കൂളര്‍ വില്‍പ്പന 49% വര്‍ധിച്ചു. വിതരണക്കാര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍, യുക്തിസഹമായ വില നിര്‍ണയം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് വിപണി വികസിപ്പിക്കാന്‍ സാധിച്ചത്.

4. വിപണന ചെലവ് വര്‍ധിച്ചത് കൊണ്ട് മാര്‍ജിന്‍ 0.90% കുറഞ്ഞ് 5.6% ആയി. വിപണന ചെലവ് 20.5 % വര്‍ധിച്ച് 2,650 കോടി രൂപയായി. ജീവനക്കാരുടെ ചെലവ്, അസംസ്‌കൃത വസ്തുക്കളുടെ ചെലവ് 33.3% വര്‍ധിച്ചു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ 19.9%, മറ്റു ചെലവുകള്‍ 42.4% വര്‍ധിച്ചു.

5. ഉല്‍പ്പാദനത്തിന് അവശ്യമായ വസ്തുക്കളുടെ വിലയിടിവ്, തന്ത്രപരമായ വാങ്ങല്‍, ഉൽപ്പാദന കാര്യക്ഷമത തുടങ്ങിയ ഘടകങ്ങള്‍ വരും പാദങ്ങളില്‍ മാര്‍ജിന്‍ മെച്ചപ്പെടുത്താന്‍ ഉപകരിക്കും.

6. ഉത്സവ കാലം ആരംഭിക്കുന്നതോടെ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിപണിയില്‍ ഉണര്‍വ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എക്‌സ്‌ക്ലൂസിവ് ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകള്‍ സ്ഥാപിച്ചും, വിതരണ ശൃംഖല വിപുലീകരിച്ചും സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാണ് ലക്ഷ്യം.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില- 991 രൂപ

നിലവില്‍- 867 രൂപ

Stock Recommendation by Geojit Financial Services Ltd

(Equity investing is subject to market risk. Always do your own research or consult a financial expert before investing)



Related Articles
Next Story
Videos
Share it