
ഇന്ത്യയിലെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നാണ് നിപ്പോണ്‍ ലൈഫ് ഇന്ത്യ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്. മ്യൂച്വല്‍ ഫണ്ടുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, മാനേജ്ഡ് എക്കൗണ്ട്‌സ്, ഓഫ്‌ഷോര്‍ ഫണ്ടുകള്‍, ഇതര നിക്ഷേപ ഫണ്ടുകള്‍ തുടങ്ങിയവ കമ്പനി കൈകാര്യം ചെയ്യുന്നു. ഇന്ത്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പഴയ പേര് റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് എന്നായിരുന്നു. കമ്പനി ഇതിന്റെ ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും (AIF) പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസസ് (PMS) ബിസിനസ് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിലൂടെ കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ വര്‍ധന വരുത്തി രാജ്യത്തിന് പുറത്തുള്ള ബിസിനസിലും വര്‍ധന വരുത്താനാകുമെന്ന കണക്കുകൂട്ടലിലാണ് മാനേജ്‌മെന്റ്. മ്യൂച്വല്‍ ഫണ്ടില്‍ 2.28 ലക്ഷം കോടി രൂപയുടെ ആസ്തി കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്. 11.6 ശതമാനം വര്‍ധനയാണ് ഒരു വര്‍ഷം കൊണ്ട് കമ്പനി നേടിയത്. 9 ലക്ഷം ഉപഭോക്താക്കളെയാണ് കഴിഞ്ഞ വര്‍ഷം കമ്പനി കണ്ടെത്തിയത്. 2021 സാമ്പത്തിക വര്‍ഷം 14 ലക്ഷം ഇടിഎഫ് ഫോളിയോ കൂട്ടിച്ചേര്‍ക്കാനും നിപ്പോണ്‍ ലൈഫ് ഇന്ത്യ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന് കഴിഞ്ഞു. 2020 സാമ്പത്തിക വര്‍ഷം 97600 ആയിരുന്നു. 350 നിക്ഷേപ സ്ഥാപനങ്ങളെയും കൂട്ടിച്ചേര്‍ക്കാന്‍ കമ്പനിക്കായിട്ടുണ്ട്.
360-380 രൂപയുള്ള ഓഹരി 460-480 രൂപ ലക്ഷ്യം വെച്ച് വാങ്ങാവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine