ഇപ്പോള്‍ നിക്ഷേപിക്കാം ഫിലിപ്‌സ് കാര്‍ബണ്‍ ബ്ലാക്കില്‍

ഈയാഴ്ചയില്‍ ധനം ഓണ്‍ലൈന്‍ വായനക്കാര്‍ക്കായി ഞങ്ങള്‍ ബൈ റെക്കമെന്റേഷന്‍ നല്‍കുന്ന കമ്പനി ഫിലിപ്‌സ് കാര്‍ബണ്‍ ബ്ലാക്ക് ലിമിറ്റഡ് (പിസിബിഎല്‍) ആണ്. ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ കാര്‍ബണ്‍ ബ്ലാക്ക് ഉല്‍പ്പാദകരായ പിസിബിഎല്ലാണ് ഇന്ത്യയിലെ ഈ രംഗത്തെ ഏറ്റവും വലിയ ഉല്‍പ്പാദകരും എക്‌സ്‌പോര്‍ട്ടറും. പശ്ചിമബംഗാളിലെ ദുര്‍ഗാപൂര്‍, ഗുജറാത്തിലെ പലേജ്, മുന്ദ്ര, കൊച്ചി എന്നിവിടങ്ങളിലായി നാല് പ്ലാന്റുകളുണ്ട്. 40 രാജ്യങ്ങളിലേക്ക് ഇവര്‍ ഉല്‍പ്പന്നം കയറ്റി അയക്കുന്നു. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ടയര്‍ നിര്‍മാതാക്കള്‍ ഇവരുടെ കസ്റ്റമര്‍ ലിസ്റ്റിലുണ്ട്. പെയ്ന്റ്, പ്രിന്റിംഗ്, പ്ലാസ്റ്റിക്, പാക്കേജിംഗ് തുടങ്ങിയ മേഖലകള്‍ക്കു വേണ്ട സ്‌പെഷാലിറ്റി കാര്‍ബണ്‍ ബ്ലാക്കും ഫിലിപ്‌സ് നിര്‍മിക്കുന്നുണ്ട്.

ഉല്‍പ്പന്നങ്ങളുടെ ഡിമാന്റ് വര്‍ധനയ്ക്ക് അനുസരിച്ച് പിസിബിഎല്‍ ഉല്‍പ്പാദന ശേഷി കൂട്ടുകയാണ്. അതോടൊപ്പം തന്നെ കമ്പനിയുടെ നേതൃനിര ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കരുത്തുറ്റ ആര്‍ ആന്‍ഡ് ഡി ടീമിന്റെ പിന്‍ബലത്തില്‍ പിസിബിഎല്‍ 60 ലേറെ വ്യത്യസ്ത കാര്‍ബണ്‍ ബ്ലാക്ക് ഗ്രേഡുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സ്‌പെഷാലിറ്റി കാര്‍ബണ്‍ ബ്ലാക്ക് നോണ്‍ റബര്‍ ആപ്ലിക്കേഷനുവേണ്ടിയുള്ളതാണ്. പലേജില്‍ പ്ലാന്റില്‍ അടുത്തിടെ കമ്പനി ഉല്‍പ്പാദന ശേഷി കൂട്ടിയിട്ടുണ്ട്.

കാര്‍ബണ്‍ ബ്ലാക്ക് ഇന്‍ഡസ്ട്രിയിലെ നോണ്‍ റബര്‍ വിഭാഗം ഏറെ വളര്‍ച്ചാ സാധ്യതയുള്ള ഉയര്‍ന്ന മാര്‍ജിന്‍ ലഭിക്കുന്നതുമാണ്. പ്ലാസ്റ്റിക് വിഭാഗത്തിലെ കാര്‍ബണ്‍ ബ്ലാക്കിന്റെ ഉപയോഗം വന്‍തോതില്‍ വര്‍ധിക്കാനിടയുണ്ട്. അതെല്ലാം കണക്കിലെടുക്കുമ്പോള്‍ കമ്പനിക്ക് മികച്ച ലാഭക്ഷമത ഉണ്ടാകാനിടയുണ്ടെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍.

2020 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ പിസിബിഎല്ലിന്റെ അറ്റാദായത്തില്‍ 76 ശതമാനവും വില്‍പ്പനയില്‍ 24 ശതമാനവും വര്‍ധനയുണ്ടായി. മാത്രമല്ല നല്ല മാര്‍ജിനും കമ്പനി നേടി. നിലവില്‍ കമ്പനിയുടെ ഓഹരി വില 238 രൂപയാണ്. കമ്പനി അതിന്റെ ലാഭം വളരെ കൃത്യതയോടെയാണ് കൈകാര്യം ചെയ്യുന്നത്. ലാഭത്തില്‍ മൂ്ന്നിലൊരു ഭാഗം കടങ്ങള്‍ തീര്‍ക്കാനും മറ്റൊരു മൂന്നിലൊരുഭാഗം ഡിവിഡന്റ് നല്‍കാനും. പിന്നെയൊരു മൂന്നിലൊരു ഭാഗം വര്‍ക്കിംഗ് കാപ്പിറ്റലും റിസര്‍വ് ഫണ്ടുമായാണ് മാറ്റുന്നത്.

കമ്പനിയുടെ കരുത്തുറ്റ നേതൃനിര, ഉല്‍പ്പാദനശേഷി വര്‍ധന, ഉല്‍പ്പന്നശ്രേണി, കരുത്ത്ുള്ള ബാലന്‍സ് ഷീറ്റ്, ആകര്‍ഷകമായ വാല്യുവേഷന്‍ എന്നിവയെല്ലാം പരിഗണിച്ച് ഞങ്ങള്‍ ബൈ റെക്കമെന്റേഷനാണ് നല്‍കുന്നത്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it