

ഈയാഴ്ച നിക്ഷേപകര്‍ക്കായി ഞങ്ങള്‍ നിര്‍ദേശിക്കുന്നത് ടാറ്റ കെമിക്കല്‍സാണ്. ബേസിക് കെമിസ്ട്രി, സ്‌പെഷാലിറ്റി കെമിസ്ട്രി മേഖലയില്‍ താല്‍പ്പര്യങ്ങളുള്ള ആഗോള കമ്പനിയാണിത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സോഡാ ആഷ് നിര്‍മാതാക്കളും ആറാമത്തെ വലിയ ബൈ കാര്‍ബണേറ്റ് ഉല്‍പ്പാദകരുമാണ് ടാറ്റ കെമിക്കല്‍സ്. കെമിക്കല്‍ പ്രൊഡ്യൂസേഴ്‌സിന്റെ പ്രധാന അസംസ്‌കൃത വസ്തുവാണ് സോഡ ആഷ്. മെഡിക്കല്‍, ഫാര്‍മ മേഖലയില്‍ ഉപയോഗിക്കുന്ന അന്റാസിഡാണ് സോഡിയം ബൈകാര്‍ബണേറ്റ്. ഇന്‍ഡസ്ട്രിയല്‍ സോള്‍ട്ട്, അനിമല്‍ സോള്‍ട്ട്, മറൈന്‍ കെമിക്കല്‍സ്, ക്ലോറിന്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍, കാസ്റ്റിക് സോഡ എന്നിവയാണ് മറ്റ് പ്രധാന ഉല്‍പ്പന്നങ്ങള്‍. റാലീസ് ഇന്ത്യ എന്ന ഉപകമ്പനിയിലൂടെ വിള സംരംക്ഷണ രംഗത്തും കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലായി കമ്പനിയുടെ മാനുഫാക്ചറിംഗ് യൂണിറ്റുകള്‍ വ്യാപിച്ചുകിടക്കുന്നു.
കോവിഡ് മഹാമാരി മൂലം 2020ല്‍ കെമിക്കല്‍സിന്റെ ഡിമാന്റ് കുറഞ്ഞിരുന്നു. പക്ഷേ ഇപ്പോള്‍ ഡിമാന്റ് തിരിച്ചുവരുന്നുണ്ട്. ഒപ്പം സോഡ ആഷിന്റെ വില സ്ഥിരത വന്നതുെ ഈ ഓഹരിക്ക് പോസിറ്റീവ് ഘടകമാണ്. ഏറ്റവും ഉയര്‍ന്ന സോള്‍ട്ട് വില്‍പ്പനയാണ് കമ്പനി ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആ രംഗത്തെ നായകത്വം കമ്പനി നിലനിര്‍ത്തുകയും ചെയ്യുന്നു. പുതുതായി 15 ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതും കമ്പനിയുടെ ശേഷി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതുമാണ് മറ്റ് പോസിറ്റീവ് ഘടകങ്ങള്‍. പ്രമോര്‍ട്ടര്‍ ഗ്രൂപ്പായ ടാറ്റ സണ്‍സിന്റെ കരുത്തുറ്റ പിന്‍ബലം, കുറഞ്ഞ കട അനുപാതം, സാന്നിധ്യമുള്ള മേഖലകളിലെ പ്രമുഖ സ്ഥാനം എന്നിവയെല്ലാം കമ്പനിയ്ക്ക് അനുകൂലഘടകങ്ങളാണ്. നിലവിലെ ഓഹരി വില 774 രൂപയാണ്. മുഖവില പത്തുരൂപ. വിപണി മൂല്യം 19,734 കോടി രൂപ.
Read DhanamOnline in English
Subscribe to Dhanam Magazine