ഇലക്ട്രിക് ഫാനുകള്‍, ഗൃഹോപകരണങ്ങള്‍, ലൈറ്റുകള്‍ തുടങ്ങി കണ്‍സ്യുമര്‍ ഇലക്ട്രിക് വിഭാഗത്തില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് 2.4 ശതകോടി ഡോളര്‍ വിറ്റ് വരവുള്ള സി കെ ബിര്‍ള ഗ്രൂപ്പില്‍ പെട്ട ഓറിയന്റ്റ് ഇലക്ട്രിക് ലിമിറ്റഡ് (Orient Electric Ltd).
ഏപ്രില്‍ മാസത്തില്‍ തെക്കേ ഇന്ത്യയില്‍ വിപണി ശക്തമാക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് ഫിന്‍സ്റ്റാര്‍ ബ്രാന്‍ഡില്‍ ടേബ്ള്‍, വാള്‍, സ്റ്റാന്‍ഡ് ഫാനുകള്‍ പുറത്തിറക്കി. ഇത് കൂടാതെ 1450 രൂപക്ക് വിവിധ തരം എക്‌സോസ്റ്റ് (exhaust) ഫാനുകളും പുറത്തിറക്കി.
ഇന്ത്യയിലെ എക്‌സോസ്റ്റ് ഫാന്‍ വിപണി 700 കോടി രൂപയുടെ വാര്‍ഷിക വില്‍പ്പന ഉള്ള അതിവേഗം വളരുന്ന കണ്‍സ്യുമര്‍ ഇലക്ട്രിക് വിഭാഗമാണ്.
കാലവര്‍ഷം നേരെത്തെ എത്തിയതും, പണപ്പെരുപ്പം വര്‍ധിച്ചതും ഇലക്ട്രിക് ഉപകരണങ്ങളുടെ ഡിമാന്റ് കുറയാന്‍ കാരണമായിട്ടുണ്ട്.
മാസ്റ്റര്‍ ഡിസ്ട്രിബ്യുട്ടര്‍മാര്‍ വഴി വില്‍ക്കുന്ന സംവിധാനത്തില്‍ നിന്ന് മാറി നേരിട്ട് ഡീലര്‍മാര്‍ക്ക് വില്‍ക്കുന്ന തന്ത്രം നടപ്പാക്കി വരുന്നു. ഇതിലൂടെ ബിഹാറിലും ഒഡീഷയിലും വിപണി വിഹിതം ഇരട്ടിപ്പിക്കാന്‍ കഴിഞ്ഞു. ഉത്തര്‍പ്രദേശിലും കര്‍ണാടകത്തിലും ഇത് പരീക്ഷിച്ചു വരുന്നു. മാസ്റ്റര്‍ ഡിസ്ട്രിബ്യുട്ടര്‍മാര്‍ ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കും.
എന്നാല്‍ മാസ്റ്റര്‍ ഡിസ്ട്രിബ്യുട്ടര്‍ മാര്‍ ശക്തമായ മേഖലകളില്‍ ഈ സംവിധാനം മാറ്റം വരുത്താതെ തുടരാം. അതിനാല്‍ എല്ലാ വിപണികളിലും മാര്‍ജിന്‍ നിലനിര്‍ത്താന്‍ സാധിക്കും.
2021-22 ല്‍ നാലാം പാദത്തില്‍ വിറ്റ് വരവ് വര്‍ധിച്ച് 753.32 കോടി രൂപ യായി. എയര്‍ കൂളര്‍ (air cooler) വിപണി ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ മികച്ച പ്രവര്‍ത്തനം നല്‍കുന്ന ഫാനുകള്‍ ഇറങ്ങുന്നത് കൊണ്ട് ഉപഭോക്താക്കള്‍ പഴയ ഫാനുകള്‍ക്ക് പകരം പുതിയത് മേടിക്കുന്ന പ്രവണത വര്‍ധിക്കുന്നുണ്ട്.
ബി എല്‍ ഡി സി (brushless direct current fans) ഫാനുകള്‍ക്ക് സാധാരണ ഫാനുകളെക്കാള്‍ ഊര്‍ജ ലാഭം നല്‍കാന്‍ കഴിയുന്നത് കൊണ്ട് ഉപഭോക്താക്കള്‍ വില കൂടിയാലും വാങ്ങുമെന്ന് കരുതുന്നു.
രാഷ്ട്രീയ-സാമ്പത്തിക കാരണങ്ങള്‍ കൊണ്ട് ശ്രീലങ്ക, സുഡാന്‍, കിഴക്കന്‍ യൂറോപിയന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ കുറവുണ്ട്.
അടുത്ത രണ്ടു വര്‍ഷത്തില്‍ വരുമാനത്തില്‍ 16.1 %, ആദായത്തില്‍ 32.4% വര്‍ധനവ് പ്രതീക്ഷിക്കുന്നു.
പുതിയ വിപണികള്‍ കണ്ടെത്തിയും,നൂതന ഉല്‍പ്പനങ്ങള്‍ പുറത്തിറക്കിയും, ക്യാഷ് ഫ്‌ലോ മെച്ചപ്പെട്ട നിലയിലായത് കൊണ്ടും ഓറിയന്റ്റ് ഇലക്ട്രിക്ക് കമ്പനിയുടെ സാമ്പത്തിക ഫലം മെച്ചപ്പെടാന്‍ സാധ്യത യുണ്ട്.