റീറ്റെയ്ല്‍ ഭവന വായ്പ രംഗത്ത് ശക്തമായ വളര്‍ച്ച, ഈ ഓഹരി 16% ഉയരാം

പ്രമുഖ ഭവന വായ്പ വിതരണ സ്ഥാപനമായ പി.എന്‍.ബി ഹൗസിംഗ് ഫിനാന്‍സിന് (PNB Housing Finance Ltd) 2022-23 മാര്‍ച്ച് പാദത്തില്‍ മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ഇതിനെ തുടര്‍ന്ന് ഓഹരി മുന്നേറ്റത്തിലാണ്. ഈ ഓഹരിയുടെ തുടര്‍ന്നുള്ള സാധ്യതകള്‍ നോക്കാം:

1 . 2022-23 മാര്‍ച്ച് പാദത്തില്‍ അറ്റാദായം 65% വര്‍ധിച്ച് 279 കോടി രൂപയായി. അറ്റ പലിശ വരുമാനം 57% വര്‍ധിച്ചു. വായ്പ നിരക്ക് 0.30% വര്‍ധിച്ചു. അറ്റ പലിശ മാര്‍ജിന്‍(Net Interest Marging) 3.74%, മൊത്തം മാര്‍ജിന്‍(Gross Margin) 3.83%.

2. കോര്‍പറേറ്റ് വിഭാഗത്തിലെ വായ്പകള്‍ മൊത്തം വായ്പയുടെ 10 ശതമാനത്തിനുള്ളില്‍ നിലനിര്‍ത്തും. നിലവില്‍ റീറ്റെയ്ല്‍ മേഖലയില്‍ 94%, കോര്‍പ്പറേറ്റ് രംഗത്ത് 6% എന്നിങ്ങനെയാണ് വായ്പകള്‍ വിതരണം ചെയ്തിരിക്കുന്നത്. റീറ്റെയ്ല്‍ വായ്പകള്‍ക്ക് പ്രാധാന്യം നല്‍കും. ഇതിനായി റീറ്റെയ്ല്‍ ഫ്രാഞ്ചൈസികള്‍ ശക്തിപ്പെടുത്തും.
3. വടക്ക്, തെക്ക്, പശ്ചിമ മേഖലകളിലാണ് കൂടുതല്‍ ബിസിനസ് ഉള്ളത്. പശ്ചിമ ഇന്ത്യന്‍ ബിസിനസ് കൂടുതല്‍ ശക്തിപ്പെടുത്തും -മൊത്തം വായ്പകളുടെ 37% ഈ മേഖലയിലാണ് വിതരണം ചെയ്തിരിക്കുന്നത്.
4. മാര്‍ച്ച് പാദത്തില്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് (affordable housing) പദ്ധതികള്‍ക്ക് വായ്പ നല്‍കി തുടങ്ങി. ഇതുവരെ 137 കോടി രൂപ വിതരണം ചെയ്തു. മറ്റ് വായ്പകളെ അപേക്ഷിച്ച് അഫോര്‍ഡബിള്‍ ഹൗസിംഗ് വായ്പകളുടെ ആദായം 1.25 -1.50% അധികമാണ്. അഫോര്‍ഡബിള്‍ ഹൗസിംഗ് ബ്രാഞ്ചുകള്‍ 82 എണ്ണത്തില്‍ നിന്ന് 100 എണ്ണമായി വര്‍ധിപ്പിക്കും.
5. കോര്‍പറേറ്റ് വായ്പകളില്‍ നിഷ്‌ക്രിയ ആസ്തികള്‍ 850 കോടി രൂപയാണ്. ഇതില്‍ 92% നിഷ്‌ക്രിയ ആസ്തികള്‍ ഉണ്ടായിരിക്കുന്നത് ഒരു വായ്പ അക്കൗണ്ടില്‍ നിന്നാണ്. വലിയൊരു റിയല്‍ എസ്റ്റേറ്റ് കമ്പനിക്കാണ് വായ്പ നല്‍കിയിരിക്കുന്നത്. ഈ കമ്പനി ബോംബയില്‍ 6,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നുണ്ട്. പണം തിരികെ ലഭിക്കാനുള്ള ശ്രമം നടത്തുകയാണ്
6. തിരിച്ചടവ് മികച്ചതായത് കൊണ്ടാണ് റീറ്റെയ്ല്‍ വായ്പകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചത്. അഫോര്‍ഡബിള്‍ ഹൗസിംഗ് വിഭാഗം കൂടി വളര്‍ച്ച കൈവരിക്കുന്ന സാഹചര്യത്തില്‍ റീറ്റെയ്ല്‍ ബിസിനസ് തുടര്‍ന്നും മെച്ചപ്പെടും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില : 618 രൂപ
നിലവില്‍ : 530 രൂപ
Stock Recommendation by Nirmal Bang Research.

(Equity investing is subject to market risk. Always do your own research before investing)

Related Articles
Next Story
Videos
Share it