വലിയ ഓര്‍ഡറുകള്‍ കരസ്ഥമാക്കി ഈ നിര്‍മാണ കമ്പനി, ഓഹരി 17% മുന്നേറാം

ഹൈവേകള്‍, പാലങ്ങള്‍, അടിസ്ഥാന സൗകര്യ പദ്ധതികള്‍, വിമാനത്താവള റണ്‍വേ, ഫ്‌ളൈഓവറുകള്‍ തുടങ്ങിയ വലിയ പദ്ധതികള്‍ നടപ്പാക്കുന്ന കമ്പനിയാണ് പി.എന്‍.സി ഇന്‍ഫ്രാടെക്ക് (PNC Infratech Ltd). 2023-24 ജൂണ്‍ പാദത്തില്‍ മികച്ച വരുമാനം, പുതിയ ഓര്‍ഡറുകള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ഓഹരികള്‍ മുന്നേറ്റത്തിലാണ്:

1. നിലവില്‍ 19,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ നടപ്പാക്കാനുണ്ട്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 2.7 ഇരട്ടിയാണ്. അതിനാല്‍ ഇനി വരുന്ന പാദങ്ങളില്‍ മെച്ചപ്പെട്ട വരുമാനം ലഭിക്കാന്‍ സാധ്യത ഉണ്ട്. 2023-24 ജൂണ്‍ പാദത്തില്‍ വരുമാനം 6% വര്‍ധിച്ച് 1,861 കോടി രൂപയായി. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭം 5% കുറഞ്ഞ് (EBITDA) 245 കോടി രൂപയായി. EBITDA മാര്‍ജിന്‍ 1.5% ഇടിഞ്ഞ് 13.2 ശതമാനമായി.
2. ജൂണ്‍ പാദത്തില്‍ ഹൈവേ അതോറിറ്റി നല്‍കിയ നിര്‍മാണ ഓര്‍ഡറുകള്‍ കുറഞ്ഞു. എന്നാല്‍ 2023-24ല്‍ മൊത്തം 12,000 കിലോമീറ്റര്‍ റോഡ് പണിയാനുള്ള കരാറുകള്‍ പ്രഖ്യാപിക്കും. ഇതില്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ കരാറുകള്‍ നല്‍കുമെന്ന് കരുതുന്നു. 610 കിലോമീറ്റര്‍ വാരണാസി-കൊല്‍ക്കത്ത ഹൈവേ നിര്‍മിക്കാനുള്ള കരാര്‍ നാഷണല്‍ ഹൈവേസ് അതോറിറ്റി ഉടന്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തം പദ്ധതി ചെലവ് 35,000 കോടി രൂപയാണ്.
3. 2023-24ല്‍ കമ്പനിക്ക് 10,000 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍ ലഭിക്കുമെന്ന് കരുതുന്നു. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ വിവിധ നിര്‍മാണ പദ്ധതികളുടെ ടെണ്ടറില്‍ പങ്കെടുത്തിട്ടുണ്ട്.
4. നിലവിലുള്ള ഓര്‍ഡറുകളില്‍ 90 ശതമാനം നിര്‍മാണ ഘട്ടത്തിലാണ്. 22 ഹൈബ്രിഡ് ആന്വിറ്റി പദ്ധതികളില്‍ (എച്ച്എ..എം) 6 എണ്ണം പ്രവര്‍ത്തനക്ഷമമായി 12 എണ്ണം നിര്‍മാണ ഘട്ടത്തിലാണ്.
5.2023-24 വരുമാനത്തില്‍ 15% വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിക്കുന്നു, മാര്‍ജിന്‍ 13.5% വരെ ഉയരാം.
6. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കമ്പനിക്ക് നേട്ടം ഉണ്ടായി. ജല ജീവന്‍ മിഷന്റെ 7,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാനുണ്ട്. ഇതില്‍ നിന്ന് 2,000 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില- 438
നിലവില്‍- 372 രൂപ
Stock Recommendation by Geojit Financial Services.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)
Related Articles
Next Story
Videos
Share it