റെക്കോര്‍ഡ് ലാഭം നേടിയ ഈ എന്‍ ബി എഫ് സി ഓഹരി 30 % ഉയരാം

വ്യക്തിഗത വായ്പകള്‍ക്കൊപ്പം ചെറുകിട ബിസിനസ് സംരംഭങ്ങള്‍ക്ക് വായ്പകള്‍ നല്‍കുന്ന പ്രമുഖ എന്‍ ബി എഫ് സി യാണ് പൂനാവാല ഫിന്‍കോര്‍പ്പ് (Poonawalla Fincorp). നിലവില്‍ സൈറസ് പൂനവാല ഗ്രൂപ്പിന്റ്റെ കീഴില്‍ വരുന്ന ഈ കമ്പനി നേരത്തെ മാഗ്മ ഫിന്‍കോര്‍പ് എന്നാണ് അറിയപ്പെട്ടിരുന്നത്. മെയ് 2021 ലാണ് 3500 കോടി രൂപയുടെ നിക്ഷേപം നടത്തി പൂനാവാല ഗ്രൂപ്പ് കമ്പനി മാഗ്മ ഫിന്‍കോര്‍പ് ഏറ്റെടുത്തു.

കണ്‍സ്യൂമര്‍ വായ്പകള്‍ കൂടാതെ ചെറുകിട ബിസിനസുകള്‍ക്കും, പ്രൊഫഷണലുകള്‍ക്കും വായ്പകള്‍ നല്‍കുന്നുണ്ട്.
2022 -23 സെപ്റ്റംബര്‍ പാദത്തില്‍ അറ്റാദായം 71 % വര്‍ധിച്ച് 163 കോടി രൂപയായി. മൊത്തം വരുമാനം 27.7 % വര്‍ധിച്ച് 654.89 കോടി രൂപയായി. ആസ്തിയില്‍ നിന്നുള്ള ആദായം 1.02 % വര്‍ധിച്ച് 3.6 ശതമാനമായി. കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 22 % വര്‍ദ്ധനവ് ഉണ്ടായി -18560 കോടി രൂപ. മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 2.59 % കുറഞ്ഞ് 1.52 ശതമാനമായി. അറ്റ നിഷ്‌ക്രിയ ആസ്തി 0.83 %.
പുതിയ ധനകാര്യ സേവനങ്ങള്‍ നല്‍കി വളര്‍ച്ചയുടെ പാതയിലാണ് ഈ എന്‍ ബി എഫ് സി. അടുത്ത 18 മാസത്തില്‍ നിരവധി പുതിയ സേവനങ്ങള്‍ ആരംഭിക്കുമെന്ന് കമ്പനി തലവന്‍ അഭയ് ഭുട്ടാട പ്രഖ്യാപിച്ചിട്ടുണ്ട് .
ഇ എം ഐ കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, കണ്‍സ്യൂമര്‍ ഫിനാന്‍സ്, വ്യാപാരികള്‍ക്ക് ക്യാഷ് അഡ്വാന്‍സ് തുടങ്ങിയ സേവനങ്ങള്‍ ആരംഭിക്കും. 2022 -23 ല്‍ ആസ്തികളില്‍ 25 -30 % വളര്‍ച്ച നേടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പൂനാവാല ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം സാങ്കേതികമായി കമ്പനിയെ മെച്ചപ്പെടുത്താനുള്ള നിക്ഷേപങ്ങള്‍ നടത്തി. അറ്റാദായത്തില്‍ 2021 -22 മുതല്‍ 2024 -25 കാലയളവില്‍ അറ്റാദായത്തില്‍ 65 % സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാം. ഓഹരിയില്‍ നിന്നുള്ള ആദായം 12 % വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. വിവിധ ഫിന്‍ ടെക്ക്ക, കണ്‍സ്യൂമര്‍ ടെക്ക് കമ്പനികളുമായി ധാരണയില്‍ എത്തിയിട്ടുണ്ട്.
കമ്പനി എടുത്ത വായ്പകള്‍ക്ക് മികച്ച റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. നിഷ്‌ക്രിയ ആസ്തികളില്‍ കുറവ്, ആസ്തികളില്‍ മികച്ച വളര്‍ച്ച, പ്രവര്‍ത്തന ചെലവ് കുറച്ചും പൂനാവാല ഫിന്‍കോര്‍പ് മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില -350 രൂപ
നിലവില്‍ - 278.90 രൂപ

( Stock Recommendation by Motilal Oswal Financial Services )


Related Articles

Next Story

Videos

Share it