Begin typing your search above and press return to search.
റീറ്റെയ്ല്‍ ബിസിനസില്‍ റെക്കോര്‍ഡ് നേട്ടം,ജിയോയ്ക്ക് മികച്ച വളര്‍ച്ച: റിലയന്‍സ് ഓഹരികള്‍ വാങ്ങാം
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് (Reliance Industries Ltd ) 2022 -23 സെപ്റ്റംബര്‍ പാദത്തില്‍ മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. റീറ്റെയ്ല്‍ വിഭാഗത്തില്‍ ത്രൈമാസ അടിസ്ഥാനത്തില്‍ റെക്കോര്‍ഡ് നേട്ടങ്ങള്‍ കൈവരിച്ചു.വരുമാനം 42.9 % വര്‍ധിച്ച് 64936 കോടി രൂപയായി. ജിയോ വരുമാനം 21.3 വര്‍ധിച്ച് 29558 കോടി രൂപയായി.
ഓയില്‍ ടു കെമിക്കല്‍ വിഭാഗത്തില്‍ 32.5 % വാര്‍ഷിക വളര്‍ച്ച കൈവരിച്ചു -16,000 കോടി രൂപ വരുമാനം നേടി. ത്രൈമാസ അടിസ്ഥാനത്തില്‍ 1.3 % വരുമാനം കുറഞ്ഞു. ഒരു റിഫൈനറിയുടെ അറ്റകുറ്റ പണികള്‍ക്കായി മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം അടച്ചത് കൊണ്ട് ഉല്‍പ്പാദനം കുറഞ്ഞു. എണ്ണ, രാസവസ്തുക്കളുടെ കയറ്റുമതിക്ക് അധിക എക്സൈസ് ഡ്യൂട്ടി ചുമത്തിയതും, ചൈന ഡിമാന്‍ഡില്‍ ഉണ്ടായ കുറവും മാര്‍ജിന്‍ കുറയാന്‍ കാരണമായി.
2021 -22 മുതല്‍ 2023 -24 കാലയളവില്‍ വരുമാനത്തില്‍ 14.7 %, നികുതിക്കും പലിശക്കും മുന്‍പുള്ള വരുമാനം (EBITDA) 19.7 % വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എണ്ണ, പ്രകൃതി വാതക പര്യവേക്ഷണം, ഉല്‍പ്പാദനം കുറഞ്ഞെങ്കിലും ശരാശരി വില്‍പ്പന വില വര്‍ധിക്കുന്നത് കൊണ്ട് മൊത്തം വരുമാനത്തിലും ലാഭക്ഷമതിയിലും വര്‍ധനവ് ഉണ്ടാവും.
റിലയന്‍സ് റീറ്റെയ്ല്‍ കടകളില്‍ ഉപഭോക്താക്കള്‍ കോവിഡിന് ശേഷം തിരിച്ചെത്തി തുടങ്ങി. ഡിജിറ്റല്‍ സാങ്കേതികതയുടെ ഉപയോഗം, കൂടുതല്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നതും റീറ്റെയ്ല്‍ രംഗത്തെ വളര്‍ച്ച ത്വരിത പെടുത്തുന്നുണ്ട്.
റിലയന്‍സ് ജിയോ യുടെ ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 23.4 % വര്‍ധിച്ച് 177.2 രൂപയായി. കണക്ഷനുകളുടെ എണ്ണം 7.7 ദശലക്ഷം വര്‍ധിച്ച് 32.7 ദശലക്ഷമായി.
റീറ്റെയ്ല്‍, ടെലികോം വിഭാഗങ്ങള്‍ വരും നാളുകളില്‍ റിലയന്‍സിന്റ്റെ ശക്തമായ വളര്‍ച്ചക്ക് കാരണമാകും. റീറ്റെയ്ല്‍ ബിസിനസില്‍ മാര്‍ജിനും മെച്ചപ്പെടുന്നുണ്ട്. 5 ജി സേവനങ്ങള്‍ ആരംഭിക്കുന്നതോടെ ടെലികോം വിഭാഗം വരുമാന സ്രോതസ്സായി മാറും. എന്നാല്‍ ഓയില്‍, രാസവസ്തുക്കളുടെ ബിസിനസില്‍ നിന്നും ആദായം കുറയും. ക്രൂഡ് ഓയില്‍ വിലയും, ഡിമാന്‍ഡും കുറയുമെന്നതാണ് കാരണം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 2985 രൂപ
നിലവില്‍ - 2441 രൂപ
Stock Recommendation by KRChoksey Institutional).
Next Story
Videos