അതിവേഗം വളരുന്ന സ്വകാര്യ ഇൻഷുറൻസ് കമ്പനിയുടെ ഓഹരിയിൽ നിക്ഷേപിക്കാം

എസ് ബി ഐ യും ബി എന്‍ പി പാരിബാസും സംയുക്തമായി 22 വര്‍ഷം മുന്‍പ് ആരംഭിച്ച എസ് ബി ഐ ലൈഫ് ഇന്‍ഷുറന്‍സ് (SBI Life Insurance)എന്ന സ്ഥാപനം ഒരു ലക്ഷത്തില്‍പ്പരം സ്വതന്ത്ര ഏജന്റുമാരുടെയും എസ് ബി ഐ ബാങ്ക് അഷ്വറന്‍സ് പങ്കാളിത്ത ത്തിന്റെയും ബലത്തില്‍ അതിവേഗം വളരുന്ന സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായി മാറി. 2021-22 ല്‍ മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി 2000 ശതകോടി രൂപയായി.

വിവിധ തരം ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭ്യമാക്കികൊണ്ട് മികച്ച വാര്‍ഷിക വാര്‍ഷിക പ്രീമിയം വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുന്നുണ്ട്. വാര്‍ഷിക പ്രീമിയം വരുമാനത്തില്‍ 30 % വളര്‍ച്ച കൈവരിച്ചു, യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ 28 % വാര്‍ഷിക വളര്‍ച്ച നേടാന്‍ കഴിഞ്ഞു.
ആരോഗ്യ സുരക്ഷ, ജീവിത സുരക്ഷക്ക് ഒപ്പം ഗുരുതര രോഗങ്ങള്‍ക്ക് എതിരെ ഉള്ള സുരക്ഷ, കാന്‍സര്‍ സുരക്ഷ തുടങ്ങിയ ഇന്‍ഷുറന്‍സ് പദ്ധതികളിലൂടെ കൂടുതല്‍ ബിസിനസ് നേടാന്‍ സഹായകരമായിട്ടുണ്ട്.
പരമ്പരാഗത പ്ലാനുകള്‍, ടേം പ്ലാനുകള്‍, നിക്ഷേപക പ്ലാനുകള്‍ എന്നിവയും എസ് ബി ഐ ലൈഫിന്റെ ആകര്‍ഷണങ്ങളാണ്.
2021-22 മൂന്നാം പാദത്തില്‍ നികുതിക്ക് ശേഷം ഉള്ള ലാഭം 56.3 % വര്‍ധിച്ച് 364.06 കോടി രൂപയായി. എസ് ബി ഐ ബാങ്ക് അഷുറന്‍സ് വഴി ഉള്ള ബിസിനസില്‍ 26 ശതമാനവും, സ്വതന്ത്ര ഏജന്റുമാര്‍ വഴി ലഭിച്ച ബിസിനസില്‍ 21 % വളര്‍ച്ചയും കൈവരിച്ചു.
യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ (ULSS)മൂന്നാം പാദത്തില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചത് പ്രവര്‍ത്തന മാര്‍ജിനും മെച്ചപ്പെടുത്താന്‍ സഹായകരമായി
ബി എസ് ഇ (BSE)ഓഹരി സൂചികയേ ക്കാള്‍ 6.94 % വാര്‍ഷിക വളര്‍ച്ച ഓഹരി ഉടമകള്‍ക്ക് നേടിക്കൊടുക്കാന്‍ സാധിച്ചു. എസ് ബി ഐ ലൈഫില്‍ നിക്ഷേപി ക്കുന്ന വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ എണ്ണം ഡിസംബറില്‍ 579 ല്‍ നിന്ന് 605-ായി ഉയര്‍ന്നു.
എനിക്ക് വേണ്ടിയും, ഉറ്റവര്‍ക്ക് വേണ്ടിയും (അപ്‌നേ ലിയേ അപ്‌നോം കെ ലിയേ) എന്ന പുതിയ സന്ദേശവുമായി ടി വി പരസ്യം 2022 ഫെബ്രുവരി മുതല്‍ റീബ്രാന്‍ഡിംഗിന്റെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. യുവാക്കളെ വിവിധ ആവശ്യങ്ങള്‍ക്കായി ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാന്‍ ഇത്തരം പരസ്യ പ്രചാരണങ്ങള്‍ ഉപകരിക്കും.ഇവയെല്ലാം എസ് ബി ഐ യുടെ ബ്രാന്‍ഡ് മൂല്യങ്ങളുമായി ചേര്‍ന്ന് പോകുന്നത് കൊണ്ട് കമ്പനിയുടെ വളര്‍ച്ചക്ക് സഹായകരമാകും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില 1330 രൂപ
നിലവിലെ വില -1147 രൂപ
നിക്ഷേപ കാലയളവ് -12 മാസം
(Stock Recommendation by IIFL Securities)



Related Articles
Next Story
Videos
Share it