Begin typing your search above and press return to search.
ഏറ്റെടുക്കലുകളും മൂല്യവര്‍ധിത ഉത്പന്നങ്ങളും കരുത്തായി, ഈ ഓഹരി മുന്നേറാം
ഇന്ത്യയിലെ പ്രമുഖ ലോഹ നിര്‍മാതാക്കളാണ് ശ്യാം മെറ്റാലിക്‌സ് (Shyam Metalics & Energy Ltd). പശ്ചിമ ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളില്‍ ഉത്പാദന കേന്ദ്രങ്ങള്‍ ഉള്ള കമ്പനിയുടെ സ്റ്റീല്‍ റിബാര്‍ ഉത്പന്നങ്ങളുടെ വില്‍പ്പന 2023 ഡിസംബര്‍ മാസത്തില്‍ 18.8 ശതമാനം വര്‍ധിച്ചു. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്മെന്റ് വഴി 1,385 കോടി രൂപ സമാഹരിക്കാന്‍ സാധിച്ചു. ഇതിലൂടെ പ്രവര്‍ത്തന മൂലധനത്തിനായി ബാങ്കുകളെ ആശ്രിയിക്കുന്നത് കുറയ്ക്കാനും കടരഹിതമാകാനുള്ള ലക്ഷ്യം കൈവരിക്കാനും സാധിക്കും.
1. മൂല്യ വര്‍ധിത ഉത്പന്നങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ബില്ലറ്റ്‌സ്, പെല്ലറ്റ്‌സ്, സ്‌പോഞ്ച് ഇരുമ്പ് തുടങ്ങിയ കുറഞ്ഞ മൂല്യമുള്ള ഉത്പന്നങ്ങളില്‍ നിന്നുള്ള വരുമാനം 2017-18ല്‍ മൊത്തം വരുമാനത്തിന്റെ 63 ശതമാനമായിരുന്നത് 2022-23ല്‍ 31 ശതമാനമായി കുറഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ 25 ശതമാനമായി കുറയ്ക്കാനാണ് ശ്രമം. മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയതോടെ പൂര്‍ത്തിയായ ഉരുക്ക് ഉത്പന്നങ്ങളുടെ വരുമാന വിഹിതം 17 ശതമാനത്തില്‍ നിന്ന് 48 ശതമാനമായി ഉയര്‍ന്നു.
2. നഷ്ടത്തില്‍ ഓടുന്ന രണ്ടു ഉരുക്ക് കമ്പനികള്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ഏറ്റെടുത്തു. മിറ്റല്‍ കോര്‍പ് എന്ന കമ്പനി 450 കോടി രൂപയ്ക്ക് ഏറ്റെടുത്തതിലൂടെ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബിസിനസിലേക്ക് കടക്കാന്‍ സാധിച്ചു. അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ 7,500 കോടി രൂപ ഈ സംരംഭത്തില്‍ നിക്ഷേപിക്കും. 2021ല്‍ അലുമിനിയം ഫോയില്‍ നിര്‍മിക്കുന്ന കമ്പനിയെയും 2022 മേയില്‍ രാം സ്വരൂപ് ഇന്‍ഡസ്ട്രീസ് എന്ന ഉരുക്ക് നിര്‍മാണ കമ്പനിയും ഏറ്റെടുത്തിരുന്നു.
3. അലുമിനിയം ഫോയില്‍ വാര്‍ഷിക ഉത്പാദനം 20,000 ടണ്‍. ലിഥിയം ഐയോണ്‍ ബാറ്ററികളില്‍ ഉപയോഗിക്കുന്ന അലുമിനിയം ഫോയില്‍ നിര്‍മാണം സെപ്റ്റംബര്‍ 2023ല്‍ ആരംഭിച്ചു. 12 മൈക്രോണ്‍ മുതല്‍ 20 മൈക്രോണ്‍ ഖനമുള്ള ഫോയിലുകളാണ് നിര്‍മിക്കുന്നത്. വൈദ്യുത വാഹനങ്ങളിലും മൊബൈല്‍ ഫോണുകളിലും ഉപയോഗത്തിനായി കൂടുതല്‍ ലിഥിയം ഐയോണ്‍ ബാറ്ററികള്‍ ആവശ്യമുള്ളത് കൊണ്ട് കമ്പനിക്ക് നേട്ടം ഉണ്ടാക്കാന്‍ സാധിക്കും.
4. 2022-23ല്‍ കയറ്റുമതി വരുമാന വിഹിതം (17 രാജ്യങ്ങളില്‍ നിന്ന്) 9.8 ശതമാനമായിരുന്നു. ഇത് 20 ശതമാനമായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.
5. ആഗോള കല്‍ക്കരി വില കുറഞ്ഞതും ഇ-ലേലം വിലകള്‍ കുറഞ്ഞതും മാര്‍ജിന്‍ 12-13 ശതമാനം വരെ ഉയരാന്‍ സഹായിക്കും. ഉരുക്ക് പെല്ലറ്റ് വിലകള്‍ വര്‍ധിച്ചതും കമ്പനിക്ക് നേട്ടമാകും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 780 രൂപ
നിലവില്‍ വില- 682.90 രൂപ
Stock Recommendation by ICICI Securities.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)
Next Story
Videos