സ്വര്‍ണ വായ്പയില്‍ ഇരട്ട അക്ക വളര്‍ച്ച സാധ്യത, ഈ ഓഹരി തിളങ്ങുമോ?

പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ 2023-24 മാര്‍ച്ച് പാദത്തിലെ മൈക്രോഫിനാന്‍സ് അറ്റാദായം 35.7 ശതമാനം വര്‍ധിച്ച് 564 കോടി രൂപയായി. ഭാവി വളര്‍ച്ച സാധ്യത കണക്കിലെടുത്താല്‍ ഈ ഓഹരി നിലവില്‍ ആകര്‍ഷകമാണ്.
1. സ്വര്‍ണ വായ്പ ബിസിനസില്‍ ആദായം 21-22 ശതമാനമായി സ്ഥിരത കൈവരിച്ചിട്ടുണ്ട്. സ്വര്‍ണ വായ്പ ആസ്തികളില്‍ 8.9 ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചു. ഇരട്ട അക്ക വളര്‍ച്ചാ നിരക്കിലേക്ക് തിരിച്ചു പോകുമെന്ന് പ്രതീക്ഷിക്കുന്നു. 2023-24 മുതല്‍ 2025-26 കാലയളവില്‍ 14 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് കരുതുന്നു.
2. 2024-25ല്‍ വായ്പ ചെലവുകള്‍ വര്‍ധിക്കുമെന്നത് കൊണ്ട് അറ്റ പലിശ മാര്‍ജിനില്‍ കുറവ് ഉണ്ടാകാന്‍ സാധ്യത ഉണ്ട്. മാര്‍ച്ച് പാദത്തില്‍ പലിശ മാര്‍ജിന്‍ 14 ശതമാനമായി കുറഞ്ഞു, മുന്‍ പാദത്തില്‍ നിന്ന് 0.43% കുറവ്.
3. മറ്റു വരുമാനത്തില്‍ 71.6 ശതമാനം വാര്‍ഷിക ഇടിവ് നേരിട്ടു. നിഷ്‌ക്രിയ കടങ്ങള്‍ തിരിച്ചു പിടിക്കുന്നതില്‍ കുറവ് വന്നതാണ് കാരണം.
4. മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 18.7 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ച് 42,070 കോടി രൂപയായി. സ്വര്‍ണ ഇതര വായ്പകളായ വാഹന വായ്പ, എം.എസ്.എം.ഇ അനുബന്ധ വായ്പകള്‍, ഭവന വായ്പകള്‍ എന്നിവയില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചതും കമ്പനിയുടെ ബിസിനസ് മെച്ചപെടുത്തി. വാഹന വായ്പകളില്‍ 69 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 4,111 കോടി രൂപയായി. ഭവന വായ്പയില്‍ 37.8 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ച് 1,510 കോടി രൂപയായി.
5. റിസര്‍വ് ബാങ്ക് നിബന്ധനകള്‍ക്ക് അനുസരിച്ച് 20,000 രൂപയ്ക്ക് മുകളില്‍ ഉള്ള സ്വര്‍ണ വായ്പകള്‍ ചെക്കായോ അക്കൗണ്ട് ട്രാന്‍സ്ഫര്‍ വഴിയോ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുള്ളൂ. അതിനാല്‍ അത് സംബന്ധിച്ച നടപടികള്‍ കമ്പനി നേരിടേണ്ട സാഹചര്യം ഇല്ല.
6. മൈക്രോ ഫിനാന്‍സ്, എം.എസ്.എം.ഇ വായ്പകളില്‍ നിഷ്‌ക്രിയ ആസ്തികള്‍ വര്‍ധിച്ചത് കൊണ്ട് കളക്ഷന്‍ സംവിധാനം ചില സംസ്ഥാനങ്ങളില്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.
7. സ്വര്‍ണ ഇതര വായ്പകള്‍ മൊത്തം ആസ്തിയിയുടെ 49 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കമ്പനിയുടെ വൈവിധ്യവല്‍ക്കരണ തന്ത്രം നേട്ടമുണ്ടാകുന്നതായി വിവിധ വായ്പ വിഭാഗത്തില്‍ കൈവരിച്ച വളര്‍ച്ച സൂചിപ്പിക്കുന്നു.
എന്‍.ബി.എഫ്.സി സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് കൂടുതലും 35 വയസില്‍ കുറവുള്ള യുവാക്കളായതിനാല്‍ ഈ മേഖലയ്ക്ക് വരും വര്‍ഷങ്ങളില്‍ മികച്ച വളര്‍ച്ചാ സാധ്യത ഉണ്ടെന്ന് കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -228 രൂപ, നിലവില്‍ 168 രൂപ.
Stock recommended by Nirmal Bang Research.
Related Articles
Next Story
Videos
Share it