കൂടുതല്‍ സ്റ്റോറുകള്‍ ആരംഭിച്ച് പാദരക്ഷ കമ്പനി, ഓഹരി മുന്നേറുമോ?

പ്രമുഖ പാദരക്ഷ കമ്പനിയായ മെട്രോ ബ്രാന്‍ഡ്സിന് (Metro Brands Ltd) 2023-24ല്‍ വരുമാനവും മൊത്തം മാര്‍ജിനും മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ 2022 ജൂലൈ 28ന് നല്‍കിയിരുന്നു (Stock Recommendation by HDFC Securities). അന്നത്തെ ലക്ഷ്യവില 683 രൂപ മറികടന്ന് ഒക്ടോബര്‍ 30ന് 52 ആഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 1,440.45ല്‍ ഓഹരി എത്തി. തുടര്‍ന്ന് വിലയിടിവ് ഉണ്ടായി.
1. ബി.ഐ.എസ് മുദ്ര നിര്‍ബന്ധമാക്കുന്നത് കൊണ്ട് ബിസിനസ്, മാര്‍ജിന്‍ വളര്‍ച്ച മിതപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ കൂടുതല്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നത് കൊണ്ടും ഫില, ഫൂട്ട് ലോക്കര്‍ ബ്രാന്‍ഡുകളുടെ മുന്നേറ്റ സാധ്യതകളും കമ്പനിയുടെ വളര്‍ച്ചയ്ക്ക് ശക്തി നല്‍കും. 2023-24 മുതല്‍ 2025-26 കാലയളവില്‍ വരുമാനത്തില്‍ 19 ശതമാനവും അറ്റാദായത്തില്‍ 25 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചയും കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2. ഫില, ഫൂട്ട് ലോക്കര്‍ ബ്രാന്‍ഡുകളുടെ വില്പന വര്‍ധിപ്പിക്കാനായി കൂടുതല്‍ സ്റ്റോറുകള്‍ ആരംഭിക്കും. ബി.ഐ.എസ് മുദ്ര നടപ്പാക്കുന്നത് വൈകുന്നത് മൂലം രണ്ടു ബ്രാന്‍ഡുകളുടെ റീപൊസിഷനിംഗ് വൈകുന്നുണ്ട്. നിലവില്‍ ഫില ബ്രാന്‍ഡ് ഇന്‍വെന്‍ട്ടറി 17 കോടി രൂപയ്ക്ക് ഉണ്ട്.
3. ജൂണ്‍ പാദത്തില്‍ പൊതു തിരഞ്ഞെടുപ്പും, വിവാഹ ദിനങ്ങള്‍ കുറയുന്നതും കൊണ്ട് വില്പനയില്‍ വളര്‍ച്ച നേടുക പ്രയാസമാകും.
4. ഫില ഫൂട്ട് ലോക്കര്‍ ബ്രാന്‍ഡുകള്‍ക്ക് അടുത്ത 3-5 വര്‍ഷങ്ങളില്‍ 1,500 മുതല്‍ 2,000 കോടി രൂപ വരെ വരുമാനം നേടാനുള്ള സാധ്യത ഉണ്ട്. മെട്രൊ ബ്രാന്‍ഡുകളുടെ 30-40 ശതമാനം വരുമാന വിഹിതം ഈ രണ്ടു ബ്രാന്‍ഡുകളില്‍ നിന്നായിരിക്കും.
5. 2023-24ല്‍ നികുതിക്കും പലിശയ്ക്കും മുന്‍പുള്ള ആദായത്തില്‍ (EBITDA) 3 ശതമാനം അറ്റാദായത്തില്‍ 14 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാന്‍ സാധിച്ചു. അടുത്ത രണ്ടു വര്‍ഷത്തില്‍ 225 പുതിയ സ്റ്റോറുകള്‍ ആരംഭിക്കും. അറ്റാദായ മാര്‍ജിന്‍ 17 ശതമാനം വരെ നേടാന്‍ ലക്ഷ്യമിടുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 1350 രൂപ.
നിലവില്‍ 1167 രൂപ.
Stock Recommendation by Motilal Oswal Financial Services
Related Articles
Next Story
Videos
Share it