പ്രീമിയം വരുമാനത്തില്‍ വര്‍ധന, ഈ സ്വകാര്യ ജനറല്‍ ഇന്‍ഷ്വറന്‍സ് ഓഹരി പരിഗണിക്കാം

പ്രമുഖ സ്വകാര്യ ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയായ ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷ്വറന്‍സ് (ICICI Lombard General Insurance) നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നേറുകയുമാണ്. ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ 2023 ജനുവരി 24ന് നല്‍കിയിരുന്നു. (Stock Recommendation by ICICI Securities). അന്നത്തെ ലക്ഷ്യ വില 1,445 രൂപ മറികടന്ന് 2024 ജൂണ്‍ 18ന് 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 1783.70 ത്തില്‍ എത്തി.
1. 2023-24ല്‍ മൊത്തം നേരിട്ടുള്ള പ്രീമിയം വരുമാനം 17.8 ശതമാനം വര്‍ധിച്ച് 24,776 കോടി രൂപയായി. ഇന്‍ഷ്വറന്‍സ് വ്യവസായ വളര്‍ച്ച ഈ കാലയളവില്‍ 12.8 ശതമാനമായിരുന്നു.
2. മാക്‌സ് പ്രൊട്ടക്റ്റ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. അതില്‍ ആയുഷ് ചികിത്സയ്ക്കും പരിരക്ഷ ലഭിക്കും.
5. ചെറുകിട വ്യവസായങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായ വെബ്‌സൈറ്റ് ആരംഭിച്ച ആദ്യ ഇന്‍ഷ്വറന്‍സ് കമ്പനിയാണ് ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ്.
6. ക്ലെയിംസ് അനുപാതം 72.4 ശതമാനത്തില്‍ നിന്ന് 70.8 ശതമാനമായി കുറഞ്ഞു. 80 ബാങ്കുകളുമായി ഇന്‍ഷ്വറന്‍സ് വിതരണത്തിന് ധാരണയായിട്ടുണ്ട്.
7. നിലവില്‍ ആസ്തികളില്‍ 11 ശതമാനം ഓഹരി നിക്ഷേപങ്ങളും, 7.4 ശതമാനം സ്ഥിര വരുമാനം നല്‍കുന്ന നിക്ഷേപങ്ങളുമാണ്.
8. ക്ലൗഡ് കാളിങ്, ഇന്‍സ്റ്റാ സ്‌പെക്റ്റ് തുടങ്ങിയ സാങ്കേതിക പുതുമകള്‍ ആവിഷ്‌കരിച്ചത് കൊണ്ട് മോട്ടോര്‍ ക്ലെയിംസ് സുഗമമാക്കാനും പോളിസി പുതുക്കല്‍ എളുപ്പമാക്കാനും സാധിച്ചു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 2100 രൂപ. നിലവില്‍ 1760.50 രൂപ.
Stock Recommendation by Motilal Oswal Financial Services
Related Articles
Next Story
Videos
Share it