ക്രിക്കറ്റ് നിരാശപ്പെടുത്തിയെങ്കിലും പരസ്യ വരുമാനം ഉയരാം, ഈ ഓഹരി മുന്നേറുമോ?

ആറ് ഭാഷകളില്‍ സംപ്രേഷണം നടത്തുന്ന പ്രമുഖ ഉപഗ്രഹ ടെലിവിഷന്‍ ശൃംഖലയാണ് സണ്‍ ടിവി നെറ്റ് വര്‍ക്ക്. മലയാളം, കന്നഡ, മറാത്തി, തെലുങ്ക്, തമിഴ്, ബംഗ്ലാ ഭാഷകളില്‍ ടിവി ചാനലുകള്‍ നടത്തുന്നുണ്ട്. കൂടാതെ എഫ്.എം റേഡിയോ സ്റ്റേഷനുകളും സ്വന്തമായുണ്ട്.

1. 2023-24 ഡിസംബര്‍ പാദത്തില്‍ വരുമാനം 3.3 ശതമാനം വര്‍ധിച്ച് 890 കോടി രൂപയായി. പ്രവര്‍ത്തന ചെലവ് വര്‍ധിച്ചതും വരുമാനത്തിലെ നേരിയ വളര്‍ച്ചയും കാരണം മാര്‍ജിന്‍ 2 ശതമാനം ഇടിഞ്ഞു.
2. ഐ.സി.സി പുരുഷ ലോകകപ്പ് ക്രിക്കറ്റില്‍ നിന്നുള്ള പരസ്യ വരുമാനം കൂടുതലും കരസ്ഥമാക്കിയത് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളാണ്. ഉപഭോക്തൃ കമ്പനികള്‍ കൂടുതലും പരസ്യങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ക്ക് നല്‍കിയത് സണ്‍ ടിവി ശൃംഖലയുടെ പരസ്യ വരുമാനത്തെ ബാധിച്ചു.
3. 2023ന്റെ അവസാന മാസങ്ങളില്‍ ഉത്സവ സീസണിലും പരസ്യങ്ങള്‍ക്കായി ഒ.ടി.ടി പ്ലാറ്റുഫോമുകളായ ജിയോ സിനിമ, ഡിസ്നി+ ഹോട്ട് സ്റ്റാര്‍ എന്നിവയില്‍ നിന്ന് കടുത്ത മത്സരം നേരിട്ടു.
4. സബ്സ്‌ക്രിപ്ഷന്‍ വരുമാനം മെച്ചപ്പെട്ടിട്ടുണ്ട്, ഐ.പി.എല്‍ ടീമിന്റെ മൂല്യം വര്‍ധിച്ചത് ഈ ഓഹരിയില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.
5. പ്രവര്‍ത്തന ചെലവ് 9 ശതമാനം വര്‍ധിച്ച് 310 കോടി രൂപയായി. മറ്റു ചെലവുകള്‍ 20.2 ശതമാനം വര്‍ധിച്ചതാണ് പ്രവര്‍ത്തന ചെലവ് വര്‍ധിക്കാന്‍ കാരണം. ഉത്പാദന ചെലവ് 8.2 ശതമാനവും ജീവനക്കാരുടെ ചെലവ് 4.2 ശതമാനവും വര്‍ധിച്ചു. നികുതിക്കും
പലിശയ്ക്കും
മറ്റും മുന്‍പുള്ള ലാഭം (EBITDA) 570 കോടി രൂപയായി.
6. പരസ്യ വരുമാനത്തില്‍ നീണ്ടു നില്‍ക്കുന്ന ബലഹീനതകള്‍ വരുമാന വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. ഒ.ടി.ടി വിഭാഗത്തിലേക്ക് പോകാന്‍ മടിക്കുന്നതും ചലച്ചിത്ര നിര്‍മാണത്തിന് മുന്‍ഗണന നല്‍കുന്നതും കമ്പനിയുടെ വളര്‍ച്ചയ്ക്ക് അനുകൂലമല്ല.
7. 2023 മാര്‍ച്ചിലെ കണക്കു പ്രകാരം ക്യാഷ് ബാലന്‍സ് 491 കോടി രൂപയാണ്, ലാഭവിഹിതം നല്‍കാനുള്ള സാധ്യത, ന്യായമായ വിപണി മൂല്യനിര്‍ണയം എന്നിവ ഈ ഓഹരിയെ ആകര്‍ഷകമാക്കുന്നു. ക്യാഷ് ബാലന്‍സ് 2024 മാര്‍ച്ചില്‍ 1,052 കോടി രൂപയായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
8. 2022-23 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ വരുമാനത്തിലും അറ്റാദായത്തിലും 8 ശതമാനം വീതം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക (Buy)
ലക്ഷ്യ വില- 750 രൂപ
നിലവില്‍ വില- 620 രൂപ.
Stock Recommendation by Motilal Oswal Financial Services.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it