Begin typing your search above and press return to search.
ഓട്ടോമോട്ടീവ് കേബിള്‍സ് രംഗത്ത് ശക്തം, സുപ്രജിത് എന്‍ജിനീയറിംഗ് ഓഹരികള്‍ വാങ്ങാം

ഇന്നത്തെ ഓഹരി: സുപ്രജിത്ത് എഞ്ചിനിയറിംഗ് (Suprajit Engineering Ltd)
- 1985 ല്‍ ഓട്ടോമോട്ടീവ് വ്യവസായത്തിന് വേണ്ടി കേബിളുകള്‍ നിര്‍മിക്കുന്ന സ്ഥാപനമായ ആരംഭിച്ച സുപ്രജിത് എന്‍ജിനീയറിംഗ് (Suprajit Engineering Ltd) നിലവില്‍ ഓട്ടോമോട്ടീവ് കേബിള്‍സ് വിപണിയില്‍ പ്രഥമ സ്ഥാനം നേടിയിരിക്കുന്നു. ഓട്ടോമോട്ടീവ് കേബിള്‍സ് വിപണിയില്‍ 75 % വിപണി വിഹിതം ഉണ്ട്.
- ബാംഗ്ലൂര്‍, മനേസര്‍ (ഹരിയാന), ചകന്‍(മഹാരാഷ്ട്ര), വാപി (ഗുജറാത്ത്) എന്നിവിടങ്ങളില്‍ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ഉണ്ട്. ഔട്ട് ഡോര്‍ വൈദ്യുതി ഉപകരണങ്ങള്‍ക്ക് വേണ്ട കേബിളുകളും നിര്‍മിക്കുന്നുണ്ട്.
- ബാംഗ്ലൂരിലെ രണ്ടു ഉല്‍പ്പാദന കേന്ദ്രങ്ങള്‍ പൂര്‍ണമായും കയറ്റുമതിക്ക് വേണ്ടി കേബിളുകളും മറ്റ് ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്നുണ്ട്.
- 2021 -22 നാലാം പാദത്തിലും സെമി കണ്ടക്ടര്‍ ചിപ്പ് ദൗര്‍ലഭ്യം ഓട്ടോമൊബൈല്‍ വ്യവസായത്തിന് പ്രതിസന്ധിയായി. ആഭ്യന്തര, വിദേശ വിപണികളില്‍ ഓട്ടോമോട്ടീവ് കേബിളുകള്‍ക്ക് ഡിമാന്റ്റ് വര്‍ധിച്ചത് കമ്പനിക്ക് നേട്ടമായി.
- നോര്‍വേയിലെ കോംഗ്‌സ് ബര്‍ഗ് ഓട്ടോമോട്ടീവ് കമ്പനിയുടെ ലൈറ്റ് ഡ്യൂട്ടി കേബിള്‍ വിഭാഗം ഏറ്റെടുത്തതിലൂടെ ആഗോള ഓട്ടോമോട്ടീവ് കേബിള്‍വിപണിയില്‍ കൂടുതല്‍ ശക്തമാകാന്‍ സാധിക്കും.
- 2021-22 ല്‍ പ്രവര്‍ത്തന വരുമാനം 14.3 % വര്‍ധിച്ച് 1271.28 കോടി രൂപ യായി. പലിശക്കും, നികുതിക്കും മുന്‍പുള്ള മാര്‍ജിന്‍ (EBITDA margin ) 16.7 %
- ഓട്ടോ ഒഴികെ ഉള്ള ബിസിനസില്‍ 90 % വിദേശ വിപണിയില്‍ നിന്നാണ് ലഭിക്കുന്നത്. സുപ്രജിത്ത് നടത്തുന്ന അമേരിക്കയിലെ വെസ്‌കോണ്‍ കണ്‍ട്രോള്‍സ് അമേരിക്കയിലെ ഏറ്റവും വലിയ കേബിള്‍ നിര്‍മാതാക്കളാണ്. അടുത്ത രണ്ടു വര്‍ഷത്തില്‍ നോണ്‍ ഓട്ടോ കേബിള്‍ ബിസിനസില്‍ 9 %സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
- ഹാലൊജന്‍ ലാംപുളുടെ നിര്‍മാണം- വിതരണം ആഭ്യന്തര വിപണിയിലും വിദേശ വിപണിയിലും നടത്തുന്നുണ്ട്.
- 2021-22 മുതല്‍ 2023-24 കാലയളവില്‍ വരുമാനത്തില്‍ 29 % വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
- വലിയ തോതിലുള്ള ഉല്‍പ്പാദനം, ഇന്ത്യയില്‍ ചെലവ് കുറച്ച് നിര്‍മിക്കാന്‍ സാധിക്കുന്നത്, ഉല്‍പ്പാദന ശേഷി വികസനം, വര്‍ധിക്കുന്ന ആഭ്യന്തര, വിദേശ ഡിമാന്റ്റ് തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് സുപ്രജിത്ത് എഞ്ചിനിയറിംഗ് വരും വര്‍ഷങ്ങളിലെ മെച്ചപ്പെട്ട സാമ്പത്തിക ഫലം നേടുമെന്ന് കരുതാം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം: വാങ്ങുക (Buy)
ലക്ഷ്യ വില: 437 രൂപ
നിലവില്‍: 329
(Stock Recommendation by Nirmal Bang Research)
Next Story