പി.വി.സി വില താഴേക്ക്, വരുമാനവും കുറഞ്ഞു ; ഈ ഓഹരി വില്‍ക്കാം

പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പ്രമുഖ സ്ഥാപനമായ സുപ്രീം ഇന്‍ഡസ്ട്രീസ് (Supreme Industries Ltd) 2023-24 ജൂണ്‍ പാദത്തില്‍ വരുമാന വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തി. വില്‍പ്പന വര്‍ധിച്ചെങ്കിലും പി.വി.സി പൈപ്പുകളുടെ വിലയിടിവാണ് സാമ്പത്തിക ഫലം താഴേക്ക് പോകാന്‍ കാരണമായത്. ഈ സാഹചര്യത്തില്‍ ഈ ഓഹരിയുടെ സാധ്യതകള്‍ നോക്കാം:

1. പ്ലാസ്റ്റിക്ക് പൈപ്പുകള്‍ കൂടാതെ പാക്കേജിംഗ്, ഉപഭോക്തൃ, വ്യാവസായിക ഉത്പന്നങ്ങള്‍ എന്നിവയും സുപ്രീം ഇന്‍ഡസ്ട്രീസ് നിര്‍മിക്കുന്നുണ്ട്. പ്ലാസ്റ്റിക്ക് പൈപ്പും ഉപഭോക്തൃ ഉത്പന്നങ്ങളും കൂടുതല്‍ വിറ്റഴിച്ചതു കൊണ്ട് മൊത്തം വില്‍പ്പന 36% വര്‍ധിച്ചു. പി.വി.സി ഉത്പ്പന്ന വിലകള്‍ 30% ഇടിഞ്ഞതാണ് വരുമാനം 7 ശതമാനമായി കുറയാന്‍ കാരണം.

2. പ്ലാസ്റ്റിക്ക് പൈപ്പുകള്‍, ഉപഭോക്തൃ ഉത്പന്നങ്ങള്‍ എന്നി വിഭാഗത്തില്‍ വരുമാനം യഥാക്രമം 11%, 9% എന്നിങ്ങനെ വളര്‍ച്ച രേഖപ്പെടുത്തി. ഭവന, കാര്‍ഷിക മേഖലയില്‍ ആവശ്യകത വര്‍ധിച്ചതാണ് വില്‍പ്പന കൂടാന്‍ കാരണം. വ്യാവസായിക, പാക്കേജിംഗ് വിഭാഗത്തില്‍ യഥാക്രമം 1.2%, 0.9% എന്നിങ്ങനെ വരുമാന ഇടിവ് ഉണ്ടായി.

3. പോളിമര്‍ വിലയില്‍ സ്ഥിരത കൈവരിച്ചാല്‍ ഉത്പാദന ചെലവില്‍ 15-20% കുറവ് വന്നേക്കാം. വില്‍പ്പനയിലും വര്‍ധന പ്രതീക്ഷിക്കുന്നു.

4. അസംസ്‌കൃത വസ്തുക്കളുടെ വിലയിടിവ് മൂലം മൊത്തം മാര്‍ജിന്‍ 3.6% വര്‍ധിച്ച് 30.1 ശതമാനമായി. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 20% വര്‍ധിച്ചു. EBITDA മാര്‍ജിന്‍ 1.40% വര്‍ധിച്ച് 13.6 ശതമാനമായി.

5. അസോസിയേറ്റ് കമ്പനിയായ സുപ്രീം പെട്രോയില്‍ ഇന്‍വെന്ററി നഷ്ടം വന്നതിനാല്‍ ഈ കമ്പനിയുടെ ആദായത്തില്‍ നിന്നുള്ള പങ്ക് 63% കുറഞ്ഞു.

6. ലാഭക്ഷമതിയില്‍ 2022-23 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 23% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവിലെ ഉയര്‍ന്ന വില-വരുമാന ആനുപാതം (PE -56.27), അടുത്തിടെ ഉണ്ടായ ഓഹരി വില വര്‍ധന എന്നിവ തുടര്‍ന്നുള്ള മുന്നേറ്റത്തിന് തടസമാണ്.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വില്‍ക്കുക (Sell)

ലക്ഷ്യ വില - 3181 രൂപ

നിലവില്‍ - 3504.65 രൂപ

Stock Recommendation by Geojit Financial Services

(Equity investing is subject to market risk. Always do your own research before investing)

Related Articles

Next Story

Videos

Share it