പുതിയ എസ്.യു.വികളും വൈദ്യുത വാഹനങ്ങളും വരുന്നു, ഈ ഓട്ടോ ഓഹരി മുന്നേറാം

പാസഞ്ചര്‍, വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന വര്‍ധിച്ചത് ടാറ്റാ മോട്ടോഴ്‌സിന് മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ഓഹരിയില്‍ അടുത്തിടെ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഓഹരി വില 52 ആഴ്ച്ചത്തെ ഉയര്‍ന്ന വിലയായ 576.50 വരെ എത്തി. ഇനിയും ഓഹരിയില്‍ മുന്നേറ്റം ഉണ്ടാകാം, അതിനുള്ള കാരണങ്ങള്‍ നോക്കാം:

1. പാസഞ്ചര്‍, വാണിജ്യ വാഹനങ്ങളുടെ വിപണിയില്‍ ശക്തമായി തുടരാന്‍ ടാറ്റ മോട്ടോഴ്‌സിന് സാധിക്കുന്നുണ്ട്. വൈദ്യുത വാഹനങ്ങളും സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളും(എസ്.യു.വി) കമ്പനിയുടെ തുടര്‍ന്നുള്ള വളര്‍ച്ചക്ക് ശക്തി പകരും.
2. 2023-24ല്‍ 8,000 കോടി രൂപയുടെ മൂലധന ചെലവിന് പദ്ധതിയായിട്ടുണ്ട്. 2,500 കോടി രൂപ വാണിജ്യ വാഹനങ്ങള്‍ക്കും 3,000 കോടി രൂപ പാസഞ്ചര്‍ വാഹനങ്ങള്‍ക്കും ചെലവഴിക്കും. വൈദ്യുത വാഹനങ്ങളുടെ ഉത്പാദന ഗുണമേന്മ മെച്ചപ്പെടുത്താനായി 2,000 കോടി രൂപയും 2026 -27 വരെ ഉള്ള കാലയളവില്‍ ചെലവഴിക്കും.
3. പാസഞ്ചര്‍ കാറുകളുടെ വാര്‍ഷിക ഉത്പാദന ശേഷി ഒരു ദശലക്ഷം വാഹനങ്ങളായി ഉയര്‍ത്തിയിട്ടുണ്ട്. ഫോര്‍ഡ് കമ്പനിയുടെ ഫാക്ടറി ഏറ്റെടുത്തതാണ് ഇതിന് സഹായിച്ചത്.
4 പുതിയ എസ്.യു.വി, ഇ.വി വാഹനങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ്
ടാറ്റ മോട്ടോഴ്‌സ്.
കര്‍വ്(Curvv), സിയേറ, അവിന്‍യ എന്നിങ്ങനെ മൂന്ന് പുതിയ വൈദ്യുത വാഹനങ്ങള്‍ ഉടന്‍ പുറത്തിറക്കും. ടിയാഗോ, നെക്സോണ്‍ വൈദ്യുത വാഹനങ്ങള്‍ക്ക് വിപണിയില്‍ മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.
5. പാസഞ്ചര്‍ കാറുകളില്‍ അത്യാധുനിക സുരക്ഷ സംവിധാനങ്ങളും മികച്ച രൂപകല്‍പ്പനയും കൊണ്ടുവരാന്‍ കഴിഞ്ഞത് ടാറ്റയുടെ നേട്ടമാണ്. അത് പാസഞ്ചര്‍ കാര്‍ മോഡലുകളുടെ വിപണി വിഹിതം മെച്ചപ്പെടുത്തി.
6. 2020ല്‍ 862 വില്‍പ്പന കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നത് നിലവില്‍ 1,410 ആയി. ഏറ്റവും അധികം വില്‍പ്പന കേന്ദ്രങ്ങള്‍ ഉള്ള ഇന്ത്യയിലെ രണ്ടാമത്തെ കമ്പനിയാണ്
മോട്ടോഴ്‌സ്.
ലാഭകരമായി നടത്തുന്ന ഡീലര്‍ ഷിപ്പുകള്‍ 43 ശതമാനത്തില്‍ നിന്ന് 99 ശതമാനമായി. 2023 -24 ല്‍ ഇന്ത്യന്‍ ബിസിനസ് വിഭാഗം കടവിമുക്തമാകും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം: വാങ്ങുക (Buy)
ലക്ഷ്യ വില 605 രൂപ
നിലവില്‍ 559 രൂപ
Stock Recommendation by Prabhudas Lilladher.

(Equity investing is subject to market risk. Always do your own research before investing)

Related Articles
Next Story
Videos
Share it