ബാര്‍ലി വില കുറയുന്നു, ഈ മദ്യക്കമ്പനി ഓഹരി മുന്നേറുമോ?

മദ്യപാനീയങ്ങള്‍ വില്‍ക്കുന്ന പ്രമുഖ കമ്പനിയായ യുണൈറ്റഡ് ബ്രൂവറീസ് (United Breweries Ltd ) കഴിഞ്ഞ 15 വര്‍ഷമായി ശക്തമായ വരുമാന വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. എന്നാൽ 2017-18 മുതല്‍ 2022-23 വരെയുള്ള കാലഘട്ടത്തില്‍ വാര്‍ഷിക വില്‍പ്പന വര്‍ധന 3.7 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കോവിഡ് വ്യാപനവും ബാര്‍ലിയുടെ വില വര്‍ധനയും കമ്പനിക്ക് പ്രതിസന്ധി സൃഷ്ടിച്ചു. 2022 ജൂണ്‍ 14 ധനം ഓണ്‍ലൈനില്‍ ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം നല്‍കിയിരുന്നു (Stock Recommendation by Nirmal Bang Research). അന്നത്തെ ലക്ഷ്യ വിലയായ 1,665 രൂപ ഭേദിച്ച് 2022 ഡിസംബര്‍ 13ന് 52 ആഴ്ചത്തെ ഉയര്‍ന്ന വിലയായ 1,805 രൂപയില്‍ എത്തി. തുടര്‍ന്ന് വില താഴ്ന്നെങ്കിലും ഇപ്പോള്‍ ബാര്‍ലി വില കുറഞ്ഞത് ഈ ഓഹരിയില്‍ മുന്നേറ്റ സാധ്യതയുണ്ടാക്കുന്നു.

1). കഴിഞ്ഞ 15 വര്‍ഷമായി വരുമാനത്തില്‍ 11 ശതമാനവും നികുതിക്കും പലിശക്കും മുന്‍പുള്ള ലാഭത്തിൽ (EBITDA) 7.5 ശതമാനവും അറ്റാദായത്തില്‍ 12.8 ശതമാനവും സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സാധിച്ചു.
2. കഴിഞ്ഞ 4 പാദങ്ങളില്‍ ബാര്‍ലി വില വര്‍ധിച്ചത് പ്രവര്‍ത്തന മാര്‍ജിനെ ബാധിച്ചിരുന്നു. ഇപ്പോള്‍ മദ്യ ഡിമാന്‍ഡ് വര്‍ധിക്കുന്നതും ബാര്‍ലി വില കുറഞ്ഞതും കമ്പനിക്ക് അനുകൂല അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. 2022-23 മുതല്‍ 2024-25 കാലയളവില്‍ നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള വരുമാനത്തില്‍ 57% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
3. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ അറ്റ വിറ്റുവരവ് 12.4% വര്‍ധിച്ച് 1,880 കോടി രൂപയായി. വില്‍പനയില്‍ കൂടുതല്‍ വളര്‍ച്ച ഉണ്ടായത് തെക്ക്, കിഴക്ക് സംസ്ഥാനങ്ങളിലെ വിപണികളിലാണ്. പ്രീമിയം വിഭാഗം 10% വളര്‍ച്ച കൈവരിച്ചു. കിംഗ് ഫിഷര്‍ അള്‍ട്ര ഫാമിലി, ഹൈനെകെന്‍ സില്‍വര്‍ എന്നിവയാണ് പ്രീമിയം വിഭാഗത്തില്‍ കൂടുതല്‍ വിറ്റഴിഞ്ഞത്.
4. 2015-16 മുതല്‍ എക്‌സൈസ് ഡ്യൂട്ടി നിരക്കുകള്‍ കുത്തനെ വര്‍ധിക്കുന്ന പ്രവണത ഉണ്ടായി എങ്കിലും സമീപ വര്‍ഷങ്ങളില്‍ നിരക്കില്‍ സ്ഥിരത കൈവരിച്ചിട്ടുണ്ട്.
5. ബാര്‍ലി വില 2023ല്‍ കുറഞ്ഞത് കമ്പനിക്ക് ശുഭ പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ബോട്ടിൽ നിർമാണത്തിനുള്ള ഗ്ലാസ് വില വളരെ ഉയര്‍ന്ന് നില്‍ക്കുന്നത് കമ്പനിയുടെ മാര്‍ജിനെ ബാധിക്കാം
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 1,930 രൂപ
നിലവില്‍ - 1,572 രൂപ
Stock Recommendation by Nirmal Bang Research.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Related Articles

Next Story

Videos

Share it